നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| നിർണായക പോരാട്ടത്തിൽ ടോസ് നേടി പഞ്ചാബ്; ബൗളിംഗ് തിരഞ്ഞെടുത്തു

  IPL 2021| നിർണായക പോരാട്ടത്തിൽ ടോസ് നേടി പഞ്ചാബ്; ബൗളിംഗ് തിരഞ്ഞെടുത്തു

  മത്സരത്തിൽ വലിയ വിജയം നേടുകയും ലീഗിലെ മറ്റ് മത്സരങ്ങളുടെ ഫലം അനുകൂലമായി വരിക കൂടി ചെയ്‌താൽ പഞ്ചാബിന് പ്ലേഓഫിലേക്ക് യോഗ്യത നേടാം

  Image: Twitter

  Image: Twitter

  • Share this:
   ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ ബൗളിംഗ് തിരഞ്ഞെടുത്തു. ഈ മത്സരത്തിൽ വലിയ വിജയം നേടുകയും ലീഗിലെ മറ്റ് മത്സരങ്ങളുടെ ഫലം അനുകൂലമായി വരിക കൂടി ചെയ്‌താൽ പ്ലേഓഫിലേക്ക് യോഗ്യത നേടാം എന്നിരിക്കെ ഇന്നത്തെ മത്സരം അവർക്ക് അതി നിർണായകമാണ്. അതേസമയം നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പാക്കിയ ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് കളിക്കാൻ ഇറങ്ങുന്നത്.

   കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് പഞ്ചാബ് നിർണായക മത്സരത്തിനിറങ്ങുന്നത്. വിൻഡീസ് വെടിക്കെട്ട് ബാറ്റർ നിക്കോളാസ് പുരാന് പകരം ഇംഗ്ലീഷ് ഓൾ റൗണ്ടർ ക്രിസ് ജോർദാൻ ടീമിലിടം നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരം കളിച്ച അതേ ടീമുമായാണ് ചെന്നൈ ഇറങ്ങുന്നത്.

   പഞ്ചാബിന് അവരുടെ ബാറ്റിംഗ് നിരയിൽ സൂപ്പർ താരങ്ങൾ ഒരുപാടുണ്ടെങ്കിലും ആർക്കും നിർണായക സമയങ്ങളിൽ ടീമിനെ രക്ഷിച്ചെടുക്കാൻ കഴിയുന്നില്ല. ബൗളിങ്ങിൽ ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും താര ബാഹുല്യമുള്ള ഈ ബാറ്റിംഗ് നിര സ്ഥിരതയുള്ള പ്രകടനം നടത്താൻ കഴിയാതെ ഇടറുകയാണ്. കെ എൽ രാഹുൽ, മായങ്ക് അഗർവാൾ എന്നിവരിലുള്ള അമിത ആശ്രയവും തിരിച്ചടിയാവുന്നുണ്ട്. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥ. പുരാന് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. എന്നാല്‍ സീസണിലെ അവസാന മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടത്താനുറച്ചാവണം പഞ്ചാബ് ഇറങ്ങുക.

   നിർണായക മത്സരത്തിൽ ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയർന്നില്ലെങ്കിൽ പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് അത് വലിയ തിരിച്ചടി നൽകും. ബൗളിങ്ങ് നിരയില്‍ ഷമി, അർഷദീപ്, ബിഷ്‌ണോയ് എന്നിവരുടെ പ്രകടനങ്ങൾ ആശ്വാസം നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ പന്ത് കൊണ്ട് മികച്ച പ്രകടനം നടത്തിയ ഓസീസ് താരം ഹെൻറിക്വസും പ്രതീക്ഷ നൽകുന്നുണ്ട്.

   കഴിഞ്ഞ രണ്ട് മത്സരങ്ങൾ തോറ്റതിന്റെ ക്ഷീണത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. ഡൽഹിയോട് തോറ്റ് ഒന്നാം സ്ഥാനം നഷ്‌ടമായ അവർ ഇന്ന് പഞ്ചാബിനെതിരെ ജയം നേടി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാകും ലക്ഷ്യമിടുന്നത്. ഓപ്പണിങ്ങിൽ ഡുപ്ലെസിയും ഗെയ്ക്‌വാദും മിന്നിയാൽ ചെന്നൈക്ക് കാര്യങ്ങൾ അനായാസമാകും. കഴിഞ്ഞ മത്സരത്തിൽ റെയ്‌നയ്ക്ക് പകരം ഇടം നേടിയ ഉത്തപ്പയും ക്യാപ്റ്റൻ ധോണിയും തങ്ങളുടെ വിസ്ഫോടന ബാറ്റിങ്ങിന്റെ കെട്ടഴിച്ചുവിട്ടാൽ ചെന്നൈയെ പിടിച്ചുകെട്ടാൻ പഞ്ചാബ് ബൗളർമാർ അൽപം വിയർക്കും. ബൗളിങ്ങിൽ ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ താക്കൂര്‍, ഹാസില്‍വുഡ്, ദീപക് ചാഹര്‍ എന്നിവർ മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നതാണ് അവരുടെ കരുത്ത്.

   പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, സര്‍ഫറാസ് ഖാന്‍, ഷാറൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വസ്, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിംഗ്.

   ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായൂഡു, എം എസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുള്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.
   Published by:Naveen
   First published:
   )}