നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Glenn Maxwell |ഓസീസിന് വേണ്ടി ചെയ്യുന്നത് ഇവിടെ തുടരനാണ് ആര്‍സിബി ആവശ്യപ്പെട്ടത്; തകര്‍പ്പന്‍ ഫോമിനെക്കുറിച്ച് മാക്സ്വെല്‍

    Glenn Maxwell |ഓസീസിന് വേണ്ടി ചെയ്യുന്നത് ഇവിടെ തുടരനാണ് ആര്‍സിബി ആവശ്യപ്പെട്ടത്; തകര്‍പ്പന്‍ ഫോമിനെക്കുറിച്ച് മാക്സ്വെല്‍

    കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി 11 ഇന്നിങ്‌സില്‍ നിന്നും 108 റണ്‍സ് മാത്രം നേടിയ മാക്സ്വെല്ലിന് ഒരു സിക്‌സ് പോലും നേടുവാന്‍ സാധിച്ചിരുന്നില്ല.

    Credit: Twitter

    Credit: Twitter

    • Share this:
      പഞ്ചാബ് കിങ്സിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ഐപിഎല്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പാക്കിയിരിക്കുകയാണ്. പ്ലേ ഓഫ് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്. ചെന്നൈയും ഡല്‍ഹിയുമാണ് ആദ്യം പ്ലേ ഓഫ് ഉറപ്പാക്കിയത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയത്.

      റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ആറിന് 158 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മാക്സ്വെല്‍(57) ആയിരുന്നു മത്സരത്തിലെ ടോപ് സ്‌കോറര്‍. മാക്സ്വെല്‍ 33 പന്തില്‍ നിന്നാണ് 57 റണ്‍സ് നേടിയത്. മൂന്നു ഫോറും നാലു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിങ്സ്.

      തകര്‍പ്പന്‍ പ്രകടനമാണ് ഐ പി എല്‍ പതിനാലാം സീസണില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്വെല്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ സീസണിലെ തന്റെ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്. മത്സരശേഷം, കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഈ സീസണിലെ തന്റെ തകര്‍പ്പന്‍ ഫോമിന് പിന്നിലെ കാരണവും മാക്സ്വെല്‍ വെളിപ്പെടുത്തി.

      'നാലാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. അതുകൊണ്ട് തന്നെ വിക്കറ്റ് സമയമെടുത്ത് മനസ്സിലാക്കുവാന്‍ സാധിച്ചു. വളരെയേറെ കാലമായി ഓസ്ട്രേലിയക്ക് വേണ്ടിയുള്ള എന്റെ ജോലി ഇതാണ്. അതുകൊണ്ട് തന്നെയാണ് എനിക്കവിടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നതും.'- മാക്സ്വെല്‍ പറഞ്ഞു.

      'ആര്‍സിബിയിലെത്തിയപ്പോള്‍ ഓസ്ട്രേലിയക്ക് വേണ്ടി ഞാന്‍ ചെയ്യുന്നതെന്താണോ അതുതന്നെ ചെയ്യാനാണ് അവര്‍ ആവശ്യപ്പെട്ടത്. ആര്‍സിബി ഡ്രസ്സിങ് റൂമിലെത്തിയത് ഞാന്‍ വളരെയധികം ആസ്വദിച്ചു. വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഞാന്‍ വരുത്തിയിട്ടില്ല.'- മാക്സ്വെല്‍ കൂട്ടിച്ചേര്‍ത്തു.

      Read also: അള്‍ട്രാഎഡ്ജില്‍ സ്‌പൈക്ക് കാണിച്ചിട്ടും തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു; അമ്പയറോട് കയര്‍ത്ത് കെഎല്‍ രാഹുല്‍, വീഡിയോ

      ഈ സീസണിലാണ് മാക്സ്വെല്‍ ബാംഗ്ലൂര്‍ ടീമിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ താരം പഞ്ചാബിന് വന്‍ നിരാശയായിരുന്നു സമ്മാനിച്ചത്. പഞ്ചാബിനായി 11 ഇന്നിങ്‌സില്‍ നിന്നും 108 റണ്‍സ് മാത്രം നേടിയ മാക്സ്വെല്ലിന് സീസണില്‍ ഒരു സിക്‌സ് പോലും നേടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 40.70 ശരാശരിയില്‍ 145 ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 407 റണ്‍സ് മാക്സ്വെല്‍ നേടിക്കഴിഞ്ഞു. സീസണില്‍ ആര്‍ സി ബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മാക്സ്വെല്‍ ഓറഞ്ച് ക്യാപിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിലവില്‍ ഏഴാം സ്ഥാനത്താണുള്ളത്. സീസണില്‍ അഞ്ച് ഫിഫ്റ്റിയും താരം നേടിയിട്ടുണ്ട്.
      Published by:Sarath Mohanan
      First published:
      )}