നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |പഞ്ചാബിന് ഇന്ന് നിര്‍ണായകം; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബാംഗ്ലൂര്‍, മത്സരം വൈകീട്ട് 3.30ന്

  IPL 2021 |പഞ്ചാബിന് ഇന്ന് നിര്‍ണായകം; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബാംഗ്ലൂര്‍, മത്സരം വൈകീട്ട് 3.30ന്

  തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്തു പോവേണ്ടിവരുമെന്നതിനാല്‍ സര്‍വ്വ സന്നാഹങ്ങളുമായി പഞ്ചാബ് പൊരുതുമെന്നുറപ്പാണ്.

  PBKS vs RCB

  PBKS vs RCB

  • Share this:
   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം സീസണ്‍ യുഎഈയില്‍ പുരോഗമിക്കുമ്പോള്‍ പോരാട്ടം കനക്കുകയാണ്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിങ്സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വെകീട്ട് 3.30ന് ഷാര്‍ജയിലാണ് മത്സരം. 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ആര്‍സിബിക്ക് പഞ്ചാബിനെ വീഴ്ത്തിയാല്‍ പ്ലേ ഓഫിലേക്ക് ഒരു പടികൂടി അടുക്കാനാവും.

   മറുഭാഗത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെ എല്‍ രാഹുലിന്റെ പഞ്ചാബിന് ജയം അനിവാര്യമാണ്. പഞ്ചാബ് ഉള്‍പ്പെടെ നാല് ടീമുകള്‍ക്ക് പത്ത് പോയിന്റ് വീതമുണ്ട്. ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാല്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെ സാധ്യത വര്‍ധിക്കുകയും ചെയ്യും.

   അവസാന രണ്ട് മത്സരങ്ങളിലും ആര്‍സിബി ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് അവര്‍ വരുന്നത്. പഞ്ചാബ് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയേയും മറികടന്നു. തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്തു പോവേണ്ടിവരുമെന്നതിനാല്‍ സര്‍വ്വ സന്നാഹങ്ങളുമായി പഞ്ചാബ് പൊരുതുമെന്നുറപ്പാണ്.

   വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും നല്‍കുന്ന മികച്ച തുടക്കം ടീമിന് വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് താരങ്ങളും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. എബി ഡിവില്ലിയേഴ്സ് ഫോമിലല്ലെങ്കിലും ഗ്ലെന്‍ മാക്സ്വെല്‍ തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറിയടക്കം നേടി തകര്‍പ്പന്‍ ഫോമിലാണ്. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. മൂന്നാം നമ്പറിലെത്തിയ കെ എസ് ഭരതും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബൗളിങ്ങിലും ആര്‍സിബി താരങ്ങള്‍ ശോഭിക്കുന്നു. യുസ്വേന്ദ്ര ചഹലിന്റെ മിന്നും ഫോമിനൊപ്പം ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വീഴ്ത്താനുള്ള മികവും ടീമിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു.

   കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടന്നാണ് പഞ്ചാബ് കിങ്സിന്റെ വരവെന്നത് ആര്‍സിബിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷകള്‍. നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, ദീപക് ഹൂഡ എന്നിവര്‍ മികവ് കാട്ടേണ്ടതായുണ്ട്. മധ്യനിരയില്‍ ഫിനിഷര്‍ റോളിലേക്ക് ഷാരൂഖ് ഖാന്‍ മടങ്ങിയെത്തിയതും ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു.

   Read also: 'അടുത്ത താരലേലത്തില്‍ ഇവന് 14 കോടി രൂപ വരെ ലഭിക്കും'; വെങ്കടേഷ് ഐപിഎല്ലില്‍ പണം വാരുമെന്ന് മഞ്ജരേക്കര്‍

   നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കമുണ്ട്. 27 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബ് 15 മത്സരങ്ങള്‍ ജയിച്ചു. 12 മത്സരങ്ങള്‍ ആര്‍സിബിക്കൊപ്പം നിന്നു. ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളില്‍ ഇരുവരും മുഖാമുഖം വന്നു. ഒന്നില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്. നാല് മത്സരങ്ങള്‍ പഞ്ചാബ് സ്വന്തമാക്കി. കണക്കുകള്‍ പഞ്ചാബിനെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്നതും ആര്‍സിബിക്ക് ചങ്കിടിപ്പേറ്റുന്നതുമാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ തുല്യ ശക്തികളെന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും.
   Published by:Sarath Mohanan
   First published:
   )}