നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 RR vs PBKS| പഞ്ചാബിന് ടോസ്, ബൗളിംഗ്; സഞ്ജുവും കൂട്ടരും ആദ്യം ബാറ്റ് ചെയ്യും

    IPL 2021 RR vs PBKS| പഞ്ചാബിന് ടോസ്, ബൗളിംഗ്; സഞ്ജുവും കൂട്ടരും ആദ്യം ബാറ്റ് ചെയ്യും

    പഞ്ചാബിനായി ആദിൽ റഷീദ്, ഇഷാൻ പൊറെൽ, എയ്ഡൻ മാർക്രം എന്നിവരും രാജസ്ഥാന് വേണ്ടി എവിൻ ലൂയിസും അരങ്ങേറ്റം കുറിക്കും.

    News 18 Malayalam

    News 18 Malayalam

    • Share this:
      ഐപിഎൽ രണ്ടാം പാദത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ബൗളിംഗ് തിരഞ്ഞെടുത്തു. പഞ്ചാബിനായി ആദിൽ റഷീദ്, ഇഷാൻ പൊറെൽ, എയ്ഡൻ മാർക്രം എന്നിവരും രാജസ്ഥാന് വേണ്ടി എവിൻ ലൂയിസും അരങ്ങേറ്റം കുറിക്കും.

      അതേസമയം, ഇന്ന് 42ാ൦ പിറന്നാൾ ആഘോഷിക്കുന്ന യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ പഞ്ചാബ് നിരയിൽ ഇടം പിടിച്ചിട്ടില്ല. റഷീദ്, മാർക്രം എന്നിവർക്ക് പുറമെ നിക്കോളാസ് പുരാൻ, ഫാബിയൻ അലൻ എന്നിവരാണ് പഞ്ചാബ് നിരയിലെ വിദേശ താരങ്ങൾ. രാജസ്ഥാൻ നിരയിൽ എവിൻ ലൂയിസിന് പുറമെ ക്രിസ് മോറിസ്, ലിയാം ലിവിങ്സ്റ്റൺ, മുസ്തഫിസുർ റഹ്മാൻ എന്നിവർ വിദേശ താരങ്ങളായി എത്തുന്നു.

      ഐപിഎൽ പതിനാലാം സീസണിലേക്ക് മികച്ച താരനിരയുമായി എത്തിയിട്ടും അതിന് ചേർന്ന പ്രകടനം നടത്താൻ കഴിയാതെ പോയ രണ്ട് ടീമുകളാണ് പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസും. ഐപിഎൽ ആദ്യ പാദത്തിൽ പോയിന്റ് ടേബിളിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയ അവർ രണ്ടാം പാദത്തിൽ മികച്ച പ്രകടനം നടത്താൻ തന്നെയാകും ലക്ഷ്യമിടുന്നത്.

      നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാനും ഏഴാം സ്ഥാനത്ത് നിൽക്കുന്ന പഞ്ചാബിനും പ്ലേഓഫ് യോഗ്യത ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ജയം നേടിയേ തീരൂ. അതിനാൽ തന്നെ ഇന്ന് ഇരുവരും നേർക്കുനേർ എത്തുമ്പോൾ മികച്ച പോരാട്ടം തന്നെയായിരിക്കും നടക്കുക. നിലവിൽ ആറ് പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളതെങ്കിലും പഞ്ചാബ് രാജസ്ഥാനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരം ജയിക്കുകയാണെങ്കിൽ പ്ലേഓഫ് യോഗ്യത നേടുവാനുള്ള സാദ്ധ്യതകൾ വർധിപ്പിക്കാൻ ഇരു ടീമുകൾക്കും സാധിക്കും.

      നേരത്തെ രണ്ടാം പാദത്തിൽ നിന്നും ഒരുപിടി താരങ്ങളാണ് ഇരുടീമുകളിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചതിനാൽ ഇരു ടീമുകളും ഒരു പുത്തൻ നിരയുമായാണ് രണ്ടാം പാദത്തിന് ഇറങ്ങുന്നത്.

      പഞ്ചാബ് നിരയിൽ ഓസ്‌ട്രേലിയന്‍ താരങ്ങളായി റിലി മെറിഡിത്ത്, ജൈ റിച്ചാര്‍ഡ്‌സണ്‍, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പിന്മാറിയപ്പോൾ പകരം ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ആദില്‍ റഷീദ്, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം, ഓസ്‌ട്രേലിയുടെ നതാന്‍ എല്ലിസ് എന്നിവരെയാണ് പഞ്ചാബ് ടീമിലെത്തിച്ചത്.

      അതേസമയം, ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ രണ്ടാം പാദത്തിൽ നിന്നും പിന്മാറിയപ്പോൾ വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, കിവീസ് താരം ഗ്ലെന്‍ ഫിലിപ്‌സ്, വിൻഡീസ് പേസർ ഒഷെയ്ൻ തോമസ്, ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രിയാസ് ഷംസി തുടങ്ങിയ താരങ്ങളെ രാജസ്ഥാൻ പകരക്കാരായി ഉൾപ്പെടുത്തി.

      പഞ്ചാബ് കിംഗ്‌സ് ഇലവന്‍: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, എയ്ഡൻ മാർക്രം, നിക്കൊളസ് പുരാന്‍, ദീപക് ഹുഡ, ഹർപ്രീത് ബ്രാർ, ഫാബിയൻ അലൻ, ആദിൽ റഷീദ്, ഇഷാൻ പൊറെൽ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

      രാജസ്ഥാന്‍ റോയല്‍സ് ഇലവന്‍: യശ്വസി ജയ്‌സ്വാള്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), മഹിപാൽ ലോംറോർ, റിയാന്‍ പരഗ്, ക്രിസ് മോറിസ്, രാഹുല്‍ തെവാട്ടിയ, ചേതന്‍ സക്കറിയ, മുസ്തഫിസുർ റഹ്മാൻ, കാർത്തിക് ത്യാഗി.
      Published by:Naveen
      First published:
      )}