നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |കേദാര്‍ ജാദവും മനീഷ് പാണ്ഡെയും കളിക്കുന്ന ടീമിനെ ഐപിഎല്ലില്‍ നിന്നും വിലക്കണം; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

  IPL 2021 |കേദാര്‍ ജാദവും മനീഷ് പാണ്ഡെയും കളിക്കുന്ന ടീമിനെ ഐപിഎല്ലില്‍ നിന്നും വിലക്കണം; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

  താരതമ്യേന കുഞ്ഞന്‍ സ്‌കോര്‍ ചെയ്സ് ചെയ്യവെ ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്സ്മാന്മാരായ കേദാര്‍ ജാദവും മനീഷ് പാണ്ഡേയും സ്വീകരിച്ച സമീപനമാണ് രൂക്ഷ വിമര്‍ശനത്തിന് വിധേയമാവുന്നത്.

  News18

  News18

  • Share this:
   ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ത്രില്ലര്‍ ജയമാണ് പഞ്ചാബ് കിങ്‌സ് നേടിയിരിക്കുന്നത്. പഞ്ചാബിന്റെ 125 റണ്‍സ് മറികടക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ സണ്‍റൈസേഴ്‌സിന് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. താരതമ്യേന കുറഞ്ഞ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിനെ പഞ്ചാബ് അവസാന ഓവര്‍ വരെ മുള്‍മുനയില്‍ നിര്‍ത്തി. ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ ഹൈദരാബാദിന്റെ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടവും പാഴായി.

   മറ്റൊരു നിരാശപ്പെടുത്തുന്ന തോല്‍വിയിലേക്ക് കൂടി സണ്‍റൈസേഴ്സ് ഹൈദരാബാദ് വീണതിന് ശേഷം ഒരു ദയയുമില്ലാതെയാണ് ആരാധകര്‍ താരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത്. ഹൈദരാബാദിനായി പൊരുതി നോക്കിയത് 29 പന്തില്‍ നിന്ന് 47 റണ്‍സ് അടിച്ചെടുത്ത ഹോള്‍ഡര്‍ മാത്രമായിരുന്നു. വൃദ്ധിമാന്‍ സാഹ(31) ഒഴിച്ച് മറ്റൊരു താരത്തിനും സണ്‍റൈസേഴ്‌സിനായി ഫോം കണ്ടെത്താനായില്ല.

   തകര്‍പ്പന്‍ ഫോമില്‍ നിന്നിരുന്ന ജേസണ്‍ ഹോള്‍ഡര്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തി മല്‍സരം സമനിലയിലാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നേഥന്‍ എല്ലിസിന്റെ പന്തില്‍ ഒരു റണ്ണെടുക്കാനെ ഹോള്‍ഡര്‍ക്ക് സാധിച്ചുള്ളൂ. 29 പന്തില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് ഹോള്‍ഡര്‍ 47 റണ്‍സെടുത്തത്. തോല്‍വിയോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.

   താരതമ്യേന കുഞ്ഞന്‍ സ്‌കോര്‍ ചെയ്സ് ചെയ്യവെ ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്സ്മാന്മാരായ കേദാര്‍ ജാദവും മനീഷ് പാണ്ഡേയും സ്വീകരിച്ച സമീപനമാണ് രൂക്ഷ വിമര്‍ശനത്തിന് വിധേയമാവുന്നത്. 13ഉം,12ഉം റണ്‍സ് നേടിയാണ് മനീഷ് പാണ്ഡേയും കേദാര്‍ ജാദവും മടങ്ങിയത്.


   'മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് തുടങ്ങിയ താരങ്ങളെ കളിപ്പിക്കുന്ന ടീമിനെയാണ് ഐപിഎല്ലില്‍ വിലക്കേണ്ടത്' എന്ന് ഒരു യൂസര്‍ പ്രതികരിച്ചു.


   മറുപടി ബാറ്റിംഗില്‍ പേസര്‍ മുഹമ്മദ് ഷമി തുടക്കത്തിലെ സണ്‍റൈസേഴ്സിനെ പ്രതിരോധത്തിലാക്കി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(3 പന്തില്‍ 2), നായകന്‍ കെയ്ന്‍ വില്യംസണും(6 പന്തില്‍ 1) ഷമിക്ക് മുന്നില്‍ മൂന്ന് ഓവറുകള്‍ക്കിടെ വീണു. പവര്‍പ്ലേയില്‍ 20/2 എന്ന സ്‌കോറിലായിരുന്നു സണ്‍റൈസേഴ്സ്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച സ്പിന്നര്‍ രവി ബിഷ്ണോയ് കളി പഞ്ചാബിന്റെ വരുതിയിലാക്കുന്നതാണ് പിന്നീട് കണ്ടത്.


   അവസാന രണ്ട് ഓവറില്‍ സണ്‍റൈഡേഴ്സിന് 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വറിനെ കൂട്ടുപിടിച്ച് ഹോള്‍ഡര്‍ പരമാവധി പരിശ്രമിച്ചെങ്കിലും അര്‍ഷ്ദീപിന്റെയും എല്ലിസിന്റേയും സ്ലോ ബോളുകള്‍ പഞ്ചാബിന് ജയമൊരുക്കി.
   Published by:Sarath Mohanan
   First published:
   )}