നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 | പറക്കും സുചിത്! ദീപക് ഹൂഡയെ പുറത്താക്കിയ ജഗദീഷ സുചിത്തിന്റെ ക്യാച്ച് വൈറല്‍, വീഡിയോ

    IPL 2021 | പറക്കും സുചിത്! ദീപക് ഹൂഡയെ പുറത്താക്കിയ ജഗദീഷ സുചിത്തിന്റെ ക്യാച്ച് വൈറല്‍, വീഡിയോ

    കവേഴ്സിലൂടെ ഷോട്ട് പായിക്കാനായിരുന്നു ഹൂഡയുടെ ശ്രമം. പക്ഷെ കവര്‍ പൊസിഷനില്‍ സുചിത് സജ്ജനായി നില്‍ക്കുകയായിരുന്നു.

    Credit: twitter

    Credit: twitter

    • Share this:
      ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയമാണ് പഞ്ചാബ് കിങ്‌സ് നേടിയിരിക്കുന്നത്. പഞ്ചാബിന്റെ 125 റണ്‍സ് മറികടക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ സണ്‍റൈസേഴ്‌സിന് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. താരതമ്യേന കുറഞ്ഞ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിനെ പഞ്ചാബ് അവസാന ഓവര്‍ വരെ മുള്‍മുനയില്‍ നിര്‍ത്താന്‍ പഞ്ചാബിന് കഴിഞ്ഞു. ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ ഹൈദരാബാദിന്റെ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടം പാഴായി.

      മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും സണ്‍റൈസേഴ്‌സ് ടീമിലെ ഒരു താരത്തിന്റെ ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പഞ്ചാബിന്റെ ദീപക് ഹൂഡയെ പുറത്താക്കാന്‍ ജഗദീഷ സുചിത് പറന്നെടുത്ത ക്യാച്ചാണ് ചര്‍ച്ചയാകുന്നത്. പകരക്കാരനായി ഇറങ്ങിയതായിരുന്നു സുചിത്.

      പഞ്ചാബിന്റെ ഇന്നിങ്സിലെ 16ാമത്തെ ഓവറിലായിരുന്നു സുചിത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഈ ക്യാച്ച്. ജാസണ്‍ ഹോള്‍ഡറായിരുന്നു ബൗളര്‍. സ്ട്രൈക്ക് നേരിട്ടതാവട്ടെ അപകടകാരിയായ ദീപക് ഹൂഡയായിരുന്നു. ഫുള്ളിഷ്, സ്ലോവര്‍ ബോളായിരുന്നു ഹോള്‍ഡര്‍ പരീക്ഷിച്ചത്. കവേഴ്സിലൂടെ ഷോട്ട് പായിക്കാനായിരുന്നു ഹൂഡയുടെ ശ്രമം. ബോള്‍ നന്നായി തന്നെ ബാറ്റില്‍ കൊള്ളുകയും ചെയ്തു.


      പക്ഷെ കവര്‍ പൊസിഷനില്‍ സുചിത് സജ്ജനായി നില്‍ക്കുകയായിരുന്നു. തന്റെ ഇടതു വശത്തേക്കു കൂടി വായുവില്‍ പറന്ന ബോളിനു നേരെ ഡൈവ് ചെയ്ത സുചിത് ഒരു കൈകൊണ്ട് അതിനെ പിടിച്ചെടുത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തപ്പോള്‍ പലരും അമ്പരപ്പ് മാറാതെ നില്‍ക്കുകയായിരുന്നു. 10 ബോളില്‍ ഒരു ബൗണ്ടറിയടക്കം 13 റണ്‍സാണ് ഹൂഡയ്ക്കു നേടാനായത്.

      സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സുചിത്തിന്റെ ഈ ക്യാച്ചിനെ പ്രശംസിച്ചിരിക്കുന്നത്. എന്തൊരു വേഗതയേറിയ ക്യാച്ചാണിത്, ക്യാമറയ്ക്കു പോലും ഇതു ശരിയായി പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സ് ട്വീറ്റ് ചെയ്തത്.


      ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, ക്രിസ് ഗെയ്ല്‍ തിരിച്ചെത്തിയിട്ടും സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്തപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125 റണ്‍സേ എടുത്തുള്ളൂ. 27 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി ജേസന്‍ ഹോള്‍ഡറാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ പൂട്ടിയത്.

      മറുപടി ബാറ്റിംഗില്‍ പേസര്‍ മുഹമ്മദ് ഷമി തുടക്കത്തിലെ സണ്‍റൈസേഴ്‌സിനെ പ്രതിരോധത്തിലാക്കി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(3 പന്തില്‍ 2), നായകന്‍ കെയ്ന്‍ വില്യംസണും(6 പന്തില്‍ 1) ഷമിക്ക് മുന്നില്‍ മൂന്ന് ഓവറുകള്‍ക്കിടെ വീണു. പവര്‍പ്ലേയില്‍ 20/2 എന്ന സ്‌കോറിലായിരുന്നു സണ്‍റൈസേഴ്‌സ്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച സ്പിന്നര്‍ രവി ബിഷ്‌ണോയ് കളി പഞ്ചാബിന്റെ വരുതിയിലാക്കുന്നതാണ് പിന്നീട് കണ്ടത്.

      അവസാന രണ്ട് ഓവറില്‍ സണ്‍റൈഡേഴ്‌സിന് 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വറിനെ കൂട്ടുപിടിച്ച് ഹോള്‍ഡര്‍ പരമാവധി പരിശ്രമിച്ചെങ്കിലും അര്‍ഷ്ദീപിന്റെയും എല്ലിസിന്റേയും സ്ലോ ബോളുകള്‍ പഞ്ചാബിന് ജയമൊരുക്കി.
      Published by:Sarath Mohanan
      First published:
      )}