നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| പ്ലേഓഫിൽ നാലാം സ്ഥാനം; പോരാട്ടം മുംബൈയും കൊൽക്കത്തയും തമ്മിൽ; ഇരു ടീമുകളുടേയും സാധ്യതകൾ നോക്കാം

    IPL 2021| പ്ലേഓഫിൽ നാലാം സ്ഥാനം; പോരാട്ടം മുംബൈയും കൊൽക്കത്തയും തമ്മിൽ; ഇരു ടീമുകളുടേയും സാധ്യതകൾ നോക്കാം

    പ്ലേഓഫിലേക്ക് നാലാം സ്ഥാനക്കാരായി ടിക്കറ്റെടുക്കാൻ പോരാടുന്ന മുംബൈക്കും കൊൽക്കത്തയ്ക്കും ഒരു മത്സരം വീതമാണ് ബാക്കിയുള്ളത്. ഇതിൽ ഇരുവർക്കും ജയം അനിവാര്യമാണ്.

    Image: Twitter

    Image: Twitter

    • Share this:
      ഐപിഎൽ 2021 ലെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഐപിഎല്ലിൽ കിരീട പോരാട്ടത്തിലേക്കുള്ള അടുത്ത കടമ്പയായ പ്ലേഓഫിൽ ഏതൊക്കെ ടീമുകളാകും മത്സരിക്കുക എന്നത് ഏകദേശ ധാരണയായി കഴിഞ്ഞിട്ടുണ്ട്. പ്ലേഓഫിലേക്ക് പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് യോഗ്യത നേടുക. ഇതിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്ന മൂന്ന് ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവർ യോഗ്യത നേടിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് നാലാം സ്ഥാനം മാത്രമാണ്. എന്നാൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് ആരാകും യോഗ്യത നേടുക എന്നത് ഇതുവരെയും ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

      അത്യന്തം ആവേശകരമായ പോരാട്ടമാണ് പ്ലേഓഫിലെ ഈ അവസാന സ്ഥാനത്തിനായി നടക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ രണ്ട് ടീമുകൾ തമ്മിലാണ് മത്സരം നടക്കുന്നത്. ഇതിൽ ലീഗിലെ അവസാന മത്സരങ്ങളിൽ ഒന്നായ മുംബൈയുടെ പോരാട്ടത്തിന് ശേഷം മാത്രമേ പ്ലേഓഫിലെ നാലാം സ്ഥാനത്തിന്റെ അവകാശിയെ അറിയാൻ കഴിയുകയുള്ളൂ.

      നാലാം സ്ഥാനത്തിനുള്ള മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനേക്കാൾ മുൻ‌തൂക്കം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. നിലവിൽ ഇരു ടീമുകൾക്കും 12 പോയിന്റാണ് ഉള്ളതെങ്കിലും കൊൽക്കത്തയുടെ റൺ റേറ്റ് മുംബൈയേക്കാൾ മികച്ചതാണ്. ശേഷിക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ജയിച്ചാൽ അവർക്ക് 14 പോയിന്റ് ആവും, അങ്ങനെ വന്നാൽ മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത തന്നെ പ്ലേഓഫിലേക്ക് യോഗ്യത നേടും. കൊൽക്കത്ത അവരുടെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെയും മുംബൈ അവസാന മത്സരത്തിൽ ഹൈദരാബാദിനെയും നേരിടും. കൊൽക്കത്ത വ്യാഴാഴ്ച പോരിന് ഇറങ്ങുമെന്നതിനാൽ അവരുടെ മത്സരഫലം അറിഞ്ഞതിന് ശേഷമാകും തങ്ങളുടെ പോരാട്ടം എന്നത് മുംബൈക്ക് അനുകൂല ഘടകമാണ്.

      മുംബൈയും കൊൽക്കത്തയ്ക്കും പുറമെ പ്ലേഓഫിലെ അവസാന സ്ഥാന പോരാട്ടത്തിന് പഞ്ചാബും രാജസ്ഥാനും ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ തോറ്റതോടെ ഇരുവരും പുറത്താവുകയായിരുന്നു. മുംബൈ, കൊൽക്കത്ത ടീമുകൾ അവസാന മത്സരങ്ങളിൽ വലിയ മാർജിനിൽ തോറ്റാലും റൺ റേറ്റ് മോശമായതിനാൽ പ്ലേഓഫ് പ്രവേശനം ഇരു ടീമുകൾക്കും വിദൂര സാധ്യത മാത്രമാണ്.

      Also read- Rohit Sharma |ടി20യില്‍ 400 സിക്‌സറുകള്‍ പറത്തിയ ആദ്യ ഇന്ത്യക്കാരന്‍; ഹിറ്റ്മാന് റെക്കോര്‍ഡ്

      കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾ:

      അവസാന മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെതിരെ ജയം നേടിയാൽ കൊൽക്കത്തയ്ക്ക് പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാം. കൊൽക്കത്തയുടെ റൺ റേറ്റ് +0.294 ആണെങ്കിൽ മുംബൈയുടേത് -0.048 ആണ് എന്നതാണ് കൊൽക്കത്തയ്ക്ക് മുൻ‌തൂക്കം നൽകുന്നത്. അവസാന മത്സരത്തിൽ ജയം നേടിയാൽ റൺ റേറ്റിലെ കണക്കുകൂട്ടൽ അതുകൊണ്ട് തന്നെ അപ്രസക്തമാകും.

      പ്ലേഓഫിൽ നിന്നും പുറത്തായെങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനെ എഴുതിത്തള്ളാൻ കഴിയില്ല. മുംബൈക്കെതിരെ തകർന്നടിഞ്ഞെങ്കിലും ചെന്നൈക്കെതിരെ തകർത്തടിച്ച് നേടിയ ജയം രാജസ്ഥാന്റെ ശക്തി എന്താണെന്ന് വെളിവാക്കുന്നതായിരുന്നു. കൊൽക്കത്തയ്‌ക്കെതിരെയും അതുപോലൊരു പ്രകടനം രാജസ്ഥാൻ നടത്തിയാൽ മോർഗനും സംഘവും ജയം നേടുക എളുപ്പമാകില്ല. പ്ലേഓഫിലെ നാലാം സ്ഥാനം ഈ മത്സരത്തോടെ ഏകദേശം തീരുമാനം ആകുമെന്നതിനാൽ ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ഈ മത്സരത്തെ ഉറ്റുനോക്കുന്നത്.

      Also read- MS Dhoni |ഐപിഎല്ലില്‍ നിന്ന് ഈ സീസണില്‍ വിരമിക്കില്ല; വിടവാങ്ങല്‍ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എംഎസ് ധോണി

      മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ:

      ഐപിഎൽ 2021 -ന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈ ഇന്ത്യൻസിന് യുഎഇയിലെ രണ്ടാം പാദത്തിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്നും കേവലം ഒരു ജയം മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ 70 പന്തുകൾ ശേഷിക്കെ, രാജസ്ഥാനെ തകർത്തുവിട്ട് രണ്ടാം ജയം നേടിയ ടീം തിരിച്ചുവരവിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ അവസാന മത്സരത്തിലേക്ക് പോകുന്ന ടീം മികച്ച ആത്മവിശ്വാസത്തിലാണ്. രാജസ്ഥാനെതിരെ കൊൽക്കത്ത ഇടറി വീണാൽ രോഹിത്തിനും സംഘത്തിനും ഹാട്രിക് കിരീടം നേടാനുള്ള വഴി തുറന്നുകിട്ടും. കൊൽക്കത്ത ജയിച്ചാൽ അവസാന മത്സരത്തിൽ ഹൈദെരാബാദിനെതിരെ ഒരു വമ്പൻ വിജയം തന്നെ വേണ്ടി വരും മുംബൈക്ക്.
      Published by:Naveen
      First published:
      )}