നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| പ്ലേഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത; ടോസ് രാജസ്ഥാന്, ബൗളിംഗ് തിരഞ്ഞെടുത്തു

  IPL 2021| പ്ലേഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത; ടോസ് രാജസ്ഥാന്, ബൗളിംഗ് തിരഞ്ഞെടുത്തു

  പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ജയം അനിവാര്യമാണ്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത.

  Image credits: Twitter

  Image credits: Twitter

  • Share this:
   ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിങ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് രാജസ്ഥാൻ കൊൽക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. കൊൽക്കത്തയ്‌ക്കെതിരെ വമ്പൻ ജയം നേടിയാലും വിദൂര സാധ്യത മാത്രമാണ് സഞ്ജുവിനും കൂട്ടർക്കും ഉള്ളത്. എന്നാലും അവസാന മത്സരം ജയിച്ച് സീസൺ അവസാനിപ്പിക്കാനാകും രാജസ്ഥാൻ ലക്ഷ്യമിടുന്നത്.

   അതേസമയം പ്ലേഓഫ് യോഗ്യത നേടുവാൻ മുൻപന്തിയിൽ നിൽക്കുന്ന കൊൽക്കത്ത ഒരു മാറ്റവുമായാണ് നിർണായക പോരാട്ടത്തിന് ഇറങ്ങുന്നത്. ലോക്കി ഫെർഗൂസൻ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ടിം സൗത്തിയാണ് പുറത്തുപോയത്. സ്റ്റാർ ഓൾ റൗണ്ടർ ആന്ദ്രേ റസൽ ഇന്നത്തെ മത്സരത്തിലും കളിക്കുന്നില്ല. നിലവിൽ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത. ഇന്നത്തെ മത്സരത്തിൽ ജയം നേടിയാൽ മികച്ച നെറ്റ് റണ്‍റേറ്റിന്റെ ബലത്തിൽ കൊല്‍ക്കത്തയ്ക്ക് ഏറെക്കുറേ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാം.

   ഐപിഎൽ രണ്ടാം പാദത്തിൽ മികച്ച പ്രകടനമാണ് കൊൽക്കത്ത കാഴ്ചവയ്ക്കുന്നത്. രണ്ടാം പാദത്തിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ നാലെണ്ണം ജയിക്കാൻ അവർക്കായി. മറുവശത്ത് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ഒരു മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ടീം അടുത്ത മത്സരത്തിൽ തീർത്തും നിറം മങ്ങുന്ന കാഴ്ചയാണ് ഇതുവരെ കാണാൻ കഴിഞ്ഞത്.

   Also read- IPL | പടനയിച്ച് രാഹുൽ; ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് പഞ്ചാബ്; പ്ലേഓഫ് യോഗ്യത പോരാട്ടം മുറുകുന്നു

   കൊൽക്കത്തയ്ക്ക് പുറമെ നിലവിലെ ചാമ്പ്യന്മാരായ മുംബൈയും പഞ്ചാബും പ്ലേഓഫിലെ അവസാന സ്ഥാനത്തിനായി പോരാടുന്നുണ്ട്. കൊല്‍ക്കത്തയുടെ തോല്‍വി മുംബൈയ്‌ക്ക് പ്ലേഓഫിലേക്ക് വഴിയൊരുക്കും. മറിച്ച് കൊല്‍ക്കത്ത ജയിച്ചാല്‍ വമ്പന്‍ ജയം നേടി മുംബൈ റണ്‍നിരക്ക് കൊൽക്കത്തയുടെ റൺ റേറ്റ് മറികടക്കുക എന്ന കടമ്പ കടക്കേണ്ടി വരും. എന്നാൽ പഞ്ചാബിന് പ്ലേഓഫിലേക്ക് കടക്കണമെങ്കിൽ രാജസ്ഥാൻ കൊൽക്കത്തയെ വൻ മാർജിനിൽ തോൽപ്പിക്കുകയും ഒപ്പം ഹൈദെരാബാദുമായി കളിക്കുന്ന മുംബൈ പരാജയപ്പെടുകയും വേണം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ പഞ്ചാബ് ജയിച്ചതോടെയാണ് പ്ലേഓഫ് യോഗ്യത പോരാട്ടം വീണ്ടും സങ്കീർണമായത്.

   മത്സരം ജയിച്ചതോടെ 12 പോയിന്റ് നേടിയ പഞ്ചാബ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തുകയായിരുന്നു. പഞ്ചാബിനും കൊൽക്കത്തയ്ക്കും പുറമെ മുംബൈക്കും 12 പോയിന്റാണെങ്കിലും നെറ്റ് റൺ റേറ്റിന്റെ ബലത്തിലാണ് കൊൽക്കത്ത നാലാം സ്ഥാനത്ത് ഇരിക്കുന്നത്.

   രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ലിയാം ലിവിംഗ്സ്റ്റൺ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) (ക്യാപ്റ്റൻ), ഗ്ലെൻ ഫിലിപ്സ്, അനുജ് റാവത്ത്, ശിവം ദുബെ, ക്രിസ് മോറിസ്, രാഹുൽ തെവാട്ടിയ, ജയദേവ് ഉനദ്കട്ട്, ചേതൻ സക്കറിയ, മുസ്തഫിസുർ റഹ്മാൻ

   കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : ശുഭ്മാൻ ഗിൽ, വെങ്കടേഷ് അയ്യർ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ഓയിൻ മോർഗൻ (ക്യാപ്റ്റൻ), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷാക്കിബ് അൽ ഹസൻ, സുനിൽ നരെയ്ൻ, ലോക്കി ഫെർഗൂസൺ, ശിവം മാവി, വരുൺ ചക്രവർത്തി.
   Published by:Naveen
   First published:
   )}