നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 CSK vs RR | ചെന്നൈയ്‌ക്കെതിരെ ടോസ് നേടി രാജസ്ഥാന്‍; ബൗളിങ് തെരഞ്ഞെടുത്തു

  IPL 2021 CSK vs RR | ചെന്നൈയ്‌ക്കെതിരെ ടോസ് നേടി രാജസ്ഥാന്‍; ബൗളിങ് തെരഞ്ഞെടുത്തു

  18 പോയിന്റുമായി ചെന്നൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

  IPL

  IPL

  • Share this:
   ഐപിഎല്ലില്‍ ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. 18 പോയിന്റുമായി ചെന്നൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ചെന്നൈ നിരയില്‍ ഡ്വെയിന്‍ ബ്രോവോയ്ക്ക് പകരം സാം കറനും ദീപക് ചാഹറിന് പകരം കെ എം ആസിഫും കളിക്കും.

   രാജസ്ഥാന്‍ നിരയില്‍ ശിവം ദുബെ, മായങ്ക് മാര്‍ക്കാണ്ഡേ, ഗ്ലെന്‍ ഫിലിപ്പ് എന്നിവര്‍ കളിക്കും. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മെച്ചപ്പെട്ട സ്ഥാനം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്.   രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യശ്വസി ജയ്സ്വാള്‍, സഞ്ജു സാംസണ്‍(നായകന്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, ആകാശ് സിംഗ്, മായങ്ക് മര്‍ക്കാണ്ഡെ, ചേതന്‍ ശര്‍മ്മ, മുസ്തഫീസൂര്‍ റഹ്‌മാന്‍.

   ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, എം എസ് ധോണി(നായകന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ഷര്‍ദുല്‍ ഠാക്കൂര്‍, കെ എം ആസിഫ്, ജോഷ് ഹേസല്‍വുഡ്.
   Published by:Jayesh Krishnan
   First published:
   )}