നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ഹൈദെരാബാദിനെതിരെ ടോസ് ജയിച്ച് ബാംഗ്ലൂർ; ബൗളിംഗ് തിരഞ്ഞെടുത്തു

  IPL 2021| ഹൈദെരാബാദിനെതിരെ ടോസ് ജയിച്ച് ബാംഗ്ലൂർ; ബൗളിംഗ് തിരഞ്ഞെടുത്തു

  ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരെ വലിയ മാർജിനിൽ ജയിച്ചാൽ ബാംഗ്ലൂരിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം. അവസാന മത്സരങ്ങളിൽ ആശ്വാസ ജയം നേടുക എന്നതാകും ഹൈദരാബാദ് ലക്ഷ്യമിടുന്നത്.

  Image Credits: Twitter

  Image Credits: Twitter

  • Share this:
   ഐപിഎല്ലിൽ ഹൈദെരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

   ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരെ വലിയ മാർജിനിൽ ജയിച്ചാൽ ബാംഗ്ലൂരിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം. നിലവിൽ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 13 മത്സരങ്ങളിൽ നിന്നും 18 പോയിന്റുള്ള ചെന്നൈയാണ് രണ്ടാമത് നിൽക്കുന്നത്. അതേസമയം, ബാംഗ്ലൂരിനെ നേരിടാൻ ഒരുങ്ങുന്ന ഹൈദരാബാദ് മാനം കാക്കാൻ ഒരു ജയം എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. ഈ സീസണിൽ തീർത്തും നിറം മങ്ങിയ അവർ 12 മത്സരങ്ങളിൽ നിന്നും കേവലം നാല്‌ പോയിന്റുമായി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

   രണ്ടാം പാദത്തിൽ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും ഹാട്രിക് ജയത്തോടെ പ്ലേഓഫിലെത്തിയ ആത്മവിശ്വാസം വിരാട് കോലിക്കും കൂട്ടര്‍ക്കുമുണ്ട്. പ്ലേഓഫ് യോഗ്യത നേടിയ ബാംഗ്ലൂരിന് ഇന്നത്തെ മത്സരത്തിൽ ഹൈദെരാബാദിനെയും അടുത്ത മത്സരത്തിൽ ഡൽഹിയെയും തോൽപ്പിച്ചാൽ ക്വാളിഫയറിൽ കളിക്കാം. ക്വാളിഫയർ കളിക്കുന്ന ടീമുകൾക്ക് ഫൈനലിലേക്കുള്ള വഴിയിൽ തോൽവി നേരിട്ടാൽ വീണ്ടും അവസരം ലഭിക്കും. ഇതാകും കോഹ്‌ലിയും സംഘവും ലക്ഷ്യം വെക്കുന്നത്.

   ക്യാപ്റ്റൻ കോഹ്ലിയും കൂട്ടാളി ദേവ്ദത്ത് പടിക്കലും ഓപ്പണിങ്ങിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഹൈദെരാബാദിനെതിരെയും ഈ പ്രകടനം ഇരുവരും തുടർന്നാൽ അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഗ്ലെന്‍ മാക്‌സ്‌വെല്‍ മിന്നും ഫോമിലേക്കെത്തിയത് ബാംഗ്ലൂരിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തുടരെ മൂന്ന് അര്‍ധസെഞ്ച്വറികള്‍ സ്വന്തമാക്കാന്‍ മാക്‌സ്‌വെല്ലിനായിരുന്നു. മൂന്നാമനായി ഇറങ്ങുന്ന ഭരത് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തി. എബി ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവും ബാംഗ്ലൂരിന് ആശ്വാസം പകരുന്നുണ്ട്. ബൗളിംഗ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍, ചാഹല്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഷഹബാസ്, ഗാര്‍ട്ടന്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

   മറുവശത്ത് സീസണിൽ ഇനി രണ്ടേ രണ്ട് മത്സരങ്ങൾ ബാക്കിയുള്ള ഹൈദരാബാദിന് തുടർജയങ്ങൾ നേടി സീസൺ അവസാനിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ഡേവിഡ് വാർണർക്ക് പകരം ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത വില്യംസണിനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബൗളർമാർ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റിംഗ് നിരയുടെ പ്രകടനം നിരാശ നൽകുന്നതാണ്.

   സീസണിൽ മോശം ഫോമിലാണെങ്കിലും ബാംഗ്ലൂരിനെതിരായ പോരാട്ടക്കണക്കിൽ ഹൈദരാബാദിന് നേരീയ മുൻതൂക്കമുണ്ട്. ഇരുടീമുകളും ഇതുവരെ 18 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ അതിൽ 10 തവണ വിജയം ഹൈദരാബാദിനൊപ്പമായിരുന്നു.

   സൺറൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): ജേസൺ റോയ്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, അബ്ദുൽ സമദ്, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സിദ്ധാർത്ഥ് കൗൾ, ഉംറാൻ മാലിക്

   റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി (ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, കെ എസ് ഭാരത് (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്സ്, ഡാനിയൽ ക്രിസ്റ്റ്യന്‍, ഷഹബാസ് അഹമ്മദ്, ജോർജ് ഗാർട്ടൻ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ
   Published by:Naveen
   First published:
   )}