നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL RCB vs KKR| ടോസ് നേടി കോഹ്ലി; ആർസിബി ആദ്യം ബാറ്റ് ചെയ്യും; ഹസരങ്കയ്ക്ക് അരങ്ങേറ്റം

  IPL RCB vs KKR| ടോസ് നേടി കോഹ്ലി; ആർസിബി ആദ്യം ബാറ്റ് ചെയ്യും; ഹസരങ്കയ്ക്ക് അരങ്ങേറ്റം

  ശ്രീലങ്കയുടെ സ്പിന്നർ വാനിന്ദു ഹസരങ്ക, ഇന്ത്യൻ യുവതാരം കെ എസ് ഭരത് എന്നിവർ ആർസിബിക്കായും വെങ്കടേഷ് അയ്യർ കെകെആറിനായും ഐപിഎല്ലിൽ അരങ്ങേറ്റം നടത്തും

  News 18

  News 18

  • Share this:
   ഐപിഎല്ലിൽ രണ്ടാം പാദത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിൽ ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. കെകെആറിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ നിരയിൽ രണ്ട് താരങ്ങൾ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ശ്രീലങ്കയുടെ സ്പിന്നർ വാനിന്ദു ഹസരങ്കയും ഇന്ത്യൻ യുവതാരം കെ എസ് ഭരതുമാണ് ബാംഗ്ലൂർ നിരയിലെ പുതുമുഖങ്ങൾ. അതേസമയം കെകെആർ നിരയിൽ വെങ്കിടേഷ് അയ്യർ ഐപിഎല്ലിൽ അരങ്ങേറ്റം നടത്തും.

   ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഈ സീസൺ ഐപിഎല്ലോടെ ആർസിബി ക്യാപ്റ്റൻ സ്ഥാനവും ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോഹ്ലി തന്നെയാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ക്യാപ്റ്റൻസി ഒഴിയുന്നതായുള്ള പ്രഖ്യാപനത്തിന് പുറമെ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കുന്നതിന് അടുത്താണ് കോഹ്ലി നിൽക്കുന്നത്. തന്റെ 200ാമത്തെ ഐപിഎല്‍ മത്സരമാണ് കോഹ്ലി കെകെആറിനെതിരെ കളിക്കുക. ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി മാത്രം 200 മത്സരം കളിക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഐപിഎൽ ആദ്യ സീസൺ മുതൽ ആർസിബിയുടെ താരമാണ് കോഹ്ലി. ഇതിനുപുറമെ 71 റണ്‍സുകൂടി നേടിയാല്‍ ടി20യില്‍ 10000 റണ്‍സെന്ന ചരിത്ര നേട്ടത്തിലേക്കെത്താനും കോഹ്ലിക്കാവും. ഈ നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് കോഹ്‌ലിക്ക് ഇതിലൂടെ സ്വന്തമാവുക. അതേസമയം ഈ നേട്ടത്തിൽ എത്തുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോഹ്ലി. ക്രിസ് ഗെയ്ൽ, കിറോൺ പൊള്ളാർഡ്, ഷോയിബ് മാലിക്, ഡേവിഡ് വാർണർ എന്നിവരാണ് കോഹ്‌ലിക്ക് മുന്നേ ഈ നേട്ടം കൈവരിച്ചത്.

   ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കെകെആറിന്റെ സ്ഥാനം ഏഴാമതാണ്. പ്ലേ ഓഫ് സാധ്യത സജീവമായുള്ള താരനിരയാണ് ആര്‍സിബി. എന്നാല്‍ കെകെആറിന് കാര്യങ്ങള്‍ എളുപ്പമല്ല. ഇനിയുള്ള ഏഴ് മത്സരങ്ങളും ജയിച്ചാല്‍ ഒരു പക്ഷെ പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചേക്കും. സുനില്‍ നരെയ്നും ആന്ദ്രേ റസലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫോം വീണ്ടെടുത്തത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായേക്കും.

   ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം കിട്ടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മികവ് തുടരാനാണ് ഇറങ്ങുന്നത്. ആദ്യഘട്ടത്തിലെ പ്രകടനം ആവര്‍ത്തിക്കുന്നതിനൊപ്പം ഐപിഎല്‍ കിരീടവും വിരാട് കോലിക്ക് അനിവാര്യമാണ്. ആര്‍സിബി നായക പദവി ഒഴിയുന്ന കോഹ്ലിക്ക് ആദ്യ കിരീട വിജയത്തിലൂടെയേ ഇന്ത്യന്‍ ടീമിനകത്തും പുറത്തുമുള്ള എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കാന്‍ കഴിയൂ.

   അതേസമയം ആര്‍സിബിക്കെതിരേ മികച്ച റെക്കോഡുകളുള്ള ടീമാണ് കെകെആര്‍. ഈ റെക്കോഡ് കുതിപ്പ് തുടരാന്‍ ഓയിന്‍ മോര്‍ഗനും സംഘത്തിനുമാവുമോയെന്നാണ് കണ്ടറിയേണ്ടത്. 28 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 മത്സരങ്ങളിലാണ് കെകെആര്‍ ജയിച്ചത്. 13 മത്സരങ്ങളില്‍ ആര്‍സിബിയും ജയം സ്വന്തമാക്കി.

   മത്സരത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരാമർപ്പിച്ചുകൊണ്ട് നീല ജേഴ്‌സി ധരിച്ചാണ് ആർസിബി ഇറങ്ങുന്നത്.
   Published by:Naveen
   First published:
   )}