ഇന്റർഫേസ് /വാർത്ത /Sports / അച്ഛൻ പുറത്തായ ദേഷ്യത്തിൽ കസേരയിൽ ഇടിച്ചു; വേദന കൊണ്ട് പുളഞ്ഞ് എബിഡിയുടെ മകൻ - വീഡിയോ

അച്ഛൻ പുറത്തായ ദേഷ്യത്തിൽ കസേരയിൽ ഇടിച്ചു; വേദന കൊണ്ട് പുളഞ്ഞ് എബിഡിയുടെ മകൻ - വീഡിയോ

പെട്ടെന്ന് പുറത്തുവന്ന രോഷപ്രകടനം എന്ന നിലയിൽ കസേരയിൽ ഇടിച്ചതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ മകൻ, എന്നാൽ ഇടിയുടെ ശക്തിയിൽ കൈ നല്ലവണ്ണം വേദനിക്കുകയും ചെയ്തു.

പെട്ടെന്ന് പുറത്തുവന്ന രോഷപ്രകടനം എന്ന നിലയിൽ കസേരയിൽ ഇടിച്ചതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ മകൻ, എന്നാൽ ഇടിയുടെ ശക്തിയിൽ കൈ നല്ലവണ്ണം വേദനിക്കുകയും ചെയ്തു.

പെട്ടെന്ന് പുറത്തുവന്ന രോഷപ്രകടനം എന്ന നിലയിൽ കസേരയിൽ ഇടിച്ചതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ മകൻ, എന്നാൽ ഇടിയുടെ ശക്തിയിൽ കൈ നല്ലവണ്ണം വേദനിക്കുകയും ചെയ്തു.

  • Share this:

ഐപിഎല്ലിൽ രണ്ടാം പാദത്തിൽ രണ്ട് തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇന്നലെ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെ 54 റൺസിന് അടിയറവ് പറയിച്ച ആർസിബി ജയത്തോടെ പ്ലേഓഫ് സാധ്യതകൾ വർധിപ്പിക്കുകയും ചെയ്തു.

നിർണായക മത്സരത്തിൽ നേർക്കുനേർ വന്ന ഇരു ടീമുകളും അവരുടെ സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് ഇറങ്ങിയത്. രണ്ട് മികച്ച ടീമുകൾ നേർക്കുനേർ എത്തിയ മത്സരത്തിന്റെ തുടക്കം തന്നെ ആവേശകരമായിരുന്നു. തുടക്കത്തിൽ ആളിക്കത്തിയ ആവേശം മത്സരത്തിലുടനീളം പ്രകടമാവുകയും ചെയ്തിരുന്നു. മത്സരത്തിനിടയിൽ ആർസിബിയുടെ വമ്പൻ അടിക്കാരായ മാക്‌സ്‌വെല്ലും എബി ഡിവില്ലിയേഴ്സും അടുത്തടുത്ത പന്തുകളിൽ പുറത്തായത് ആർസിബി ക്യാമ്പിൽ നിരാശ പടർത്തി. എന്നാൽ ഈ പുറത്താകലുകളിൽ ഏറ്റവും നിരാശനായ ഒരാൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഈ പുറത്താകലിൽ ദേഷ്യം വന്ന് സ്റ്റേഡിയത്തിലെ കസേരയിൽ ഇടിച്ച് സ്വയം പരിക്കേൽപ്പിക്കുകയുമാണ് അയാൾ ചെയ്തത്.

ആർസിബിയുടെ ദക്ഷിണാഫ്രിക്കൻ താരമായ എബി ഡിവില്ലിയേഴ്‌സിന്റെ കുടുംബം അദ്ദേഹത്തിന്റെ കളി കാണാനായി സ്റ്റേഡിയത്തിലെ ഗാലറിയിൽ ഉണ്ടായിരുന്നു. മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയ എബിഡി ബുംറ എറിഞ്ഞ 17ാ൦ ഓവറിൽ തുടക്കത്തിൽ തന്നെ സിക്‌സും ഫോറും നേടിയാണ് കളി തുടങ്ങിയത്. എന്നാൽ തന്റെ അടുത്ത ഓവറിൽ മികച്ച തിരിച്ചുവരവ് നടത്തിയ ബുംറ എബിഡിയെ വിക്കറ്റ് കീപ്പർ ഡീ കോക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആറ് പന്തില്‍ നിന്ന് 11 റൺസ് നേടിയാണ് താരം പുറത്തായത്. എബിഡിയുടെ കളി കാണാൻ എത്തിയ കുടുംബത്തിന് ഇത് നിരാശ നൽകി.

ഡിവില്ലിയേഴ്‌സ് ഔട്ടായപ്പോള്‍ കസേരയില്‍ ഇടിച്ചാണ് അദ്ദേഹത്തിന്റെ മകന്‍ തന്റെ നിരാശ പ്രകടിപ്പിച്ചത്. പെട്ടെന്ന് പുറത്തുവന്ന രോഷപ്രകടനം എന്ന നിലയിൽ കസേരയിൽ ഇടിച്ചതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ മകൻ, എന്നാൽ ഇടിയുടെ ശക്തിയിൽ കൈ നല്ലവണ്ണം വേദനിക്കുകയും ചെയ്തു. ഇടിച്ചതിന് ശേഷം വേദന കൊണ്ട് പുളയുന്ന ഡിവില്ലിയേഴ്‌സിന്റെ മകന്റെ ഈ പ്രകടനം ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് ഏറ്റെടുത്ത ആരാധകർ പിന്നീട് ഈ സംഭവം വൈറാലാക്കുകയായിരുന്നു.

എന്നാൽ ഡിവില്ലിയേഴ്‌സിന്റെ മകന്റെ ഈ പ്രകടനത്തെ തള്ളിക്കളയാൻ കഴിയുകയില്ല. ആർസിബി നിരയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ഡിവില്ലിയേഴ്‌സ് രണ്ടാം പാദത്തിൽ ഇതുവരെ തന്റെ പേരിനൊപ്പിക്കുന്ന പ്രകടനം നടത്തിയിട്ടില്ല. ഇതുവരെ മൂന്ന് കളികൾ പൂർത്തിയായപ്പോൾ 0, 12, 11 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകൾ.

Also read- IPL 2021| ഹർഷലിന് ഹാട്രിക്; മുംബൈയെ എറിഞ്ഞിട്ട് ആർസിബി; 54 റൺസ് ജയം

മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലി (51), ഗ്ലെൻ മാക്‌സ്‌വെൽ (56) കെ എസ് ഭരത് (32) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് മുംബൈക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് കുറിച്ചത്.

മറുപടി ബാറ്റിങിനറങ്ങിയ മുംബൈക്കായി രോഹിത് ശർമയും (43) ക്വിന്റൺ ഡീ കോക്കും (24) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. എന്നാൽ ഇരുവരും നൽകിയ തകർപ്പൻ തുടക്കം പിന്നാലെ വന്ന മുംബൈ ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ് 57 റൺസിൽ നഷ്ടമായ മുംബൈക്ക് പിന്നീടുള്ള ഒമ്പത് വിക്കറ്റുകൾ വെറും 54 റൺസിനിടെയാണ് നഷ്ടമായത്. രോഹിത്, ഡീ കോക്ക് എന്നിവരെ കൂടാതെ മുംബൈ നിരയിൽ ഒരാൾക്ക് പോലും രണ്ടക്കം കടക്കാനായില്ല. ഹാട്രിക് ഉൾപ്പെടെ നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മുംബൈയെ തോൽവിയിലേക്ക് തള്ളിയിട്ടത്. ഹർഷലിന് പുറമെ ചഹല്‍ മൂന്നും മാക്‌സ്‌വെല്‍ രണ്ടും സിറാജ് ഓരോ വിക്കറ്റ് വീതവും നേടി.

First published:

Tags: AB De villiers, IPL 2021, RCB vs MI, Royal Challangers Bangalore