നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | ഡ്രെസ്സിങ് റൂമില്‍ ഗൗരവത്തോടെ സംസാരിക്കുന്ന കോഹ്ലി; താരത്തിന്റെ ആഹ്ലാദപ്രകടനം അനുകരിച്ച് ഡി വില്ലിയേഴ്സ്; വീഡിയോ

  IPL 2021 | ഡ്രെസ്സിങ് റൂമില്‍ ഗൗരവത്തോടെ സംസാരിക്കുന്ന കോഹ്ലി; താരത്തിന്റെ ആഹ്ലാദപ്രകടനം അനുകരിച്ച് ഡി വില്ലിയേഴ്സ്; വീഡിയോ

  കോഹ്ലി ടീം അംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഫീല്‍ഡില്‍ കോഹ്ലി നടത്തുന്ന അഗ്രസീവ് ആയുള്ള ആഹ്ലാദപ്രകടനം അതേപടി ഡി വില്ലിയേഴ്സ് അനുകരിച്ചത്.

  Credit: Twitter

  Credit: Twitter

  • Share this:
   ഐപിഎല്ലില്‍ രണ്ടാം പാദത്തില്‍ രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്നലെ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് അടിയറവ് പറയിച്ച ആര്‍സിബി ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

   ഇപ്പോഴിതാ മത്സരത്തില്‍ വിജയിച്ച ശേഷമുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങളുടെ ഡ്രസിങ് റൂം വീഡിയോ വൈറലാവുകയാണ്. നായകന്‍ വിരാട് കോഹ്ലി ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. ഗ്രൗണ്ടിലെ വിരാട് കോഹ്ലിയുടെ ആഹ്ലാദപ്രകടനത്തെ എബി ഡിവില്ലിയേഴ്സ് അനുകരിക്കുന്നതും ഈ വീഡിയോയില്‍ കാണാം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

   കോഹ്ലി ടീം അംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഫീല്‍ഡില്‍ കോഹ്ലി നടത്തുന്ന അഗ്രസീവ് ആയുള്ള ആഹ്ലാദപ്രകടനം അതേപടി ഡി വില്ലിയേഴ്സ് അനുകരിച്ചത്. ഓടിവന്ന് വായുവില്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്ന കോഹ്ലിയെ ഡി വില്ലിയേഴ്സ് അതേപടി അനുകരിച്ചു. ഇതുകണ്ട കോഹ്ലിക്കും സഹതാരങ്ങള്‍ക്കും ചിരിയടക്കാന്‍ സാധിച്ചില്ല. പിന്നീട് ഓടിവന്ന് കോഹ്ലിയെ കെട്ടിപ്പിടിക്കുന്ന ഡിവില്ലിയേഴ്സിനെയും വീഡിയോയില്‍ കാണാന്‍ കഴിയും.


   ഗ്ലെന്‍ മാക്സ്വെല്ലിന്റെ ക്യാച്ച് അനുകരിക്കുന്ന യുസ്വേന്ദ്ര ചഹലിനെയും വീഡിയോയില്‍ കാണാം. പന്തിന് പകരം മൊബൈല്‍ ഫോണ്‍ മുകളിലേക്ക് എറിഞ്ഞാണ് മാക്സ്വെല്ലിന്റെ ക്യാച്ച് ചഹല്‍ ഡ്രസിങ് റൂമില്‍ അനുകരിച്ച് കാണിച്ചത്. ഇത് കണ്ടുനില്‍ക്കുന്ന മാക്സ്വെല്‍ പൊട്ടിച്ചിരിക്കുന്നുണ്ട്.


   ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി (51), ഗ്ലെന്‍ മാക്സ്വെല്‍ (56) കെ എസ് ഭരത് (32) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് മുംബൈക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് കുറിച്ചത്.

   മറുപടി ബാറ്റിങിനറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മയും (43) ക്വിന്റണ്‍ ഡീ കോക്കും (24) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇരുവരും നല്‍കിയ തകര്‍പ്പന്‍ തുടക്കം പിന്നാലെ വന്ന മുംബൈ ബാറ്റര്‍മാര്‍ക്ക് മുതലെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ് 57 റണ്‍സില്‍ നഷ്ടമായ മുംബൈക്ക് പിന്നീടുള്ള ഒമ്പത് വിക്കറ്റുകള്‍ വെറും 54 റണ്‍സിനിടെയാണ് നഷ്ടമായത്. രോഹിത്, ഡീ കോക്ക് എന്നിവരെ കൂടാതെ മുംബൈ നിരയില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം കടക്കാനായില്ല. ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഹര്‍ഷലിന് പുറമെ ചഹല്‍ മൂന്നും മാക്സ്വെല്‍ രണ്ടും സിറാജ് ഓരോ വിക്കറ്റ് വീതവും നേടി.
   Published by:Sarath Mohanan
   First published:
   )}