നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ടോസ് നേടി രോഹിത്, ബൗളിംഗ് തിരഞ്ഞെടുത്തു; ഹാർദിക് പാണ്ഡ്യ മടങ്ങിയെത്തി

  IPL 2021| ടോസ് നേടി രോഹിത്, ബൗളിംഗ് തിരഞ്ഞെടുത്തു; ഹാർദിക് പാണ്ഡ്യ മടങ്ങിയെത്തി

  രണ്ടാം പാദത്തിൽ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത് എന്നതിനാൽ ഇരുവർക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

  IPL 2021

  IPL 2021

  • Share this:
   ഐപിഎല്ലിൽ വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുത്തു. രണ്ടാം പാദത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി. മുംബൈ കഴിഞ്ഞ മത്സരത്തിൽ നിന്നും വരുത്തിയ ഏക മാറ്റമാണിത്. സൗരഭ് തിവാരിക്ക് പകരമാണ് ഹാർദിക് ടീമിലിടം നേടിയത്. അതേസമയം കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് കോഹ്‌ലിയുടെ കീഴിൽ ആർസിബി ഇറങ്ങുന്നത്. നവ്ദീപ് സെയ്‌നി, ഹസരങ്ക, ടിം ഡേവിഡ് എന്നിവർക്ക് പകരമായി ഷഹബാസ്, ഡാൻ ക്രിസ്റ്റ്യന്‍, കൈൽ ജാമിസൺ എന്നിവർ ടീമിലിടം നേടി.

   രണ്ടാം പാദത്തിൽ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത് എന്നതിനാൽ ഇരുവർക്കും ഇന്നത്തെ മത്സരം നിർണായകമാണ്. കടല്‍ കടന്ന് യുഎഇയില്‍ എത്തിയതോടെ രാശി മാറിയ രണ്ട് ടീമുകളായ മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും നേരിടുന്നതും സമാന പ്രശ്‌നങ്ങള്‍ തന്നെയാണ്.

   മുംബൈ ഇന്ത്യന്‍സിന്റെ പേസ് നിരക്ക് മികവിനൊത്ത് ഉയരാനായിട്ടില്ലെങ്കിലും ആശങ്കകളില്ല. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് പ്രശ്നം. രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക് എന്നിവര്‍ക്ക് പവര്‍പ്ലേ മുതലാക്കാനാവുന്നില്ല. പ്രധാന തലവേദന മൂന്നാം നമ്പറിലെ സൂര്യകുമാര്‍ യാദവിന്റെ ഫോം ഔട്ടാണ്. ആദ്യ രണ്ട് മത്സരത്തിലും അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല. ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരും ബാറ്റിങ്ങില്‍ ഫോമിലേക്കുയരേണ്ടതായുണ്ട്.

   ജസ്പ്രീത് ബുംറ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നില്ല. ട്രെന്റ് ബോള്‍ട്ടിന് ന്യൂബോളില്‍ പഴയ മികവ് കാട്ടാനാകുന്നില്ല. ആദം മില്‍നെക്കും റണ്ണൊഴുക്ക് തടയാനാവുന്നില്ല. സ്പിന്നര്‍ രാഹുല്‍ ചഹാറും നിരാശപ്പെടുത്തുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് മുംബൈ. എന്നിരുന്നാലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോഴും സജീവമാണ്.

   മറുഭാഗത്ത് ആര്‍സിബിയില്‍ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും എബിഡി, മാക്സ്വെല്‍ നിറം മങ്ങുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. എബിഡി മൂന്നാം നമ്പറില്‍ സിഎസ്‌കെയ്ക്കെതിരേ ഇറങ്ങിയെങ്കിലും ഫോമിലെത്തിയില്ല. മാക്സ്വെല്ലിനും വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ഡെത്ത് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ബാറ്റിങ് നിരക്ക് സാധിക്കുന്നില്ലെന്നതും പ്രശ്നമാണ്.

   ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവര്‍ മികവിലേക്കെത്തിയിട്ടില്ല. ഹര്‍ഷല്‍ പട്ടേല്‍ ആദ്യ പാദത്തിലെപ്പോലെ ഭേദപ്പെട്ട ബൗളിങ് തുടരുന്നുണ്ട്. മാച്ച് വിന്നിങ് പ്രകടനത്തിലേക്കുയരാന്‍ ആര്‍ക്കും തന്നെ സാധിക്കുന്നില്ല.

   റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി (ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഷഹബാസ് അഹമ്മദ്, ഡാനിയൽ ക്രിസ്റ്റ്യൻ, കൈൽ ജാമിസൺ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ

   മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ആദം മിൽനെ, രാഹുൽ ചഹാർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്
   Published by:Naveen
   First published:
   )}