നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |തീ പാറും തുടക്കം; പിന്നീട് വന്‍ തകര്‍ച്ച; ബാംഗ്ലൂരിന് 150 റണ്‍സ് വിജയലക്ഷ്യം

  IPL 2021 |തീ പാറും തുടക്കം; പിന്നീട് വന്‍ തകര്‍ച്ച; ബാംഗ്ലൂരിന് 150 റണ്‍സ് വിജയലക്ഷ്യം

  ആദ്യ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്ത രാജസ്ഥാന് പിന്നീടുള്ള 9 ഓവറില്‍ വെറും 49 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എട്ട് വിക്കറ്റുകളും ഇതിനിടെ നഷ്ടമായി.

  News18

  News18

  • Share this:
   തകര്‍പ്പന്‍ തുടക്കം ലഭിച്ചിട്ടും പിന്നീട് തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ എവിന്‍ ലൂയിസും 31 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.

   ആദ്യ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്ത രാജസ്ഥാന് പിന്നീടുള്ള 9 ഓവറില്‍ വെറും 49 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എട്ട് വിക്കറ്റുകളും ഇതിനിടെ നഷ്ടമായി. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും യുസ്വേന്ദ്ര ചഹലും ഷഹബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീതവുമെടുത്തു.


   77 റണ്‍സാണ് എവിന്‍ ലൂയിസ് - യശസ്വി ജയ്‌സ്വാള്‍ കൂട്ടുകെട്ട് 8.2 ഓവറില്‍ നേടിയത്. 22 പന്തില്‍ 31 റണ്‍സ് നേടിയ ജയ്‌സ്വാളിനെ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ആണ് പുറത്താക്കിയത്. ജയ്‌സ്വാളിന്റെ വിക്കറ്റിന് ശേഷം എത്തിയ സഞ്ജുവിനൊപ്പം ലൂയിസ് രാജസ്ഥാനെ 11 ഓവറില്‍ നൂറ് എന്ന സ്‌കോറിലേക്ക് എത്തിച്ചു.

   തൊട്ടടുത്ത ഓവറില്‍ എവിന്‍ ലൂയിസിനെ അരങ്ങേറ്റക്കാരന്‍ ഗാര്‍ട്ടണ്‍ പുറത്താക്കി തന്റെ ആദ്യ ഐപിഎല്‍ വിക്കറ്റ് നേടുകയായിരുന്നു. 58 റണ്‍സാണ് 37 പന്തില്‍ ഈ ലൂയിസ് നേടിയത്. ലൂയിസ് മടങ്ങി അധികം വൈകാതെ മഹിപാല്‍ ലോംറോറിനെ ചഹാല്‍ പുറത്താക്കിയപ്പോള്‍ 113/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.


   പതിനാലാം ഓവറിലെ ആദ്യ പന്തില്‍ ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാദ് അഹമ്മദിനെ എക്‌സ്ട്രാ കവറിലൂടെ സിക്‌സിന് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറിയില്‍ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലൊതുങ്ങി. 15 പന്തില്‍ രണ്ട് സിക്‌സ് സഹിതമാണ് സഞ്ജു 19 റണ്‍സടിച്ചത്.


   വെടിക്കെട്ട് താരം ലിയാം ലിവിംഗ്സ്റ്റണിനെ ചഹാല്‍ പുറത്താക്കിയതോടെ 127/6 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്‍ 20 ഓവറില്‍ 149 റണ്‍സ് മാത്രം നേടി ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. ഹര്‍ഷല്‍ പട്ടേല്‍ അവസാന ഓവറില്‍ റിയാന്‍ പരാഗിനെയും ക്രിസ് മോറിസിനെയും പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഹാട്രിക്ക് നേടുവാന്‍ താരത്തിന് സാധിച്ചില്ല. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഹര്‍ഷല്‍ തന്റെ മൂന്നാം വിക്കറ്റും നേടി.
   Published by:Sarath Mohanan
   First published:
   )}