നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |അവസാന പന്തില്‍ സിക്‌സര്‍ പറത്തി രാജകീയ സെഞ്ച്വറി; റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് റുതുരാജ് ഗെയ്ക്വാദ്

  IPL 2021 |അവസാന പന്തില്‍ സിക്‌സര്‍ പറത്തി രാജകീയ സെഞ്ച്വറി; റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് റുതുരാജ് ഗെയ്ക്വാദ്

  18ആം ഓവറില്‍ തന്നെ റുതുരാജ് 93 ലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള പന്ത്രണ്ട് പന്തുകളില്‍ മൂന്നെണ്ണം മാത്രമാണ് റുതുരാജിന് നേരിടാന്‍ സാധിച്ചത്.

  Credit: Twitter| IPL

  Credit: Twitter| IPL

  • Share this:
   ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്. ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.

   സെഞ്ച്വറിയിലൂടെ ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് റുതുരാജ് തന്റേതാക്കി മാറ്റി. 489 റണ്‍സ് നേടിയ കെഎല്‍ രാഹുലില്‍ നിന്നുമാണ് റുതുരാജ് ക്യാപ്പ് സ്വന്തമാക്കിയത്. 508 റണ്‍സാണ് ഇതുവരെ റുതുരാജ് നേടിയത്. ഇതോടെ ഈ സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ താരവുമായി റുതുരാജ് മാറിയിരിക്കുകയാണ്. ഐപിഎല്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെന്നൈ താരവുമായി മാറിയിരിക്കുകയാണ് 24കാരനായ റുതുരാജ്.


   വെറും 60 പന്തുകളില്‍ നിന്നുമാണ് താരം സെഞ്ച്വറി തികച്ചത്. അതും സിക്സിലൂടെ. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന 24-ാമത്തെ ഇന്ത്യന്‍ താരവും ഒമ്പതാമത്തെ ചെന്നൈ താരവുമാണ് റുതുരാജ്. ഐപിഎല്ലില്‍ അതിവേഗം ഏഴ് അര്‍ധ 50+ സ്‌കോര്‍ നേടുന്ന താരവുമായി മാറി ഇന്ന് റുതുരാജ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരമായി മാറിയ റുതുരാജ് ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സിക്സും ഇന്ന് റുതുരാജ് നേടി. 108 മീറ്ററിന്റെ സിക്സിലൂടെയാണ് റുതുരാജ് ഈ നേട്ടം തന്റേതാക്കി മാറ്റിയത്.


   18ആം ഓവറില്‍ തന്നെ റുതുരാജ് 93 ലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള പന്ത്രണ്ട് പന്തുകളില്‍ മൂന്നെണ്ണം മാത്രമാണ് റുതുരാജിന് നേരിടാന്‍ സാധിച്ചത്. 20ആം ഓവറിന്റെ അവസാന പന്തിലായിരുന്നു റുതുരാജ് സെഞ്ച്വറി തികച്ചത്.

   അതേസമയം, ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയശില്പികള്‍. പത്ത് പോയിന്റുകളുമായി രാജസ്ഥാന്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് കയറി.
   Published by:Sarath Mohanan
   First published:
   )}