നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |അടിക്ക് തിരിച്ചടിയുമായി സഞ്ജുവും കൂട്ടരും; ഗെയ്ക്വാദിന്റെ സെഞ്ച്വറി വിഫലം, ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍

  IPL 2021 |അടിക്ക് തിരിച്ചടിയുമായി സഞ്ജുവും കൂട്ടരും; ഗെയ്ക്വാദിന്റെ സെഞ്ച്വറി വിഫലം, ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍

  21 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് യുവതാരം ജെയ്സ്വാള്‍ പുറത്തായത്.

  Credit: BCCI

  Credit: BCCI

  • Share this:
   ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയശില്പികള്‍.

   പത്ത് പോയിന്റുകളുമായി രാജസ്ഥാന്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് കയറി.


   ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 12 പന്തില്‍ രണ്ടു വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്സ്വാളിനെ മടക്കി. 21 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് യുവതാരം ജെയ്സ്വാള്‍ പുറത്തായത്.


   പിന്നീട് ക്രീസിലൊരുമിച്ച സഞ്ജു സാംസണ്‍- ശിവം ദുബെ സഖ്യം കൂട്ടിച്ചേര്‍ത്ത 89 റണ്‍സാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. പതിവ് പോലെ രാജസ്ഥാന്‍ മധ്യനിര തകരുമോ എന്ന ഭയം ആരാധകരില്‍ വന്നുവെങ്കിലും ശിവം ദുബെയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് പിന്നീട് കണ്ടത്. ചെന്നൈ ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് പ്രഹരിച്ച ദുബെയ്ക്ക് പിന്തുണ നല്‍കുവാന്‍ സഞ്ജു തീരുമാനിച്ചതോടെ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ രാജസ്ഥാന്‍ അടുക്കുന്ന കാഴ്ചയാണ് കണ്ടത്.


   എന്നാല്‍ 28 റണ്‍സ് നേടി സഞ്ജുവിനെ രാജസ്ഥാന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് ദുബെയും സഞ്ജുവും ചേര്‍ന്ന് നേടിയത്. ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗ്ലെന്‍ ഫിലിപ്പ് 14 റണ്‍സോടെ പുറത്താകാതെ നിന്നു. ശിവം ദുബെ 42 പന്തില്‍ 64 റണ്‍സാണ് അടിച്ചു കൂട്ടിയത്.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു

   അവസാന ഓവറുകളിലെ വെടിക്കെട്ട് നടത്തിയ ജഡേജയും (15 പന്തില്‍ 32) ചേര്‍ന്നാണ് ചെന്നൈ കൂറ്റന്‍ വിജയ ലക്ഷ്യം തന്നെ രാജസ്ഥാന്റെ മുന്നില്‍ വച്ചത്. രാജസ്ഥാന് വേണ്ടി തെവാട്ടിയ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
   Published by:Sarath Mohanan
   First published:
   )}