നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| സഞ്ജുവിന്റെ രാജസ്ഥാന് അഗ്നിപരീക്ഷ; നേരിടേണ്ടത് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ

    IPL 2021| സഞ്ജുവിന്റെ രാജസ്ഥാന് അഗ്നിപരീക്ഷ; നേരിടേണ്ടത് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ

    ഒരു തോല്‍വി പോലും പ്ലേ ഓഫിന് പുറത്തേക്ക് വഴികാട്ടുമെന്നതിനാല്‍ സഞ്ജുവിനും സംഘത്തിനും ജയം അനിവാര്യം.

    സഞ്ജു സാംസൺ, എം.എസ്. ധോണി

    സഞ്ജു സാംസൺ, എം.എസ്. ധോണി

    • Share this:
      ഐപിഎല്ലില്‍ നിർണായക മത്സരത്തിന് ഇറങ്ങുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ജയം ലക്ഷ്യം വെച്ചിറങ്ങുന്ന അവർക്ക് പക്ഷെ നേരിടാനുള്ളത് സീസണിൽ മികച്ച പ്രകടനം നടത്തി മറ്റ് ടീമുകളെ പിന്നിലാക്കി കുതിക്കുന്ന എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെയാണ്. അബുദാബിയിൽ രാത്രി 7.30 ന് നടക്കുന്ന മത്സരത്തിലാണ് സഞ്ജുവിന്റെ രാജസ്ഥാനും ധോണിയുടെ ചെന്നൈയും നേർക്കുനേർ വരുന്നത്.

      തുടർതോൽവികൾ മൂലം പ്ലേഓഫ് യോഗ്യതയിൽ നിന്നും പിന്നോട്ട് പോയിരിക്കുകയാണ് രാജസ്ഥാൻ. മറുവശത്ത് ചെന്നൈയാവട്ടെ തുടരെ ജയം നേടി സീസണിൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കി നിൽക്കുകയാണ്. നിലവിൽ സ്വന്തം പ്രകടനത്തിന് പുറമെ മറ്റ് ടീമുകളുടെ ഫലം കൂടി അനുകൂലമായാൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിൽ സീറ്റ് ഉറപ്പിക്കാൻ കഴിയുകയുള്ളൂ. മറ്റുള്ള ടീമുകളുടെ പ്രകടനം തങ്ങളുടെ കയ്യിലല്ല എന്നിരിക്കെ സ്വന്തം പ്രകടനം മികച്ചതാക്കി ഇനിയുള്ള മത്സരങ്ങളിൽ എല്ലാം ജയം നേടാനായിരിക്കും രാജസ്ഥാൻ ലക്ഷ്യമിടുന്നത്. ഒരു തോല്‍വി പോലും പ്ലേ ഓഫിന് പുറത്തേക്ക് വഴികാട്ടുമെന്നതിനാല്‍ സഞ്ജുവിനും സംഘത്തിനും ജയം അനിവാര്യം.

      ചെന്നൈക്കെതിരെ രാജസ്ഥാന്റെ പ്രതീക്ഷ മുഴുവനും അവരുടെ ക്യാപ്റ്റനായ സഞ്ജുവിലാണ്. സീസണിൽ രാജസ്ഥാന്റെ ടോപ് സ്കോററായ സഞ്ജു മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. ഈ പ്രകടനം ചെന്നൈക്കെതിരെയും നടത്താൻ സഞ്ജുവിന് കഴിയട്ടെ എന്നായിരിക്കും രാജസ്ഥാൻ ആരാധകരുടെ പ്രതീക്ഷ. ഓപ്പണിങ്ങിൽ യശസ്വി ജയ്‌സ്വാളും എവിൻ ലൂയിസും മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും മധ്യനിരയ്ക്ക് റൺ കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് രാജസ്ഥാന് തലവേദനയാകുന്നത്. ബൗളിങ്ങിൽ ചേതൻ സക്കറിയയും മുസ്തഫിസുർ റഹ്മാനും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ജോഫ്ര ആര്‍ച്ചറുടെ വിടവ് നികത്താൻ പോന്ന ഒരു താരമില്ല എന്നത് അവർക്ക് തിരിച്ചടിയാവുന്നുണ്ട്. വലിയ വില കൊടുത്ത് വാങ്ങിയ ക്രിസ് മോറിസിന് തന്റെ പേരിനൊപ്പിക്കുന്ന പ്രകടനം നടത്താൻ കഴിയാത്തതും രാജസ്ഥാനെ പിന്നോട്ടടിക്കുന്നു.

      രാജസ്ഥാനെ പോലെ ചെന്നൈക്ക് ഒരു താരത്തെ മാത്രം ആശ്രയിച്ച് നിൽക്കേണ്ട ഗതികേടില്ല. ഓപ്പണിങ്ങിൽ ഫാഫ് ഡു പ്ലെസിസ്- ഋതുരാജ് ഗെയ്ക്‌വാദ് സഖ്യം നൽകുന്ന മികച്ച തുടക്കമാണ് ചെന്നൈയുടെ കരുത്ത്. ഇവർക്ക് പുറമെ മൊയീൻ അലി, അമ്പാട്ടി റായുഡു, ജഡേജ എന്നിവരും ബാറ്റിങ്ങിൽ ടീമിന് നിർണായക സംഭാവനകൾ നൽകുന്നുണ്ട്. തന്റെ പഴയ ബാറ്റിംഗ് മികവിന്റെ അടുത്തെങ്ങുമല്ല ധോണി നിൽക്കുന്നതെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഹൈദെരാബാദിനെതിരെ ആ പഴയ ധോണി സ്റ്റൈൽ ഇന്നിംഗ്സ് ദൃശ്യമായിരുന്നു. ബാറ്റിങ്ങിൽ സുരേഷ് റെയ്‌ന മാത്രമാണ് നിരാശ നൽകുന്നത്. ബൗളിങ്ങിൽ ഹെയ്സൽവുഡും ഡ്വെയ്ൻ ബ്രാവോയും ദീപക് ചാഹറും ശാർദുൽ ഠാക്കൂറുമെല്ലാം മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്.

      Also read- IPL 2021| മുംബൈ ഇന്ത്യൻസിന് ജീവന്മരണ പോരാട്ടം; എതിരാളികൾ കരുത്തരായ ഡൽഹി

      നേർക്കുനേർ മത്സരങ്ങളിൽ ചെന്നൈ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഇതുവരെ ഇരുവരും നേർക്കുനേർ എത്തിയ 24 മത്സരങ്ങളിൽ 15 എണ്ണത്തിൽ ചെന്നൈ ജയിച്ചപ്പോൾ ഒമ്പതെണ്ണത്തിൽ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലും ജയം ചെന്നൈക്കായിരുന്നു. അന്ന് 45 റൺസിനാണ് ചെന്നൈ രാജസ്ഥാനെ തകർത്തുവിട്ടത്.
      Published by:Naveen
      First published:
      )}