ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തിലെ തോല്‍വിക്ക് പിറകെ സഞ്ജു സാംസണിന് അടുത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന് ക്യാപ്റ്റന്‍ 24 ലക്ഷമാണ് പിഴയിട്ടിരിക്കുന്നത്. സഞ്ജുവിനോടൊപ്പം റോയല്‍സ് ടീമിലെ മറ്റു കളിക്കാര്‍ക്കും പിഴ ശിക്ഷ ബാധകമാണ്. സഞ്ജു 24 ലക്ഷം രൂപയും കളിക്കാര്‍ മാച്ച് ഫീയുടെ 25 ശതമാനവുമാണ് പിഴയായി അടയ്ക്കേണ്ടത്.
ഇന്നലെ വൈകീട്ട് നടന്ന മല്‍സരത്തില്‍ 33 റണ്‍സിനായിരുന്നു ഡല്‍ഹിയോടു റോയല്‍സ് പരാജയപ്പെട്ടത്. കളിയില്‍ ഡിസിയുടെ ഓവര്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ റോയല്‍സിനായിരുന്നില്ല. ഇതാണ് കടുത്ത നടപടികളിലേക്കു നയിച്ചിരിക്കുന്നത്. റോയല്‍സിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ടീമിലെ കളിക്കാര്‍ ആറു ലക്ഷമോ, മാച്ച് ഫീയുടെ 25 ശതമാനമോയാണ് പിഴയായി നല്‍കേണ്ടത്. ഐപിഎല്ലിന്റെ കുറഞ്ഞ ഓവര്‍ നിരക്ക് ലംഘനവുമായി ബന്ധപ്പെട്ട് ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് രാജസ്ഥാന് റോയല്‍സ് തെറ്റ് ആവര്‍ത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ പഞ്ചാബിനെതിരായ മല്‍സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് താരത്തിന് 12 ലക്ഷം പിഴ വിധിച്ചിരുന്നു. അടുത്ത മല്‍സരത്തിലും ഇതേ പിഴവ് വരുത്തിയാല്‍ ക്യാപ്റ്റന്‍ അടുത്ത മല്‍സരത്തില്‍ വിലക്ക് വരും.
ഐപിഎല്‍ പതിനാലാം സീസണിലെ പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകള്‍ 90 മിനിറ്റിനുള്ളില്‍ എറിഞ്ഞു തീര്‍ക്കണെമെന്നാണ് ബിസിസിഐ നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത പക്ഷം കുറഞ്ഞ ഓവര്‍ റേറ്റ് വരുത്തുന്ന ടീമിന്റെ ക്യാപ്റ്റന്‍ നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ക്യാപ്റ്റന്‍ ടീമിന്റെ അടുത്ത മത്സരം കളിക്കുന്നതില്‍ നിന്നും വിലക്ക് വരെ ലഭിച്ചേക്കും. കുറ്റം ഒന്നില്‍ തവണ ആവര്‍ത്തിക്കുമ്പോള്‍ ക്യാപ്റ്റന്‍ പുറമെ ടീമംഗങ്ങളും പിഴയടക്കേണ്ടി വരും.
മത്സരത്തില്‍ സഞ്ജുവിനായിരുന്നു ടോസ് ലഭിച്ചത്. അദ്ദേഹം ബൗളിങും തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന്റെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയത്. അപകടകാരികളായ ഓപ്പണര്‍മാരായ ശിഖര്‍ ധവാന് (8), പൃഥ്വി ഷാ (10) എന്നിവരെ തുടക്കത്തില്‍ പുറത്താന്‍ റോയല്‍സിനു കഴിഞ്ഞു. എന്നാല്‍ മുന്‍ നായകന് ശ്രേയസ് അയ്യരും മധ്യനിരയും ചേര്‍ന്ന് ഡിസിയെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 154 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചു. 43 റണ്‍സോടെ ശ്രേയസ് ടീമിന്റെ ടോപ്സ്കോററായി മാറി.
Read also:
IPL 2021 | ത്രില്ലര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എറിഞ്ഞിട്ട് പഞ്ചാബ്; ടീം പ്ലേ ഓഫ് കാണാതെ പുറത്ത്മറുപടി ബാറ്റിങ്ങില്‍ സഞ്ജുവിനൊഴികെ ആര്‍ക്കും തന്നെ താളം കണ്ടെത്താനായില്ല. ക്യാപ്റ്റന്റെ ഇന്നിങ്സുമായി സഞ്ജുി ഒറ്റയാന് പോരാട്ടം നടത്തിയെങ്കിലും ആരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. 53 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം പുറത്താവാതെ 70 റണ്‍സാണ് സഞ്ജു നേടിയയത്. മഹിപാല്‍ ലൊംറോര്‍ (19) മാത്രമേ സഞ്ജുവിനെ കൂടാതെ റോയല്‍സ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ആറു വിക്കറ്റിന് 121 റണ്‍സാണ് റോയല്‍സ് നിശ്ചിത ഓവറില്‍ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.