നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |ശ്രേയസ് അയ്യരെ പുറത്താക്കാന്‍ മിന്നല്‍ സ്റ്റമ്പിങ്ങുമായി സഞ്ജു; ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

  IPL 2021 |ശ്രേയസ് അയ്യരെ പുറത്താക്കാന്‍ മിന്നല്‍ സ്റ്റമ്പിങ്ങുമായി സഞ്ജു; ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

  പതിനാലാം ഓവറില്‍ ഡല്‍ഹി 90 റണ്‍സില്‍ നില്‍ക്കെയായിരുന്നു വിക്കറ്റ്. ഇതോടെ ഡല്‍ഹിയുടെ സ്‌കോറിംഗ് വേഗത്തിനും ബ്രേക്ക് വീണു.

  Credit: Twitter

  Credit: Twitter

  • Share this:
   ഐ പി എല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മിന്നല്‍ സ്റ്റമ്പിങ്ങുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരെ പുറത്താക്കാനായിരുന്നു സഞ്ജുവിന്റെ അതിവേഗ സ്റ്റമ്പിങ്.

   രാഹുല്‍ തെവാതിയയുടെ ഓവറിലാണ് ക്രീസില്‍ നിന്ന് പുറത്തിറങ്ങി കളിക്കാന്‍ ശ്രമിച്ച ശ്രേയസിനെ സഞ്ജു വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. 32 പന്തില്‍ 43 റണ്‍സുമായാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. സഞ്ജുവിന്റെ സ്റ്റമ്പിങ് ഒരു സെക്കന്‍ഡ് കൂടി വൈകിയിരുന്നെങ്കില്‍ ശ്രേയസ് അയ്യര്‍ ക്രീസിലേക്ക് എത്തുമായിരുന്നു.

   ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡായ തിവാട്ടിയയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച അയ്യര്‍ക്ക് പിഴച്ചു. പതിനാലാം ഓവറില്‍ ഡല്‍ഹി 90 റണ്‍സില്‍ നില്‍ക്കെയായിരുന്നു വിക്കറ്റ്. ഇതോടെ ഡല്‍ഹിയുടെ സ്‌കോറിംഗ് വേഗത്തിനും ബ്രേക്ക് വീണു.


   Sanju Samosn | സഞ്ജുവിന് കഷ്ടകാലം തന്നെ; 24 ലക്ഷം രൂപ പിഴ; ഇത്തവണ എല്ലാവരും കുടുങ്ങി

   ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തിലെ തോല്‍വിക്ക് പിറകെ സഞ്ജു സാംസണിന് അടുത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന്‍ ക്യാപ്റ്റന് 24 ലക്ഷമാണ് പിഴയിട്ടിരിക്കുന്നത്. സഞ്ജുവിനോടൊപ്പം റോയല്‍സ് ടീമിലെ മറ്റു കളിക്കാര്‍ക്കും പിഴ ശിക്ഷ ബാധകമാണ്. സഞ്ജു 24 ലക്ഷം രൂപയും കളിക്കാര്‍ മാച്ച് ഫീയുടെ 25 ശതമാനവുമാണ് പിഴയായി അടയ്ക്കേണ്ടത്.

   ഇന്നലെ വൈകീട്ട് നടന്ന മല്‍സരത്തില്‍ 33 റണ്‍സിനായിരുന്നു ഡല്‍ഹിയോടു റോയല്‍സ് പരാജയപ്പെട്ടത്. കളിയില്‍ ഡിസിയുടെ ഓവര്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ റോയല്‍സിനായിരുന്നില്ല. ഇതാണ് കടുത്ത നടപടികളിലേക്കു നയിച്ചിരിക്കുന്നത്. റോയല്‍സിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ടീമിലെ കളിക്കാര്‍ ആറു ലക്ഷമോ, മാച്ച് ഫീയുടെ 25 ശതമാനമോയാണ് പിഴയായി നല്‍കേണ്ടത്. ഐപിഎല്ലിന്റെ കുറഞ്ഞ ഓവര്‍ നിരക്ക് ലംഘനവുമായി ബന്ധപ്പെട്ട് ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് തെറ്റ് ആവര്‍ത്തിച്ചിരിക്കുന്നത്.

   കഴിഞ്ഞ തവണ പഞ്ചാബിനെതിരായ മല്‍സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് താരത്തിന് 12 ലക്ഷം പിഴ വിധിച്ചിരുന്നു. അടുത്ത മല്‍സരത്തിലും ഇതേ പിഴവ് വരുത്തിയാല്‍ ക്യാപ്റ്റന് അടുത്ത മല്‍സരത്തില്‍ വിലക്ക് വരും.

   ഐപിഎല്‍ പതിനാലാം സീസണിലെ പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകള്‍ 90 മിനിറ്റിനുള്ളില്‍ എറിഞ്ഞു തീര്‍ക്കണെമെന്നാണ് ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത പക്ഷം കുറഞ്ഞ ഓവര്‍ റേറ്റ് വരുത്തുന്ന ടീമിന്റെ ക്യാപ്റ്റന് നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ക്യാപ്റ്റന് ടീമിന്റെ അടുത്ത മത്സരം കളിക്കുന്നതില്‍ നിന്നും വിലക്ക് വരെ ലഭിച്ചേക്കും. കുറ്റം ഒന്നില്‍ തവണ ആവര്‍ത്തിക്കുമ്പോള്‍ ക്യാപ്റ്റന് പുറമെ ടീമംഗങ്ങളും പിഴയടക്കേണ്ടി വരും.
   Published by:Sarath Mohanan
   First published: