നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 |'ബാറ്റ്‌സ്മാന്‍മാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല'; മുംബൈക്കെതിരായ ദയനീയ തോല്‍വിയില്‍ പ്രതികരിച്ച് സഞ്ജു സാംസണ്‍

    IPL 2021 |'ബാറ്റ്‌സ്മാന്‍മാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല'; മുംബൈക്കെതിരായ ദയനീയ തോല്‍വിയില്‍ പ്രതികരിച്ച് സഞ്ജു സാംസണ്‍

    ഷാര്‍ജയിലെ പിച്ച് വ്യത്യസ്തമാണെന്നും ബാറ്റ്‌സ്മാന്മാരെ കുറ്റപ്പെടുത്താനാവില്ലെന്നുമാണ് സഞ്ജുവിന്റെ അഭിപ്രായം.

    Sanju Samson (Image: IPL)

    Sanju Samson (Image: IPL)

    • Share this:
      ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

      യശസ്വിയും ലൂയിസും ചേര്‍ന്ന് രാജസ്ഥാന് മികച്ച തുടക്കം നല്‍കുമെന്ന സൂചന നല്‍കി തുടങ്ങിയെങ്കിലും അതിനായില്ല. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 90 റണ്‍സ് നേടിയത്. ഇപ്പോഴിതാ തോല്‍വി വഴങ്ങിയതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ഷാര്‍ജയിലെ പിച്ച് വ്യത്യസ്തമാണെന്നും ബാറ്റ്‌സ്മാന്മാരെ കുറ്റപ്പെടുത്താനാവില്ലെന്നുമാണ് സഞ്ജുവിന്റെ അഭിപ്രായം.

      'അബുദാബിയിലും ഷാര്‍ജയിലും വ്യത്യസ്തമായ പിച്ചുകളാണ്. അബുദാബിയില്‍ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ്. ഷാര്‍ജയിലേത് അങ്ങനെയായിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുക എന്നത് ശ്രമകരമായിരുന്നു. അതുകൊണ്ടുതന്നെ ബാറ്റര്‍മാരെ കുറ്റപ്പെടുത്താനാവില്ല.'- സഞ്ജു പറഞ്ഞു.

      ആദ്യ ഇന്നിംഗ്‌സിനെ അപേക്ഷിച്ച് വിക്കറ്റ് രണ്ടാം ഇന്നിംഗ്‌സില്‍ ഭേദമായിരുന്നുവെങ്കിലും മുംബൈയുടെ ബാറ്റിംഗ് ഒന്നാന്തരമായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 25 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്. സീസണിലെ തന്റെ ആദ്യ ഫിഫ്റ്റിയാണ് ഇഷാന്‍ കിഷന്‍ റോയല്‍സിനെതിരെ നേടിയത്.

      അതേസമയം, മത്സരത്തില്‍ പിച്ചിന്റേയോ ടോസിന്റേയോ പ്രശ്നമല്ലെന്നും പിഴവ് പറ്റിയത് തങ്ങള്‍ക്കാണെന്നും സംഗക്കാര പറഞ്ഞു. 'പവര്‍പ്ലേയില്‍ 42-1 എന്ന നിലയിലായിരുന്നു ഞങ്ങള്‍. അത് പോലെ തന്നെ 13-14 ഓവര്‍ വരെ ഏഴ് വിക്കറ്റ് എങ്കിലും കയ്യില്‍ വെച്ച് മുന്‍പോട്ട് പോവാനായിരുന്നു പ്ലാന്‍. എന്നാല്‍ സാഹചര്യത്തോട് ഇണങ്ങാനായില്ല. മുംബൈ വളരെ നന്നായി പന്തെറിഞ്ഞു. വിക്കറ്റുകള്‍ ഒരുപാട് നഷ്ടമായതോടെ ഒരു ഘട്ടത്തിലും ആക്രമിച്ച് കളിക്കാന്‍ ഞങ്ങള്‍ക്കായില്ല. പിച്ചിനേക്കാളും ടോസിനേക്കാളും പിഴവ് പറ്റിയത് ഞങ്ങള്‍ക്കാണ്'- സംഗക്കാര പറഞ്ഞു.

      'ഷാര്‍ജയിലേത് പോലുള്ള പിച്ചുകള്‍ ബാറ്ററുടെ ഫ്ളെക്സിബിളിറ്റിയും മനസും ടെസ്റ്റ് ചെയ്യുന്നതാണ്. ടി20ക്ക് ഇണങ്ങുന്ന പിച്ച് അല്ല ഇത്. ഇങ്ങനെ ഒരു പിച്ചില്‍ കളിക്കുന്നതും ഒരനുഭവമാണ്. ട്വന്റി20 ലോകകപ്പിനായി ഈ പിച്ചുകള്‍ എങ്ങനെ എത്തുമെന്ന് കാത്തിരുന്ന് കാണാം'- സംഗക്കാര കൂട്ടിച്ചേര്‍ത്തു.

      Read also: MS Dhoni |ഐപിഎല്ലില്‍ നിന്ന് ഈ സീസണില്‍ വിരമിക്കില്ല; വിടവാങ്ങല്‍ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എംഎസ് ധോണി

      തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ പ്ലേ ഓഫില്‍ ഇടം ലഭിക്കുമോ എന്നറിയാന്‍ മുംബൈക്ക് അവസാന മത്സരം വരെ കാത്തിരിക്കണം. 13 പന്തില്‍ 22 റണ്‍സെടുത്ത രോഹിത് ശര്‍മ, എട്ടു പന്തില്‍ 13 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായത്. ഹാര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സോടെ പുറത്താകാതെ നിന്നു.
      Published by:Sarath Mohanan
      First published:
      )}