നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 RR vs PBKS| ബാറ്റിംഗ് വെടിക്കെട്ടുമായി രാഹുലും അഗർവാളും, പഞ്ചാബ് 11 ഓവറിൽ 113/0

  IPL 2021 RR vs PBKS| ബാറ്റിംഗ് വെടിക്കെട്ടുമായി രാഹുലും അഗർവാളും, പഞ്ചാബ് 11 ഓവറിൽ 113/0

  കെ എൽ രാഹുൽ (44*), മായങ്ക് അഗർവാൾ (60*) എന്നിവരാണ് ക്രീസിൽ.

  Image Credits: Indian Premier League, Twitter

  Image Credits: Indian Premier League, Twitter

  • Share this:
   രാജസ്ഥാൻ കുറിച്ച 186 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന പഞ്ചാബിന് തകർപ്പൻ തുടക്കം. 11 ഓവർ അവസാനിച്ചപ്പോൾ പഞ്ചാബ് വിക്കറ്റ് നഷ്ടം കൂടാതെ 113 റൺസ് എടുത്തിട്ടുണ്ട്. കെ എൽ രാഹുൽ (44*), മായങ്ക് അഗർവാൾ (60*) എന്നിവരാണ് ക്രീസിൽ.

   മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ രാഹുലും അഗർവാളും ചേർന്ന് മികച്ച രീതിയിലാണ് തുടങ്ങിയത്. നേരത്തെരാജസ്ഥാൻ ഓപ്പണർമാർ അടിച്ചു തകർത്ത് മുന്നേറിയ രീതിയിൽ തന്നെയായിരുന്നു പഞ്ചാബ് ഇന്നിങ്സിന്റെയും കുതിപ്പ്. ക്യാപ്റ്റൻ രാഹുൽ മികച്ച ഷോട്ടുകളുമായി മുന്നേറിയപ്പോൾ അഗർവാൾ രാഹുലിന് ഒത്ത പിന്തുണക്കാരനായി കൂടെ നിന്നു.

   ആദ്യ പാദത്തിലും രാജസ്ഥാനെതിരെ തിളങ്ങിയ രാഹുൽ അതേ രീതിയിലാണ് മുന്നേറിയത്. ഇടയിൽ രാഹുലിനെ പുറത്താക്കാൻ മൂന്ന് അവസരം രാജസ്ഥാന് ലഭിച്ചെങ്കിലും അത് മുതലാക്കാൻ അവരുടെ ബൗളർമാർക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ അഞ്ചാം ഓവറിൽ ക്രിസ് മോറിസിന്റെ പന്തിൽ 30 റൺസിൽ നിൽക്കെ രാഹുൽ ഉയർത്തിയടിച്ച പന്ത് രാജസ്ഥാൻ താരം റിയാൻ പരാഗ് കൈവിടുകയും ചെയ്തു.

   പവർപ്ലേ ഓവറുകളിൽ 49 റൺസാണ് പഞ്ചാബിന്റെ ഓപ്പണിങ് സഖ്യം കൂട്ടിച്ചേർത്തത്. പവർപ്ലേ ഓവറുകൾക്ക് ശേഷം മായങ്ക് അഗർവാളും തന്റെ കളിയുടെ ഗിയർ മാറ്റി. ഇതിനിടയിൽ രാഹുൽ ഐപിഎല്ലിൽ 3000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. മികച്ച ഫോമിൽ ബാറ്റ് വീശിയ ഇരുവരും രാജസ്ഥാൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ചു.

   പത്താം ഓവറിൽ മൂന്നാം പന്തിൽ മോറിസിനെ സിക്സിന് പറത്തി അഗർവാൾ മത്സരത്തിൽ അർധസെഞ്ചുറിയും ഒപ്പം രാഹുലിന് പിന്നാലെ ഐപിഎല്ലിൽ 3000 റൺസും പിന്നിട്ടു. ആദ്യ 15 പന്തിൽ നിന്നും കേവലം 18 റൺസ് നേടിയ അഗർവാൾ പിന്നീട് 14 പന്തിൽ നിന്നാണ് തന്റെ അർധസെഞ്ചുറി കുറിച്ചത്.

   ഇരുവരുടെയും തകർപ്പൻ ബാറ്റിങ്ങിന്റെ ബലത്തിൽ 10 ഓവർ ആയപ്പോൾ തന്നെ പഞ്ചാബ് സ്കോർ 100 കടന്നു.

   നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 49 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

   പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റുമായി തിളങ്ങി. പഞ്ചാബിനായി ബൗളിങിൽ അർഷദീപ് സിങ് അഞ്ച് വിക്കറ്റുമായി തിളങ്ങി. സീനിയർ താരം മുഹമ്മദ് ഷമി മൂന്നും, ഇഷാൻ പോറൽ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

   രാജസ്ഥാന് വേണ്ടി ബാറ്റിങ്ങിൽ ജയ്‌സ്വാളും എവിൻ ലൂയിസും മികച്ച തുടക്കം നല്‍കി. പിന്നീട് മധ്യ ഓവറുകളില്‍ മഹിപാൽ ലോംറോര്‍ ഒറ്റയ്ക്ക് വെടിക്കെട്ടുമായി കളം നിറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ മറ്റ് രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. പതിനെട്ടാം ഓവറില്‍ 169 ന് ആറ് എന്ന നിലയിലായിരുന്ന രാജസ്ഥാന് 16 റൺസ് എടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകൾ നഷ്ടമായത്.
   Published by:Naveen
   First published: