നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 RR vs PBKS| രാജസ്ഥാനെതിരെ പഞ്ചാബിന് 186 റൺസ് വിജയലക്ഷ്യം; അർഷദീപ് സിങ്ങിന് അഞ്ച് വിക്കറ്റ്

  IPL 2021 RR vs PBKS| രാജസ്ഥാനെതിരെ പഞ്ചാബിന് 186 റൺസ് വിജയലക്ഷ്യം; അർഷദീപ് സിങ്ങിന് അഞ്ച് വിക്കറ്റ്

  49 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

  Image Credits: IPL, Twitter

  Image Credits: IPL, Twitter

  • Share this:
   രാജസ്ഥാന്‍ റോയല്‍സിനെതിരേ പഞ്ചാബ് കിങ്‌സിന് 186 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 184 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റുമായി തിളങ്ങി.

   രാജസ്ഥാന് വേണ്ടി ബാറ്റിങ്ങിൽ ജയ്‌സ്വാളും എവിൻ ലൂയിസും മികച്ച തുടക്കം നല്‍കി. പിന്നീട് മധ്യ ഓവറുകളില്‍ മഹിപാൽ ലോംറോര്‍ ഒറ്റയ്ക്ക് വെടിക്കെട്ടുമായി കളം നിറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ മറ്റ് രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല.

   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. രാജസ്ഥാന് വേണ്ടി ഒന്നാം വിക്കറ്റിൽ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ 54 റൺസ് ചേർത്തതിന് ശേഷമാണ് പിരിഞ്ഞത്. മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന എവിൻ ലൂയിസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങാണ് പഞ്ചാബിന് ബ്രേക്ക്ത്രൂ നൽകിയത്. 21 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത ലൂയിസിനെ അര്‍ഷ്ദീപ് മായങ്ക് അഗര്‍വാളിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ലൂയിസിന് പകരം റോയൽസ് ക്യാപ്റ്റൻ സഞ്ജുവിനെ ക്രീസില്‍ നിലയുറപ്പിക്കാൻ അവസരം നൽകാതെ പഞ്ചാബ് ക്യാപ്റ്റൻ രാഹുലിന്റെ കൈകളിൽ എത്തിച്ച് ഇഷാന്‍ പോറെല്‍ അരങ്ങേറ്റം ഗംഭീരമാക്കി.

   സഞ്ജു മടങ്ങിയ ശേഷം ക്രീസിലേക്ക് എത്തിയത് ലിയാം ലിവിങ്‌സ്റ്റണായിരുന്നു. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ജയ്‌സ്വാളിന് മികച്ച പിന്തുണ നൽകിയ ലിവിങ്സ്റ്റൺ രാജസ്ഥാൻ സ്കോറിനെ മുന്നോട്ട് നയിക്കാൻ സഹായിച്ചു. മൂന്നാം വിക്കറ്റിൽ തകർത്തടിച്ച് മുന്നേറിയ സഖ്യത്തെ പൊളിച്ചത് അർഷദീപ് സിങ് തന്നെയായിരുന്നു. 17 പന്തിൽ 25 റൺസ് നേടിയ ലിവിങ്‌സ്റ്റൺ അർഷദീപിന്റെ പന്തിൽ ഫാബിയൻ അലന്റെ തകർപ്പൻ ബൗണ്ടറി ലൈൻ കാച്ചിലാണ് പുറത്തായത്.

   ലിവിങ്സ്റ്റൺ മടങ്ങിയ ശേഷവും ജയ്‌സ്വാൾ തന്റെ അടി തുടർന്നു. ക്രീസിൽ എത്തിയ മഹിപാൽ ലോംറൊറും തകർത്തടിക്കാൻ തുടങ്ങിയതോടെ രാജസ്ഥാന്റെ സ്കോർ പെട്ടെന്ന് ഉയർന്നു. എന്നാൽ ജയ്‌സ്വാളിന് അധികം മുന്നേറാനായില്ല. മികച്ച രീതിയിൽ കളിച്ച താരം അർധസെഞ്ചുറിക്ക് ഒരു റൺ അകലെ ഹർപ്രീത് ബ്രാറിന്റെ പന്തിൽ മായങ്ക് അഗർവാളിന് ക്യാച്ച് നൽകി മടങ്ങി. 36 പന്തിൽ നിന്നും 49 റൺസാണ് ജയ്‌സ്വാൾ കുറിച്ചത്.

   ജയ്‌സ്വാൾ മടങ്ങിയതിന് പിന്നാലെ രാജസ്ഥാന് തുടരെ വിക്കറ്റുകൾ നഷ്ടമായി. ഒരു വശത്ത് വിക്കറ്റ് വീണ് കൊണ്ടിരിക്കുമ്പോഴും റൺ റേറ്റ് താഴാതെ തകർത്തടിച്ച മഹിപാൽ ലോംറോർ സ്കോർബോർഡിലേക്ക് റൺ ചേർത്തു. എന്നാൽ നിർണായക ഘട്ടത്തിൽ പഞ്ചാബ് ക്യാപ്റ്റൻ രാഹുൽ തന്റെ വിശ്വസ്ത ബൗളറായ അർഷദീപ് സിങ്ങിനെ പന്തേൽപ്പിച്ചു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത താരം ലോംറോറിനെ പുറത്താക്കി കളി കൈക്കലാക്കി. ക്രിസ് മോറിസ്, രാഹുൽ തേവാട്ടിയ എന്നിവരെല്ലാം വന്നപോലെ മടങ്ങിയതോടെ കൂറ്റൻ സ്കോറിലേക്ക് കുത്തിക്കുകയായിരുന്ന രാജസ്ഥാൻ ഇന്നിങ്സിന് പിടി വീണു. 16 റൺസ് എടുക്കുന്നതിനിടെയാണ് രാജസ്ഥാന് അവസാന നാല് വിക്കറ്റുകൾ നഷ്ടമായത്.

   പഞ്ചാബിനായി ബൗളിങിൽ അർഷദീപ് സിങ് അഞ്ച് വിക്കറ്റുമായി തിളങ്ങി. സീനിയർ താരം മുഹമ്മദ് ഷമി മൂന്നും, ഇഷാൻ പോറൽ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
   Published by:Naveen
   First published:
   )}