നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |സഞ്ജുവിന് ഇന്ന് ജയിക്കണം; ടോസ്സ് നേടിയ ബാംഗ്ലൂര്‍ ബൗളിംഗ് തിരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റം

  IPL 2021 |സഞ്ജുവിന് ഇന്ന് ജയിക്കണം; ടോസ്സ് നേടിയ ബാംഗ്ലൂര്‍ ബൗളിംഗ് തിരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റം

  സഞ്ജു ഒഴികെ മറ്റൊരു ബാറ്റ്സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത്. 10 ഇന്നിങ്സില്‍ നിന്ന് 433 റണ്‍സ് ആണ് സഞ്ജു നേടിയത്.

  Sanju Samson (Image: IPL)

  Sanju Samson (Image: IPL)

  • Share this:
   രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഇന്ന് ടീമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബാംഗ്ലൂരില്‍ ഒരു മാറ്റമാണുള്ളത്. കൈല്‍ ജാമിസണിന് പകരം ജോര്‍ജ് ഗാര്‍ട്ടണ്‍ കളിക്കും. ഗാര്‍ട്ടന്റെ ഐപിഎല്‍ അരങ്ങേറ്റ മത്സരമാണിത്. രാജസ്ഥാനും ഒരു മാറ്റമാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. ജയ്‌ദേവ് ഉദനദ്ഘട്ടിന് പകരം കാര്‍ത്തിക്ക് ത്യാഗി ടീമില്‍ തിരിച്ചെത്തി.


   പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം തേടി രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് വിജയം അനിവാര്യമാണ്. സഞ്ജു ഒഴികെ മറ്റൊരു ബാറ്റ്സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത്. 10 ഇന്നിങ്സില്‍ നിന്ന് 433 റണ്‍സ് ആണ് സഞ്ജു നേടിയത്. എന്നാല്‍ രാജസ്ഥാന്‍ നിരയില്‍ മറ്റൊരു താരം പോലും 200 റണ്‍സിന് അപ്പുറം കടന്നിട്ടില്ല. മറുവശത്ത് മുംബൈയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.


   ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്ലിയുടെ ഫോം ടീമിന് മുതല്‍ക്കൂട്ടാകുന്നു. ഹാട്രിക്ക് നേടിയ ഹര്‍ഷല്‍ പട്ടേല്‍ നയിക്കുന്ന ബൗളിങ് വിഭാഗവും മികച്ചതാണ്. ഡിവില്ലിയേഴ്സിന് കൂടി ക്രീസില്‍ കൂടുതല്‍ സമയം കണ്ടെത്താനായാല്‍ ബാംഗ്ലൂരിന്റെ കരുത്ത് കൂടും.


   10 കളിയില്‍ നിന്ന് ആറ് ജയവും നാല് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 10 കളിയില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. ഈ സീസണിലെ ആദ്യപാദ മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാനെ ബാംഗ്ലൂര്‍ പത്തു വിക്കറ്റിന് തകര്‍ത്തിരുന്നു. ഇതുവരെ 24 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 11 മത്സരങ്ങളില്‍ വിജയിച്ചു. 10 മത്സരങ്ങളില്‍ ജയം രാജസ്ഥാന്റെ പക്ഷത്തു നിന്നു.
   Published by:Sarath Mohanan
   First published:
   )}