• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | ഹൈദരാബാദിനെതിരെ ടോസ്സ് നേടി സഞ്ജു; ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍

IPL 2021 | ഹൈദരാബാദിനെതിരെ ടോസ്സ് നേടി സഞ്ജു; ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍

നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.

SRH vs RR

SRH vs RR

  • Share this:
    സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നിര്‍ണ്ണായക മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമും നിരവധി മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. മൂന്ന് മാറ്റമാണ് രാജസ്ഥാന്‍ ടീം വരുത്തിയിട്ടുള്ളത്. കാര്‍ത്തിക് ത്യാഗി, ഡേവിഡ് മില്ലര്‍, തബ്രൈസ് ഷംസി എന്നിവര്‍ക്ക് പകരം ജയ്‌ദേവ് ഉനദ്ഘട്ട്, ക്രിസ് മോറിസ്, എവിന്‍ ലൂയിസ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

    അതേസമയം നാല് മാറ്റങ്ങളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വരുത്തിയിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് പകരം ജേസണ്‍ റോയ്, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

    നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റ് കുറവായതിനാല്‍ ഹൈദരാബാദിനെതിരെ മികച്ച വിജയം കൂടി നേടണം എന്നതാണ് രാജസ്ഥാന് മുകളിലുള്ള വെല്ലുവിളി. അതേസമയം ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ മാത്രം ജയിക്കുകയും ബാക്കി എട്ട് മത്സരങ്ങളിലും തോറ്റ് പ്ലേഓഫ് സാധ്യതകള്‍ അസ്തമിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത് ആശ്വാസ ജയം പ്രതീക്ഷിച്ചാണ്.

    രാജസ്ഥാന്‍ ടീമില്‍ ബാറ്റിങ് നിര മെച്ചപ്പെടാത്തപക്ഷം ടീമിന്റെ തിരിച്ചുവരവ് പ്രയാസമാവും. അതേ സമയം ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചേതന്‍ സക്കറിയ പക്വതയോടെ പന്തെറിയുമ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ അനുഭവസമ്പത്തിന്റെ മികവ് കാട്ടുന്നു.

    അതേസമയം ഒമ്പത് മത്സരങ്ങളില്‍ എട്ടിലും തോറ്റ് പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. വില്യംസണ്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവരടങ്ങിയ നിര തങ്ങളുടെ ദിവസത്തില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ പോന്നവരാണ്. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റ്സ്മാന്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. നായകന്‍ കെയ്ന്‍ വില്യംസണും അവസരത്തിനൊത്ത് ഉയരാനാവുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ആരും തന്നെ ടീമിലില്ല എന്ന് പറയാം.

    നേര്‍ക്കുനേര്‍ മത്സര കണക്കില്‍ ഇരുടീമുകളും തുല്യത പാലിച്ചാണ് നില്‍ക്കുന്നത്. ഇതുവരെ ഏറ്റുമുട്ടിയ 14 മത്സരങ്ങളില്‍ ഇരു ടീമുകളും ഏഴ് വീതം മത്സരങ്ങള്‍ ജയിച്ച് നില്‍ക്കുകയാണ്. അവസാനം നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ വിജയം രാജസ്ഥാന് ഒപ്പമായിരുന്നു.

    രാജസ്ഥാന്‍ റോയല്‍സ്: Evin Lewis, Yashasvi Jaiswal, Sanju Samosn(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Chetan Sakariya, Jaydev Unadkat, Mustafizur Rahman

    സണ്‍റൈസേഴ്‌സ് ഹൈദ്രാബാദ്: Jaosn Roy, Wriddhiman Saha(w), Kane Williamosn(c), Priyam Garg, Abhishek Sharma, Abdul Samad, Jaosn Holder, Rashid Khan, Bhuvneshwar Kumar, Siddarth Kaul, Sandeep Sharma
    Published by:Sarath Mohanan
    First published: