നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sanju Samosn |'ദൈവം നല്‍കിയ കഴിവ് സഞ്ജു നശിപ്പിക്കുന്നു'; വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

  Sanju Samosn |'ദൈവം നല്‍കിയ കഴിവ് സഞ്ജു നശിപ്പിക്കുന്നു'; വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

  രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ കളിയില്‍ സെഞ്ച്വറിയോടെയാണ് സഞ്ജു സീസണിന് തുടക്കമിട്ടത്. എന്നാല്‍ ആ ഫോം നിലനിര്‍ത്താന്‍ താരത്തിനായിട്ടില്ല.

  News18

  News18

  • Share this:
   ഐപിഎല്‍ രണ്ടാം പാദ മത്സരം യുഎഈയില്‍ പുനരാരംഭിച്ചപ്പോള്‍ ത്രില്ലര്‍ ജയവുമായാണ് സഞ്ജുവും കൂട്ടരും കടന്നുവരുന്നത്. പഞ്ചാബ് കിങ്സിനെതിരെ അവിശ്വസനീയ ജയമാണ് സഞ്ജുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നേടിയെടുത്തത്. 19ാ0 ഓവര്‍ വരെ തകര്‍ത്തടിച്ച് മുന്നേറിയ പഞ്ചാബ് അവസാന ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന പഞ്ചാബിന് കേവലം ഒരു റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

   അതേസമയം, പഞ്ചാബിനെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച് രംഗത്തെത്തുകയാണ് സുനില്‍ ഗാവസ്‌കര്‍. സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ മോശമാണെന്നാണ് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നത്. ദൈവം കനിഞ്ഞു നല്‍കിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളിയെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. നീണ്ടകാലം ഇന്ത്യന്‍ കരിയര്‍ ആഗ്രഹിക്കുന്നെങ്കില്‍ സഞ്ജു സ്‌കോറിങ്ങില്‍ സ്ഥിരത കണ്ടെത്തിയേ മതിയാകൂ. അതിന് ആദ്യം ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തണം-ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

   'ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലെ പിഴവാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള ത്വര ചുരുക്കണം. അല്ലാത്ത പക്ഷം ദൈവം നല്‍കിയ കഴിവ് പാഴാക്കുന്നതാകും സംഭവിക്കുക. ഷോട്ട് സെലക്ഷനാണ് കളിക്കാരന്റെ പ്രതിബദ്ധതയും കേളീശൈലിയും നിര്‍ണയിക്കുക. കുട്ടികളേയും പാകം വന്ന കളിക്കാരനും വ്യത്യസ്തമാക്കുന്നത് അതാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഷോട്ട് സെലക്ഷന്‍ വളരെ നന്നാക്കേണ്ടതുണ്ട്. അത് ഇന്ത്യന്‍ ടീമില്‍ സ്ഥിരം ഇടം കിട്ടാന്‍ സഞ്ജുവിനെ സഹായിക്കും- ഗാവസ്‌കര്‍ പറഞ്ഞു.

   പഞ്ചാബിനെതിരായ കളിയില്‍ നാല് റണ്‍സ് മാത്രം എടുത്താണ് സഞ്ജു മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ കളിയില്‍ സെഞ്ച്വറിയോടെയാണ് സഞ്ജു സീസണിന് തുടക്കമിട്ടത്. എന്നാല്‍ ആ ഫോം നിലനിര്‍ത്താന്‍ താരത്തിനായിട്ടില്ല.

   IPL 2021 | പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം; പിന്നാലെ സഞ്ജുവിന് പിഴ

   പഞ്ചാബ് കിങ്‌സിനെതിരെ അവസാന നിമിഷം തിരിച്ചുവരവ് നടത്തി അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഐപിഎല്‍ ഭരണ സമിതിയാണ് സഞ്ജുവിന് പിഴയിനത്തില്‍ 12 ലക്ഷം ചുമത്തിയത്.

   ഐപിഎല്ലില്‍ ഓവര്‍നിരക്കിന്റെ പേരില്‍ സഞ്ജുവിന്റെ ആദ്യത്തെ കുറ്റമായതിനാല്‍ താരത്തിന് പിഴ ചുമത്തുന്നതായി ഐപിഎല്‍ ഭരണ സമിതി അവരുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഐപിഎല്‍ പതിനാലാം സീസണിലെ പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകള്‍ 90 മിനിറ്റിനുള്ളില്‍ എറിഞ്ഞു തീര്‍ക്കണെമെന്നാണ് ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത പക്ഷം കുറഞ്ഞ ഓവര്‍ റേറ്റ് വരുത്തുന്ന ടീമിന്റെ ക്യാപ്റ്റന് നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ക്യാപ്റ്റന് ടീമിന്റെ അടുത്ത മത്സരം കളിക്കുന്നതില്‍ നിന്നും വിലക്ക് വരെ ലഭിച്ചേക്കും. കുറ്റം ഒന്നില്‍ തവണ ആവര്‍ത്തിക്കുമ്പോള്‍ ക്യാപ്റ്റന് പുറമെ ടീമംഗങ്ങളും പിഴയടക്കേണ്ടി വരും.
   Published by:Sarath Mohanan
   First published:
   )}