നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | വമ്പൻ സർപ്രൈസ് ഒരുക്കി രാജസ്ഥാൻ റോയൽസ്; കാത്തിരിക്കാൻ ആവശ്യപ്പെട്ട് സഞ്ജു

  IPL 2021 | വമ്പൻ സർപ്രൈസ് ഒരുക്കി രാജസ്ഥാൻ റോയൽസ്; കാത്തിരിക്കാൻ ആവശ്യപ്പെട്ട് സഞ്ജു

  ഇന്ത്യയിൽ നടന്ന ആദ്യ പാദ ഐപിഎല്ലിൽ ഏഴ് മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും നാലു തോല്‍വിയുമടക്കം ആറു പോയിന്റോടെ റോയല്‍സ് അഞ്ചാമതാണ്. പ്ലേഓഫിലേക്കു മുന്നേറണമെങ്കിൽ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം അവർക്ക് ജയം നേടിയേ തീരൂ.

  സഞ്ജു വി. സാംസൺ

  സഞ്ജു വി. സാംസൺ

  • Share this:
   ഐപിഎല്ലില്‍ ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ ആരാധകർക്കായി വമ്പൻ സർപ്രൈസാണ് രാജസ്ഥാൻ റോയൽസ് ഒരുക്കിയിരിക്കുന്നതെന്ന് ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മലയാളി താരം സഞ്ജു സാംസൺ. സർപ്രൈസ് ഉണ്ടാകുമെന്ന് പറഞ്ഞ സഞ്ജു അതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ തയാറായില്ല. ആരാധകരോട് നാളത്തെ മത്സരത്തിനായി കാത്തിരിക്കാനാണ് സഞ്ജു ആവശ്യപ്പെട്ടത്.

   'ആരാധകർക്ക് വേണ്ടി ഞങ്ങള്‍ ഇത് രഹസ്യമാക്കി വച്ചിരിക്കുകയാണ്, എല്ലാവർക്കും ഒരു സർപ്രൈസ് തരാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരെ ഇറങ്ങുമ്പോൾ എല്ലാവർക്കും ഇതെന്താണെന്ന് വ്യക്തമാവും. അതുവരെ നിങ്ങൾ കാത്തിരിക്കുക തന്നെ വേണം.' - സഞ്ജു പറഞ്ഞു.

   ഐപിഎല്ലിൽ കളിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമായി, ഇതിനിടയിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. എന്നാൽ മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള ഒരു വെല്ലുവിളിയാണ് ഇത്തവണ നേരിടുന്നതെന്നും സഞ്ജു പറഞ്ഞു. മുമ്പുണ്ടായിരുന്ന വെല്ലുവിളി കോവിഡ് മഹാമാരിയുടെ സമയത്ത് ഐപിഎല്ലില്‍ കളിക്കുകയെന്നതായിരുന്നു. പക്ഷെ ഇത്തവണ വ്യത്യസ്തമായ വെല്ലുവിളിയാണുള്ളത്. ഇന്ത്യയില്‍ ഏഴ് മത്സരങ്ങൾ കളിച്ചതിന് ശേഷം ബാക്കിയുള്ള മത്സരങ്ങൾക്കായി യുഎഇയിൽ എത്തിയിരിക്കുകയാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ കളിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. എന്നാൽ ഒരു ടീമെന്ന നിലയിൽ ഈ വെല്ലുവിളികൾ മറികടക്കേണ്ടത് എങ്ങനെയെന്ന് അറിയാമെന്നും സഞ്ജു വ്യക്തമാക്കി.

   ടൂര്‍ണമെന്റില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ ഉറപ്പിക്കാൻ സഞ്ജുവിന്റെ റോയൽസിന് ഇനിയും ആയിട്ടില്ല. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ നിന്നും പുറത്താണ് അവരുടെ സ്ഥാനം. ഇന്ത്യയിൽ നടന്ന ആദ്യ പാദ ഐപിഎല്ലിൽ ഏഴ് മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും നാലു തോല്‍വിയുമടക്കം ആറു പോയിന്റോടെ റോയല്‍സ് അഞ്ചാമതാണ്. പ്ലേഓഫിലേക്കു മുന്നേറണമെങ്കിൽ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം അവർക്ക് ജയം നേടിയേ തീരൂ.

   Also read- Sanju Samosn |'ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ട്'; വെളിപ്പെടുത്തലുമായി സഞ്ജു സാംസണ്‍

   അതേസമയം, രണ്ടാം പാദത്തിലെ മത്സരങ്ങളെ പോസിറ്റീവ് മനോഭാവത്തോടെ സമീപിച്ച് ടീമിലെ ഓരോ താരങ്ങളോടും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും സഞ്ജു വ്യക്തമാക്കി. 'ഈ സീസണിലും പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നാലും അത് കാര്യമാക്കില്ല. പക്ഷെ ടീമിലെ എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കണം എന്നാണ് ആഗ്രഹം.' സഞ്ജു കൂട്ടിച്ചേര്‍ത്തു.

   ഞങ്ങള്‍ രണ്ടും കല്‍പ്പിച്ചാണ് കളിക്കാന്‍ പോവുന്നത്. ജയത്തിനായി ജീവന്‍മരണ പോരാട്ടം തന്നെ നടത്തും. ആരും പിറകിലേക്കു പോവില്ല. ടീമിലെ ഓരോ താരത്തില്‍ നിന്നും ഈ പ്രതിബദ്ധത വേണമെന്നു താന്‍ പറഞ്ഞതായും സഞ്ജു വിശദമാക്കി.

   രണ്ടാം പാദത്തിൽ രാജസ്ഥാൻ ജേഴ്‌സിയിൽ ചില പുതുമുഖ താരങ്ങളെയും കാണാൻ സാധിക്കും. രണ്ടാം പാദത്തിൽ നിന്നും പിന്മാറിയ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ബട്ലർ എന്നിവർക്ക് പകരമായി ഗ്ലെൻ ഫിലിപ്സ്, ഓഷെയ്ൻ തോമസ്, തബ്രിയാസ് ഷംസി എന്നിവരെ രാജസ്ഥാൻ പകരമായി ടീമിലെത്തിച്ചിട്ടുണ്ട്.
   Published by:Naveen
   First published:
   )}