ഇന്റർഫേസ് /വാർത്ത /Sports / IPL 2021| വൂം....റാൻ മാലിക്! ഐപിഎൽ 2021 ലെ വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യൻ പേസർ

IPL 2021| വൂം....റാൻ മാലിക്! ഐപിഎൽ 2021 ലെ വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യൻ പേസർ

Umran Malik (Image: Twitter)

Umran Malik (Image: Twitter)

സൺറൈസേഴ്‌സ് ഹൈദരാബാദ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിന്റെ ഒമ്പതാം ഓവറിലായിരുന്നു സീസണിലെ വേഗമേറിയ പന്ത് പിറന്നത്.

  • Share this:

യുഎഇയിൽ സ്ലോ പിച്ചുകളിലും വേഗം കൊണ്ട് വിസ്മയിപ്പിച്ച വിദേശ പേസ് ബൗളർമാരുടെ മികവിന് മുന്നിൽ അന്തം വിട്ടു നിന്ന ഇന്ത്യൻ ആരാധകർ ഇപ്പോൾ ഒരു ഇന്ത്യൻ പേസ് ബൗളറുടെ പ്രകടനത്തിന് മുന്നിൽ അതിലേറെ അന്തം വിട്ടുനിൽക്കുകയാണ്. ഐപിഎൽ 2021ലെ വേഗമേറിയ പന്തുകളുടെ അവകാശം കൈയടക്കി വച്ചിരുന്ന കൊൽക്കത്ത താരം ലോക്കി ഫെർഗൂസനേയും ഡൽഹി താരം ആൻറിച്ച് നോർക്യയേയും മറികടന്ന് സീസണിലെ വേഗമേറിയ പന്തിന്റെ അവകാശം നേടിയെടുത്തിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സർപ്രൈസ് താരമായ ഉമ്രാൻ മാലിക്. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 153 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാണ് ഈ 21 കാരൻ ഈ ഐപിഎൽ സീസണിലെ ഏറ്റവും വേഗമേറിയ പന്തിന്റെ ഉടമയായത്.

സൺറൈസേഴ്‌സ് ഹൈദരാബാദ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിന്റെ ഒമ്പതാം ഓവറിലായിരുന്നു സീസണിലെ വേഗമേറിയ പന്ത് താരം എറിഞ്ഞത്. ഓവറിലെ ആദ്യത്തെ പന്തിൽ 147 കിലോമീറ്റർ, രണ്ടാം പന്തിൽ 151 കിലോമീറ്റര്‍, മൂന്നാം പന്തിൽ 152 കിലോമീറ്റര്‍ എന്നിങ്ങനെ പടി പടിയായി വേഗം കൂടിയ പന്തുകൾ എറിഞ്ഞ താരം നാലാം പന്തിലാണ് 153 കിലോമീറ്റർ വേഗം കണ്ടെത്തിയത്. മലയാളി താരം ദേവ്ദത്ത് പടിക്കലിനെതിരെ എറിഞ്ഞ ഫുള്‍ടോസിലാണ് താരം ഈ റെക്കോർഡ് വേഗം രേഖപ്പെടുത്തിയത്.

152.75 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് ഇതോടെ മറികടന്നത്. 152.74 കിലോമീറ്ററാണ് ഈ സീസണിലെ മൂന്നാമത്തെ വേഗമേറിയ പന്ത്. ഇത് ഫെർഗൂസന്റെ തന്നെ പേരിലാണ്. 151.97, 151.77 എന്നിങ്ങനെയാണ് നാലാമത്തെയും അഞ്ചാമത്തെയും പന്തുകളുടെ വേഗം. ഇവ രണ്ടും ഉമ്രാന്റെ പേരിലാണ്. ആദ്യ 10 സ്ഥാനങ്ങളിൽ വേഗമേറിയ പന്തുകൾ പേരിലാക്കിയ ഏക ഇന്ത്യൻ താരവും ഉമ്രാൻ മാലിക്കാണ്.

Also read- IPL 2021| ഉമ്രാൻ മാലിക്കിന് ആശംസ നേർന്ന് കുടുംബാംഗങ്ങൾ, വികാരാധീനനായി താരം - വീഡിയോ കാണാം

Also read- IPL 2021| പ്ലേഓഫിൽ നാലാം സ്ഥാനം; പോരാട്ടം മുംബൈയും കൊൽക്കത്തയും തമ്മിൽ; ഇരു ടീമുകളുടേയും സാധ്യതകൾ നോക്കാം

കോവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.

First published:

Tags: IPL 2021, Sunrisers Hyderabad