നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| മികച്ച തുടക്കം പാഴാക്കി ഹൈദരാബാദ്; ഹർഷൽ പട്ടേലിന് മൂന്ന് വിക്കറ്റ്; ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം

  IPL 2021| മികച്ച തുടക്കം പാഴാക്കി ഹൈദരാബാദ്; ഹർഷൽ പട്ടേലിന് മൂന്ന് വിക്കറ്റ്; ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം

  ജേസൺ റോയ് (44), കെയ്ൻ വില്യംസൺ (31) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര വീണ്ടും നിരാശപ്പെടുത്തിയതോടെ ഹൈദരാബാദ് 141 റൺസിൽ ഒതുങ്ങുകയായിരുന്നു.

  Image credits: IPL, Twitter

  Image credits: IPL, Twitter

  • Share this:
   ഐപിഎല്ലിൽ ഹൈദെരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് നേടിയത്. ജേസൺ റോയ് (44), കെയ്ൻ വില്യംസൺ (31) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര വീണ്ടും നിരാശപ്പെടുത്തിയതോടെ ഹൈദരാബാദ് 141 റൺസിൽ ഒതുങ്ങുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ ബാംഗ്ലൂർ ബൗളർമാരുടെ പ്രകടനവും ഹൈദരാബാദ് ഇന്നിംഗ്‌സിനെ ഒതുക്കി നിർത്തി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വൃദ്ധിമന്‍ സാഹയ്ക്ക് പകരം അഭിഷേക് ശര്‍മ്മയെ ഓപ്പണിംഗിൽ പരീക്ഷിച്ച സൺറൈസേഴ്സിന് പക്ഷെ അതിൽ വിജയിക്കാനായില്ല. മികച്ച രീതിയിൽ തുടങ്ങിയെങ്കിലും രണ്ടാം ഓവറിൽ ജോർജ് ഗാർട്ടന്റെ പന്തിൽ അഭിഷേക് (13) പുറത്തായി. പിന്നീട് രണ്ടാം വിക്കറ്റിൽ ജേസൺ റോയിയും കെയ്ൻ വില്യംസണും കൂടി ചേർന്ന് 70 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി ഹൈദരാബാദിന് മികച്ച അടിത്തറ നല്‍കുകയായിരുന്നു. എന്നാൽ 84 റൺസിൽ നിൽക്കെ 31 റൺസ് നേടിയ വില്യംസണെ പുറത്താക്കി ഹർഷൽ പട്ടേൽ ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. പിന്നീട് തുടരെ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് ബാംഗ്ലൂർ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു.

   പ്രിയം ഗാര്‍ഗിനെയും(15) ജേസൺ റോയിയെയും ഒരേ ഓവറിൽ പുറത്താക്കി ഡാനിയേൽ ക്രിസ്റ്റ്യന്‍ ഹൈദരാബാദിനെ പ്രതിരോധത്തിൽ ആക്കുകയായിരുന്നു. പിന്നാലെ അബ്ദുള്‍ സമദിനെ ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുക കൂടി ചെയ്തപ്പോൾ 105/2 എന്ന ശക്തമായ നിലയിൽ നിന്ന് 107/5 എന്ന നിലയിലേക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വീഴുകയായിരുന്നു. അവസാന ഓവറുകളിൽ ഹൈദെരാബാദിനായി റാഷിദ് ഖാനും ജേസൺ ഹോൾഡറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഹൈദരാബാദിന്റെ സ്കോർ 140 കടത്തിയത്. 16 റൺസ് നേടിയ ഹോൾഡർ അവസാന പന്തിൽ വമ്പനടിക്ക് ശ്രമിച്ചാണ് പുറത്തായത്. റാഷിദ് ഖാൻ ഏഴ് റൺസോടെ പുറത്താകാതെ നിന്നു.


   ബാംഗ്ലൂരിനായി ഹര്‍ഷൽ പട്ടേൽ മൂന്നും ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും ജോർജ് ഗാർട്ടൻ ഒരു വിക്കറ്റും നേടി.

   ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരെ വലിയ മാർജിനിൽ ജയിച്ചാൽ ബാംഗ്ലൂരിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം. നിലവിൽ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 13 മത്സരങ്ങളിൽ നിന്നും 18 പോയിന്റുള്ള ചെന്നൈയാണ് രണ്ടാമത് നിൽക്കുന്നത്. അതേസമയം, സീസണിൽ ഇനി രണ്ടേ രണ്ട് മത്സരങ്ങൾ ബാക്കിയുള്ള ഹൈദരാബാദിന് തുടർജയങ്ങൾ നേടി സീസൺ അവസാനിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
   Published by:Naveen
   First published: