ഐപിഎല്ലിലെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റു വാങ്ങിയെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് കെയ്ന്‍ വില്യംസണിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ച് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒന്നായി മാറി. ഡല്‍ഹിയുടെ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ പുറത്താക്കാനാണ് വില്യംസണ് ഗംഭീര ക്യാച്ചെടുത്തത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി ക്യാപിറ്റല്‍സ് പിന്തുടരവേ ഖലീല്‍ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു വില്യംസണിന്റെ ഫീല്‍ഡിംഗ് മികവ്. ഓഫ് സ്റ്റമ്പിന് പുറത്ത് ഖലീല്‍ എറിഞ്ഞ ഷോട്ടില്‍ പിഴച്ച ഷാ ഒറ്റക്കൈ കൊണ്ട് പന്ത് അടിച്ചകറ്റാന്‍ ശ്രമിച്ചു. പന്ത് മിഡ് ഓണിന് മുകളിലൂടെ പോകുമെന്ന് തോന്നിച്ചെങ്കിലും ഏറെ ദൂരം പിന്നോട്ടോടി വില്യംസണ് സ്ലൈഡിംഗ് ക്യാച്ചെടുക്കുകയായിരുന്നു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു കെയ്ന്‍ വില്യംസണ്. എട്ട് പന്തില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 11 റണ്‍സാണ് പൃഥ്വി ഷാ നേടിയത്.
പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയം ഡല്‍ഹി സ്വന്തമാക്കി. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യം മറികടന്നത്.
സ്കോര്‍: ഹൈദരാബാദ് 9-134, ഡല്‍ഹി 2-139 (17.5).
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് മൂന്നാം പന്തില്‍ തിരിച്ചടിയേറ്റു. റണ്ണെടുക്കാതെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി പേസര്‍ ആന്റിച്ച് നോര്ക്കിയെയാണ് കളിയുടെ നിയന്ത്രണം ഡല്‍ഹിക്ക് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (18) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (18) മനീഷ് പാണ്ഡേ (17) എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അബ്ദുല്‍ സമദും (21 പന്തില്‍ 28) റഷീദ് ഖാനും (19 പന്തില്‍ 22 റണ്‍) അവസാന ഓവറുകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്കോര്‍ 100 കടത്തിയത്.
ഹൈദരാബാദിന്റെ മുന്‍ നിര മടങ്ങിയതിന് പിന്നാലെ പിടിച്ചു നില്ക്കാന് ശ്രമിച്ച മനീഷ് പാണ്ഡെയെ(17) റബാഡയും കേദാര്‍ ജാദവിനെ(3) നോര്ക്കിയെയും മടക്കിയതോടെ ഹൈദരാബാദ് വീഴുകയായിരുന്നു. കെയ്ന്‍ വില്യംസണ് നല്കിയ രണ്ട് അനായാസ അവസരങ്ങള്‍ റിഷഭ് പന്തും പൃഥ്വി ഷായും കൈവിട്ടെങ്കിലും വില്യംസണ് കൂടുതല്‍ നേരം ക്രീസില്‍ നില്ക്കാനായില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ അക്സര്‍ പട്ടേലിന്റെ പന്തില്‍ ഹെറ്റ്മെയര്‍ വില്യംസണെ(18) ലോംഗ് ഓഫില്‍ പിടികൂടി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.