നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 DC vs SRH |വാര്‍ണര്‍ ടീമില്‍; ഡല്‍ഹിക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു

  IPL 2021 DC vs SRH |വാര്‍ണര്‍ ടീമില്‍; ഡല്‍ഹിക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു

  റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ടീമില്‍ ശ്രേയസ് അയ്യരും ആര്‍ അശ്വിനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

  News 18

  News 18

  • Share this:
   ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കെയ്ന്‍ വില്യംസണാണ് ഹൈദരാബാദിനെ നയിക്കുന്നത്. റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ഹൈദരാബാദ് ടീമിലെ മറ്റു വിദേശ താരങ്ങള്‍.

   മറുഭാഗത്ത് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ടീമില്‍ ശ്രേയസ് അയ്യരും ആര്‍ അശ്വിനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ആന്റിച്ച് നോക്കിയ, കാഗിസോ റബാഡ, മാര്‍ക്കസ് സ്റ്റോയിനസ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

   പോയിന്റ് ടേബിളില്‍ തിരികെ തലപ്പത്തേക്ക് കയറുകയാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയുടെ ലക്ഷ്യമെങ്കില്‍ ആദ്യ പാദത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്നും പുറത്ത് കടക്കാനും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുക എന്നതുമാണ് കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് ലക്ഷ്യമിടുന്നത്.

   ആദ്യ പാദം അവസാനിക്കുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹി രണ്ടാം പാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈക്കെതിരെ ജയം നേടിയതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയത്. എട്ട് കളികളില്‍ നിന്ന് 12 പോയിന്റാണ് ഇരു ടീമുകള്‍ക്കും ഉള്ളത് എന്നതിനാല്‍ ഇന്നത്തെ മത്സരം ജയിച്ചാല്‍ ചെന്നൈയെ വീണ്ടും മറികടന്ന് ഡല്‍ഹിക്ക് ഒന്നാം സ്ഥാനത്തെത്താം. പരിക്ക് മൂലം ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ രണ്ടാം പാദത്തില്‍ കളിക്കുന്നുണ്ട് എന്നത് ഡല്‍ഹി നിരയുടെ കരുത്ത് കൂട്ടും. ശ്രേയസ് അയ്യര്‍ ടീമിലേക്ക് മടങ്ങി എത്തിയിട്ടും ക്യാപ്റ്റന്‍ സ്ഥാനത്ത് ഋഷഭ് പന്തുമായി മുന്‍പോട്ട് പോകാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചത്. ശ്രേയസിന്റെ അഭാവത്തില്‍ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാന്‍ പന്തിന് കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം.

   അതേസമയം ഈ സീസണില്‍ വളരെയേറെ പരിതാപകരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അവസ്ഥ. ഏഴ് മത്സരങ്ങളില്‍ നിന്നും കേവലം ഒരു ജയം മാത്രം നേടാനായ സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തെങ്കിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. രണ്ടാം പാദത്തില്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സി സണ്‍റൈസേഴ്‌സിന്റെ പ്രകടനത്തില്‍ മാറ്റം വരുത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

   യുഎഇയിലേക്ക് എത്തുമ്പോള്‍ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയുടെ പിന്മാറ്റവും ഹൈദരാബാദിന് വലിയ തിരിച്ചടിയാവുന്നു. ഈ സീസണില്‍ 248 റണ്‍സോടെ ഹൈദരാബാദിന്റെ ടോപ് സ്‌കോററായിരുന്നു ബെയര്‍സ്റ്റോ. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിനെയാണ് ബെയര്‍സ്റ്റോയ്ക്ക് പകരം ഹൈദരാബാദ് ടീമില്‍ എത്തിച്ചിരിക്കുന്നത്. ബൗളിങ്ങിലേക്ക് എത്തുമ്പോള്‍ റാഷിദ് ഖാനില്‍ തന്നെയാണ് ഹൈദരാഹാദിന്റെ പ്രധാന പ്രതീക്ഷകള്‍. ഭുവി ഫോം വീണ്ടെടുക്കുന്നു എന്നതും ഹൈദരാബാദിന് പ്രതീക്ഷയേകുന്നു.
   Published by:Sarath Mohanan
   First published:
   )}