നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | വെടിക്കെട്ട് ബാറ്റിംഗുമായി ഇഷാന്‍ കിഷനും (84) സൂര്യകുമാര്‍ യാദവും(82); മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍

  IPL 2021 | വെടിക്കെട്ട് ബാറ്റിംഗുമായി ഇഷാന്‍ കിഷനും (84) സൂര്യകുമാര്‍ യാദവും(82); മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍

  ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മുംബൈ ഇന്ത്യന്‍സ് ഈ മത്സരത്തിലൂടെ കണ്ടെത്തിയത്.

  Credit | Twitter

  Credit | Twitter

  • Share this:
   സണ്‍റൈസേഴ്‌സിനെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച മുംബൈ ഇന്ത്യന്‍സ് 235 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. 32 പന്തില്‍ 84 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 40 പന്തില്‍ 82 റണ്‍സടിച്ചു.

   ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മുംബൈ ഇന്ത്യന്‍സ് ഈ മത്സരത്തിലൂടെ കണ്ടെത്തിയത്. സണ്‍റൈസേഴ്‌സിനെ ചുരുങ്ങിയത് 66 റണ്‍സിലെങ്കിലും ഓള്‍ ഔട്ടാക്കിയാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാകൂ.


   പ്ലേ ഓഫിലെത്താന്‍ 171 റണ്‍സില്‍ കുറയാത്ത കൂറ്റന്‍ വിജയമെന്ന ലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഗംഭീര തുടക്കമാണ് യുവതാരം ഇഷാന്‍ കിഷന്‍ നല്‍കിയത്. മുഹമ്മദ് നബി എറിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയാണ് കിഷന്‍ തുടങ്ങിയത്.

   ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധശതകം 16 പന്തില്‍ നേടിയ ഇഷാന്‍ കിഷന്‍ പുറത്താകുമ്പോള്‍ 9.1 ഓവറില്‍ 124 റണ്‍സാണ് മുംബൈ നേടിയത്. ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞ മുംബൈയ്ക്ക് 13ആം ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡിനെയും ജെയിംസ് നീഷത്തെയും അടുത്തടുത്ത പന്തുകളില്‍ നഷ്ടമാകുകയായിരുന്നു. അഭിഷേക് ശര്‍മ്മയാണ് ഇരു വിക്കറ്റുകളും നേടിയത്.

   പിന്നീട് സൂര്യുകുമാര്‍ യാദവിന്റെ തകര്‍പ്പനടികള്‍ കൂടിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സ്‌കോര്‍ 200 കടന്നു. അവസാന ഓവറില്‍ 40 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് പുറത്തായി. 13 ബൗണ്ടറിയും മൂന്ന് സിക്‌സുമാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് നേടി.

   ഇരു ടീമുകളും ഇന്നത്തെ മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുംബൈ ടീമില്‍ സൗരഭ് തിവാരി, ജയന്ത് യാദവ് എന്നിവര്‍ക്ക് പകരം ക്രൂണല്‍ പാണ്ഡ്യ, പീയുഷ് ചൗള എന്നിവര്‍ ടീമിലിടം നേടി. മുംബൈയ്ക്ക് വേണ്ടി പീയുഷ് ചൗളയുടെ അരങ്ങേറ്റ മത്സരമാണിത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. മനീഷ് പാണ്ഡെയാണ് ഇന്ന് ടീമിനെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് നബിയും ടീമിലിടം നേടി.

   മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, James Neesham, Nathan Coulter-Nile, Jasprit Bumrah, Piyush Chawla, Trent Boult

   സണ്‍റൈസേഴ്സ് ഹൈദരാബാദ്: Jaons Roy, Abhishek Sharma, Manish Pandey(c), Priyam Garg, Abdul Samad, Wriddhiman Saha(w), Jaons Holder, Rashid Khan, Mohammad Nabi, Umran Malik, Siddarth Kaul
   Published by:Sarath Mohanan
   First published:
   )}