നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 |സഞ്ജു 57 പന്തില്‍ 82; രാജസ്ഥാനെതിരെ ഹൈദരാബാദിന് 165 റണ്‍സ് വിജയലക്ഷ്യം

    IPL 2021 |സഞ്ജു 57 പന്തില്‍ 82; രാജസ്ഥാനെതിരെ ഹൈദരാബാദിന് 165 റണ്‍സ് വിജയലക്ഷ്യം

    57 പന്തില്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതമാണ് സഞ്ജു 82 റണ്‍സ് നേടിയത്. അവസാന ഓവറിലായിരുന്നു സഞ്ജുവിന്റെ വിക്കറ്റ് വീണത്.

    സഞ്ജു സാംസൺ

    സഞ്ജു സാംസൺ

    • Share this:
      രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 165 റണ്‍സ് വിജയലക്ഷ്യം. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (82), യശസ്വി ജെയ്‌സ്വാള്‍ (36), ലോംറോര്‍ (29*), എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനു മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

      57 പന്തില്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതമാണ് സഞ്ജു 82 റണ്‍സ് നേടിയത്. അവസാന ഓവറിലായിരുന്നു സഞ്ജുവിന്റെ വിക്കറ്റ് വീണത്. ഹൈദരാബാദിനായി സിദ്ദാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

      പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയത്. എവിന്‍ ലൂയിസിനെ രണ്ടാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ ശേഷം സഞ്ജുവും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 55 റണ്‍സാണ് നേടിയത്. 23 പന്തില്‍ 36 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. ബിഗ് ഹിറ്റര്‍ ലിയാം ലിവിംഗ്‌സറ്റണിനെയും നഷ്ടമായതോടെ രാജസ്ഥാന്‍ 10.1 ഓവറില്‍ 77/3 എന്ന നിലയിലായി. 41 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച സഞ്ജു പിന്നീട് കൂടുതല്‍ അപകടകാരിയായി മാറുന്നതാണ് കണ്ടത്.


      അവസാന ഓവറിലെ രണ്ടാം പന്തിലാണ് താരം പുറത്തായത്. അതേ ഓവറില്‍ റിയാന്‍ പരാഗിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ടീം 164 റണ്‍സാണ് നേടിയത്. അവസാന മൂന്നോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ട് നല്‍കി സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ മികച്ച രീതിയിലുള്ള തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്.

      ഇരു ടീമും നിരവധി മാറ്റങ്ങളുമായാണ് ഇന്നിറങ്ങിയിരിക്കുന്നത്. മൂന്ന് മാറ്റമാണ് രാജസ്ഥാന്‍ ടീം വരുത്തിയിട്ടുള്ളത്. കാര്‍ത്തിക് ത്യാഗി, ഡേവിഡ് മില്ലര്‍, തബ്രൈസ് ഷംസി എന്നിവര്‍ക്ക് പകരം ജയ്ദേവ് ഉനദ്ഘട്ട്, ക്രിസ് മോറിസ്, എവിന്‍ ലൂയിസ് എന്നിവര്‍ ടീമിലേക്ക് എത്തി. അതേസമയം നാല് മാറ്റങ്ങളാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് വരുത്തിയിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് പകരം ജേസണ്‍ റോയ്, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ടീമിലേക്ക് എത്തി.

      നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റ് കുറവായതിനാല്‍ ഹൈദരാബാദിനെതിരെ മികച്ച വിജയം കൂടി നേടണം എന്നതാണ് രാജസ്ഥാന് മുകളിലുള്ള വെല്ലുവിളി. അതേസമയം ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ മാത്രം ജയിക്കുകയും ബാക്കി എട്ട് മത്സരങ്ങളിലും തോറ്റ് പ്ലേഓഫ് സാധ്യതകള്‍ അസ്തമിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത് ആശ്വാസ ജയം പ്രതീക്ഷിച്ചാണ്.
      Published by:Sarath Mohanan
      First published:
      )}