നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഞാന്‍ ഇറങ്ങാം', ജഡേജയ്ക്ക് മുന്‍പ് ധോണി ഇറങ്ങിയത് ചോദിച്ചുവാങ്ങി; വെളിപ്പെടുത്തലുമായി സ്റ്റീഫന്‍ ഫ്‌ലെമിങ്

  'ഞാന്‍ ഇറങ്ങാം', ജഡേജയ്ക്ക് മുന്‍പ് ധോണി ഇറങ്ങിയത് ചോദിച്ചുവാങ്ങി; വെളിപ്പെടുത്തലുമായി സ്റ്റീഫന്‍ ഫ്‌ലെമിങ്

  സീസണില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രവീന്ദ്ര ജഡേജയെ ഡഗ്ഔട്ടില്‍ ഇരുത്തിയാണ് ധോണി ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്യാനെത്തിയത്.

  MS Dhoni

  MS Dhoni

  • Share this:
   ഐപിഎല്‍ ക്വാളിഫയര്‍ ഒന്നിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അവര്‍ ഈ സീസണിലെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ചെന്നൈ മറികടന്നത്.

   ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റിനു ശേഷം മഹേന്ദ്രസിങ് ധോണി ബാറ്റ് ചെയ്യാനെത്തിയത് ചോദിച്ചുവാങ്ങിയെന്ന് വെളിപ്പെടുത്തുകയാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്. രവീന്ദ്ര ജഡേജയ്ക്ക് മുന്‍പ് താന്‍ ഇറങ്ങാമെന്ന് ധോണി തീരുമാനിക്കുകയായിരുന്നു.

   'റുതുരാജിന്റെ വിക്കറ്റിനു ശേഷം അടുത്തത് ആര് ഇറങ്ങണമെന്നതിനെ കുറിച്ച് ഡ്രസിങ് റൂമില്‍ ചര്‍ച്ച നടന്നു. ഞാന്‍ എല്ലാ താരങ്ങളെയും നോക്കി. ധോണിയുടെ കണ്ണിലേക്ക് നോട്ടം എത്തിയ സമയത്ത് അദ്ദേഹം മുന്നോട്ടുവന്ന് ഇങ്ങനെ പറഞ്ഞു, 'ഞാന്‍ പോകാം'. ആവശ്യമായ സമയത്ത് അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അത് ഫലം കണ്ടു. ഫ്‌ലെമിങ് പറഞ്ഞു.

   ഈ സീസണില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രവീന്ദ്ര ജഡേജയെ ഡഗ്ഔട്ടില്‍ ഇരുത്തിയാണ് ധോണി ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്യാനെത്തിയത്. അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ചാണ് ധോണി മത്സരം ഫിനിഷ് ചെയ്തത്. ഒരു സിക്‌സറും മൂന്ന് ബൗണ്ടറികളും സഹിതം ആറ് പന്തില്‍ 18 റണ്‍സാണ് ധോണി നേടിയത്.

   കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ ഈ സീസണിലും നിറം മങ്ങുമെന്ന് പ്രവചിച്ചവര്‍ക്കുള്ള തകര്‍പ്പന്‍ മറുപടിയാണ് അവര്‍ ഈ സീസണില്‍ നല്‍കിയിരിക്കുന്നത്. ചെന്നൈയുടെ ഫൈനല്‍ പ്രവേശനം ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കുന്ന കാര്യമാണ്. അവരുടെ ടീം ജയിച്ചു എന്നതിന് പുറമെ ടീമിന്റെ ക്യാപ്റ്റനായ തല ധോണിയുടെ ബാറ്റില്‍ നിന്നുമാണ് അവരുടെ വിജയറണ്‍ പിറന്നത് എന്നത് അവരുടെ ഈ വിജയാഘോഷത്തെ ഇരട്ടിപ്പിക്കുന്നു. സീസണില്‍ ധോണിയില്‍ നിന്നും ഇതുവരെ കാണാതിരുന്ന ആ പഴയ ധോണി സ്‌റ്റൈല്‍ ഫിനിഷിങാണ് ആരാധകര്‍ക്ക് ഇന്ന് കാണാന്‍ കഴിഞ്ഞത്.

   രണ്ടാം വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദ്-റോബിന്‍ ഉത്തപ്പ സഖ്യം നേടിയ 110റണ്‍സ് ചെന്നൈയുടെ വിജയത്തെ സ്വാധീനിച്ചു. ഗെയ്ക്വാദ് 50 പന്തുകളില്‍ 70 റണ്‍സും ഉത്തപ്പ 44 പന്തുകളില്‍ 63 റണ്‍സും നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി പൃഥ്വി ഷായുടെയും (34 പന്തുകളില്‍ 60) റിഷഭ് പന്തിന്റെയും (35 പന്തുകളില്‍ 51) പൃഥ്വി ഷായുടെയും ഷിംറോണ്‍ ഹെറ്റ്മെയറുടെയും (24 പന്തുകളില്‍ 37) മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു.

   ചെന്നൈയുടെ ഒന്‍പതാം ഐപിഎല്‍ ഫൈനല്‍ പ്രവേശനമാണിത്. ചെന്നൈക്കെതിരെ മത്സരം തോറ്റെങ്കിലും ഫൈനലില്‍ കടക്കാന്‍ ഡല്‍ഹിക്ക് ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിലെ വിജയികളെ ഡല്‍ഹി നേരിടും.
   Published by:Sarath Mohanan
   First published:
   )}