നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ഇന്ത്യ തേടിക്കൊണ്ടിരുന്ന ഓൾറൗണ്ടർ; കൊൽക്കത്ത താരത്തെ വാനോളം പുകഴ്ത്തി ഗവാസ്കർ

  IPL 2021| ഇന്ത്യ തേടിക്കൊണ്ടിരുന്ന ഓൾറൗണ്ടർ; കൊൽക്കത്ത താരത്തെ വാനോളം പുകഴ്ത്തി ഗവാസ്കർ

  തന്റെ തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇതിനകം ഏറെ ആരാധകരെ നേടിക്കഴിഞ്ഞ അയ്യർ പന്ത് കൊണ്ടും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു

  Venkatesh Iyer

  Venkatesh Iyer

  • Share this:
   ഐപിഎൽ രണ്ടാം പാദത്തിൽ മികച്ച പ്രകടനം നടത്തി മുന്നേറുന്ന ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടി മുന്നേറുന്ന ടീം പ്ലേഓഫ് യോഗ്യതയ്ക്ക് അരികിൽ നിൽക്കുകയാണ്. കൊൽക്കത്തയുടെ ഈ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചത് ഓപ്പണിങ്ങിൽ കൊൽക്കത്ത രണ്ടാം പാദത്തിൽ അവതരിപ്പിച്ച സർപ്രൈസ് താരമാണ്. കൊൽക്കത്തയ്ക്കായി രണ്ടാം പാദത്തിൽ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ച ഈ താരം രണ്ട് അർധസെഞ്ചുറികളടക്കം 193 റൺസ് നേടിയിട്ടുണ്ട്. മധ്യപ്രദേശിന്റെ താരമായ വെങ്കടേഷ് അയ്യരാണ് ഈ പുതുമുഖ സർപ്രൈസ് താരം. അയ്യരുടെ പ്രകടനത്തിന്റെ ബലത്തിൽ പ്ലേഓഫ് യോഗ്യത കൂടിയാണ് കൊൽക്കത്ത സ്വപ്നം കാണുന്നത്.

   തന്റെ തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇതിനകം ഏറെ ആരാധകരെ നേടിക്കഴിഞ്ഞ അയ്യർ പന്ത് കൊണ്ടും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഇപ്പോഴിതാ അയ്യരുടെ മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ കാത്തിരിക്കുന്ന ഓള്‍റൗണ്ടറായി മാറാന്‍ വെങ്കടേഷിനു കഴിയുമെന്നാണ് ഗവാസ്കർ അയ്യരെ കുറിച്ച് പറയുന്നത്.

   ടി20 ലോകകപ്പിനായി ഇന്ത്യ ടീമിലെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി തിളങ്ങാൻ കഴിയാത്തതും അവർക്ക് വേണ്ടി പന്തെറിയാതിരിക്കുകയും ചെയ്യുമ്പോള്‍ വെങ്കിടേഷ് അയ്യരില്‍ ഇന്ത്യ തിരയുന്ന ഓള്‍ റൗണ്ടറെ കണ്ടെത്തിയെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സുനില്‍ ഗവാസ്കര്‍ പറയുന്നത്.

   മികച്ച യോര്‍ക്കറുകളെറിയുന്ന അയ്യര്‍ സ്ലോഗ് ഓവറുകളില്‍ പോലും ബാറ്ററെ അടിച്ചു തകര്‍ക്കാന്‍ അനുവദിക്കാത്ത ബൗളറാണെന്നും ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ തന്‍റെ കോളത്തില്‍ ഗവാസ്കര്‍ വ്യക്തമാക്കി. വെങ്കിടേഷ് അയ്യരിലൂടെ കൊല്‍ക്കത്ത ഇന്ത്യക്ക് പ്രതീക്ഷവെക്കാവുന്ന ഒരു ഓള്‍ റൗണ്ടറെയാണ് സംഭാവന ചെയ്തിരിക്കുന്നത്. അതിവേഗ ബൗളറല്ല വെങ്കി, പക്ഷെ വളരെ നന്നായി യോര്‍ക്കറുകളെറിയാന്‍ അവനു കഴിയുന്നു. ബാറ്റർമാർക്ക് റണ്ണെടുക്കാന്‍ അധികം പഴുതുകളും നല്‍കുന്നില്ലെന്നും ഗവാസ്കർ കുറിച്ചു.

   Also read- IPL 2021| പ്ലേഓഫ് ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്; സീസണിൽ പ്ലേഓഫ് യോഗ്യത നേടുന്ന രണ്ടാമത്തെ ടീം

   ബാറ്റർ എന്ന നിലയിലും വെങ്കടേഷ് അയ്യർ മികച്ച പ്രകടനമാണ് നടത്തുന്നത് എന്നും ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. ഷോര്‍ട്ട് ബോളുകള്‍ മികച്ച പൊസിഷനിലാണ് അവന്‍ കളിക്കുന്നത്, മാത്രമല്ല ഓഫ് സൈഡിലൂടെയുള്ള വെങ്കിയുടെ ഡ്രൈവുകള്‍ മനോഹരമാണെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

   Also read- IPL 2021| മുന്നിൽ നിന്ന് നയിച്ച് രാഹുൽ, തകർത്തടിച്ച് ഷാരൂഖ്; കൊൽക്കത്തയെ അഞ്ച് വിക്കറ്റിന് വീഴ്ത്തി പഞ്ചാബ്; പ്ലേഓഫ് പ്രതീക്ഷ സജീവം

   ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്‌സ് തമ്മിലുള്ള മത്സരത്തിലും വെങ്കടേഷ് അയ്യർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. 49 പന്തിൽ 67 റൺസ് നേടിയ അയ്യരുടെ പ്രകടനത്തിന്റെ ബലത്തിലാണ് കൊൽക്കത്ത പഞ്ചാബിനെതിരെ 165 റൺസ് നേടിയത്. പക്ഷെ കൊൽക്കത്ത ഉയർത്തിയ വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിർത്തി പഞ്ചാബ് മറികടക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി മുന്നിൽ നിന്ന് നയിച്ച കെ എൽ രാഹുലും (55 പന്തില്‍ 67), അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ഷാരൂഖ് ഖാന്റെയും (ഒമ്പത് പന്തില്‍ 22) പ്രകടനങ്ങളാണ് കൊൽക്കത്തയ്ക്ക് മേൽ പഞ്ചാബിന്റെ വിജയമൊരുക്കിയത്.
   Published by:Naveen
   First published:
   )}