നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ഹൈദരാബാദിന് തിരിച്ചടി; വിൻഡീസ് താരം നാട്ടിലേക്ക് മടങ്ങി

  IPL 2021| ഹൈദരാബാദിന് തിരിച്ചടി; വിൻഡീസ് താരം നാട്ടിലേക്ക് മടങ്ങി

  പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് റൂഥര്‍ഫോര്‍ഡ് യുഎഇയിലെ ഐപിഎൽ ബയോ ബബിൾ വിട്ട് നാട്ടിലേക്ക് മടങ്ങുന്നത്

  Sherfane Rutherford

  Sherfane Rutherford

  • Share this:
   സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിൻഡീസ് താരം ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് നാട്ടിലേക്ക് മടങ്ങി. പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് റൂഥര്‍ഫോര്‍ഡ് യുഎഇയിലെ ഐപിഎൽ ബയോ ബബിൾ വിട്ട് നാട്ടിലേക്ക് മടങ്ങുന്നത്. ഹൈദരാബാദ് തന്നെയാണ് താരം മടങ്ങുകയാണെന്ന വാർത്ത പുറത്തുവിട്ടത്. താരത്തിന്റെ പിതാവിന്റെ നിര്യാണത്തിൽ ഹൈദരാബാദ് അവരുടെ അനുശോചനം രേഖപ്പെടുത്തി.


   കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ പേസറായ ടി നടരാജന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടരാജനുമായി അടുത്ത സമ്പർക്കം പുലർത്തിയ വിജയ് ശങ്കർ ഉൾപ്പെടെ ആറ് താരങ്ങളെ ക്വാറന്റീനിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് അവർ ഡൽഹിക്കെതിരായ മത്സരത്തിൽ കളിക്കാൻ ഇറങ്ങിയിരുന്നു.

   രണ്ടാം പാദത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയ്ക്ക് പകരമായാണ് റൂഥർഫോർഡിനെ ഹൈദരാബാദ് ടീമിലെടുത്തത്. എന്നാലിപ്പോൾ താരം മടങ്ങുന്നതോടെ ഐപിഎല്ലിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ടീമിന് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

   അടുത്തിടെ സമാപിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരം മികച്ച ഫോമിലായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടി നിർണായക പ്രകടനമാണ് താരം നടത്തിയത്. കരീബിയൻ ലീഗിൽ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും വിന്‍ഡീസിന്‍റെ ടി20 ലോകകപ്പ്​ ടീമില്‍ സ്​ഥാനം പിടിക്കാനായിരുന്നില്ല.

   Also read- IPL 2021| കോഹ്‌ലിക്കും സംഘത്തിനും ജയിക്കണം; മറികടക്കേണ്ടത് ധോണിപ്പടയെ; ഷാർജയിൽ പോരാട്ടം കടുക്കും

   ഇടംകൈയ്യന്‍ ബാറ്ററായ 23കാരന്‍ മുൻപ്​ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ റൂഥര്‍ഫോഡിനെ ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നില്ല.

   എട്ട്​ മത്സരങ്ങളില്‍ നിന്ന്​ ഒരു മത്സരം മാത്രം വിജയിച്ച ടീമിന്​ പ്ലേഓഫ്​ സാധ്യത വിദൂരമാണ്​. പഞ്ചാബ്​ കിങ്സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

   IPL 2021| സഞ്ജുവിന് പിന്നാലെ മോർഗനും പിഴ; കൊൽക്കത്ത ക്യാപ്റ്റന് ശിക്ഷ കഠിനം

   മുംബൈ ഇന്ത്യൻസിനെതിരെ നേടിയ തകർപ്പൻ ജയത്തിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗന് തിരിച്ചടി. മുംബൈക്കെതിരെ കുറഞ്ഞ ഓവർ നിരക്കിൽ പന്തെറിഞ്ഞതിന് ഐപിഎൽ ഭരണ സമിതി താരത്തിന് പിഴ ചുമത്തിയിരിക്കുകയാണ്.

   24 ലക്ഷം രൂപയാണ് മോർഗന് പിഴയായി അടക്കേണ്ടത്. മോർഗന് പുറമെ കൊൽക്കത്ത ടീമിലെ മറ്റ് താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനവും പിഴ അടക്കണം
   Published by:Naveen
   First published:
   )}