• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 SURESH RAINA REVEALS HE WOULD PLAY FOR DELHI CAPITALS IF NOT CHENNAI SUPER KINGS

IPL | ചെന്നൈ സൂപ്പര്‍ കിങ്സ് അല്ലെങ്കില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത് ഈ ടീമില്‍; വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന

ടൂര്‍ണമെന്റില്‍ ഇതു വരെ മൊത്തം 200 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞ താരം 33.08 ബാറ്റിംഗ് ശരാശരിയില്‍ 5491 റണ്‍സാണ് നേടിയിട്ടുള്ളത്.

News18 Malayalam

News18 Malayalam

  • Share this:
    ഐ പി എല്ലില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള ഒരു ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അതിന്റെ കാരണം പ്രിയ നായകന്‍ എം എസ് ധോണി ടീമിന്റെ തലപ്പത്ത് തുടരുന്നത് തന്നെയാണ്. 'തല' എന്നാണ് ധോണിയെ ചെന്നൈ ആരാധകര്‍ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. ധോണി 'തല' ആകുമ്പോള്‍ ധോണിയുടെ ഏറ്റവും അടുത്ത സുഹൃത്തും ടീമിലെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സുരേഷ് റെയ്ന ചെന്നൈ ആരാധകര്‍ക്ക് ചിന്നത്തലയാണ്.

    ഐ പി എല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള താരങ്ങളിലൊരാളാണ് സുരേഷ് റെയ്‌ന. മിസ്റ്റര്‍ ഐ പി എല്‍ എന്ന വിശേഷണം കൂടി റെയ്‌നയ്ക്കുണ്ട്. ചെന്നൈ ടീം ഐ പി എല്ലില്‍ ഇല്ലാതിരുന്ന 2015, 2016 സീസണുകളില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിച്ച താരം പതിനാലാം സീസണ്‍ ഐ പി എല്ലിന്റെ രണ്ടാം പാദത്തിലും ചെന്നൈയുടെ പ്രധാന പ്രതീക്ഷകളില്‍ ഒരാളാണ്.

    നിലവില്‍ ഐ പി എല്ലിന്റെ യു എ പാദത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് റെയ്‌ന. ചെന്നൈ ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെ കഴിഞ്ഞയാഴ്ച ആര്‍ ജെ റൗനാക്കിനൊപ്പം രസകരമായ ഒരു അഭിമുഖത്തില്‍ റെയ്‌ന പങ്കെടുത്തിരുന്നു. സംഭാഷണത്തിനിടെ ചെന്നൈക്ക് പുറമേ ഐ പി എല്ലില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത് ഏത് ടീമിന് വേണ്ടിയാണെന്ന ചോദ്യവും റെയ്‌നക്ക് നേരിടേണ്ടി വന്നു. സമയമൊട്ടുമെടുക്കാതെ ഡല്‍ഹി ക്യാപിറ്റല്‍സ് എന്നായിരുന്നു ഈ ചോദ്യത്തിന് റെയ്‌ന ഉത്തരം നല്‍കിയത്.

    ചെന്നൈ അല്ലെങ്കില്‍ താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസിയായി ഡല്‍ഹിയെ റെയ്‌ന തിരഞ്ഞെടുത്തതിന് കാരണം തന്റെ വീട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരക്കുറവാണ്. താന്‍ ഇപ്പോള്‍ താമസിക്കുന്ന മുറാദ്‌നഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് രണ്ട് മണിക്കൂര്‍ ദൂരം മാത്രമേയുള്ളൂവെന്നും അതിനാലാണ് താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസിയായി ഡല്‍ഹിയെ തിരഞ്ഞെടുത്തതെന്നും റെയ്‌ന വിശദമാക്കി.

    2008 ലെ ആദ്യ സീസണ്‍ ഐപിഎല്‍ മുതല്‍ ടൂര്‍ണമെന്റിന്റെ അവിഭാജ്യഘടകങ്ങളിലൊന്നായ റെയ്‌ന 2020 സീസണിലൊഴിച്ച് ഐ പിഎല്ലിന്റെ എല്ലാ പതിപ്പിലും കളിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇതു വരെ മൊത്തം 200 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞ താരം 33.08 ബാറ്റിംഗ് ശരാശരിയില്‍ 5491 റണ്‍സാണ് നേടിയിട്ടുള്ളത്.

    IPL 2021 | ബെയര്‍സ്റ്റോ അടക്കം മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി

    യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ പതിനാലം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിന്റെ മൂന്നു പ്രമുഖ താരങ്ങള്‍ പിന്‍മാറി. ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്‍മാറിയത്. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോണി ബെയര്‍‌സ്റ്റോ, ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനും പഞ്ചാബ് കിംഗ്സ് താരവുമായിരുന്ന ഡേവിഡ് മലാന്‍, ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സ് എന്നിവരാണ് ഐ പി എല്ലില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
    Published by:Sarath Mohanan
    First published:
    )}