നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 Virat Kohli| 13 റൺസും കോഹ്‌ലിയും; ടി20 ക്രിക്കറ്റിൽ താരത്തെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

  IPL 2021 Virat Kohli| 13 റൺസും കോഹ്‌ലിയും; ടി20 ക്രിക്കറ്റിൽ താരത്തെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

  രണ്ടാം പാദത്തിലെ ആദ്യ മത്സരം മുതൽ ഈ റെക്കോർഡ് മുന്നിലുള്ള കോഹ്ലിക്ക് ഇന്നത്തെ മത്സരത്തിൽ ഈ റെക്കോർഡ് എത്തിപ്പിടിക്കാൻ കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

  Virat Kohli ( Kohli Instagram Photo)

  Virat Kohli ( Kohli Instagram Photo)

  • Share this:
   ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങുന്ന ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു വമ്പൻ റെക്കോർഡാണ്. ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. കേവലം 13 റണ്‍സ് മാത്രമാണ് നാഴികക്കല്ല് പിന്നിടാന്‍ താരത്തിന് ആവശ്യം. രണ്ടാം പാദത്തിലെ ആദ്യ മത്സരം മുതൽ ഈ റെക്കോർഡ് മുന്നിലുള്ള കോഹ്ലിക്ക് ഇന്നത്തെ മത്സരത്തിൽ ഈ റെക്കോർഡ് എത്തിപ്പിടിക്കാൻ കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

   രാജ്യാന്തര തലത്തിൽ ഇന്ത്യക്കായും, ആഭ്യന്തര തലത്തില്‍ ഡല്‍ഹിക്കായും, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും 313 ടി20 മത്സരങ്ങളാണ് കോഹ്ലി ഇതുവരെ കളിച്ചുട്ടുള്ളത്. 133.95 സ്ട്രൈക്ക് റേറ്റിൽ അഞ്ച് സെഞ്ചുറികളും 73 അർധസെഞ്ചുറികളും ഉൾപ്പെടെ 9987 റൺസാണ് കോഹ്ലി ഇത്രയും മത്സരങ്ങളിൽ നിന്നായി നേടിയത്. 113 ആണ് താരത്തിന്റെ ഉയർന്ന സ്കോർ.

   അതേസമയം ഈ നേട്ടത്തിൽ എത്തുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോഹ്ലി. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ൽ (14,261), കിറോൺ പൊള്ളാര്‍ഡ് (11,157), പാകിസ്താൻ താരം ഷോയിബ് മാലിക്ക് (10,808), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (10,017) എന്നിവരാണ് കോഹ്‌ലിക്ക് മുന്നേ ഈ നേട്ടം കൈവരിച്ചത്.

   ടി20യിൽ റൺവേട്ടയിൽ റെക്കോർഡ് കാത്തിരിക്കുന്ന ആർസിബി ക്യാപ്റ്റനാണ് ഐപിഎല്ലിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ളത്. 201 ഇന്നിങ്സുകളില്‍ നിന്നായി 6134 റണ്‍സാണ് ആർസിബിക്കായി കോഹ്ലി നേടിയത്. ടി20യിൽ കോഹ്‌ലിയുടെ അക്കൗണ്ടിലുള്ള അഞ്ച് സെഞ്ചുറികളും പിറന്നിരിക്കുന്നത് ഐപിഎല്ലിൽ നിന്ന് തന്നെയാണ്. ഐപിഎല്ലിൽ മികച്ച റെക്കോർഡാണ് കോഹ്‌ലിക്ക് സ്വന്തമായുള്ളതെങ്കിലും ഇതുവരെ ടൂർണമെന്റിൽ ഒരു കിരീടം പോലും നേടാൻ കോഹ്ലിക്കും ആർസിബിക്കും കഴിഞ്ഞിട്ടില്ല.

   Also read- IPL 2021 | ദുബായില്‍ ഇന്ന് പോരാട്ടം തീ പാറും; കോഹ്ലിയും രോഹിത്തും നേര്‍ക്കുനേര്‍ വരുന്നു

   ഈ സീസണിൽ ആദ്യ പാദത്തിൽ മികച്ച പ്രകടനത്തോടെ ആദ്യ കിരീട പ്രതീക്ഷകൾ അവർ സജീവമായി നിർത്തിയിരുന്നെങ്കിലും രണ്ടാം പാദത്തിലേക്ക് എത്തിയപ്പോൾ ആർസിബിക്ക് ആദ്യ പാദത്തിലെ മികവ് തുടരാൻ കഴിയാതെ പോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് ഒമ്പത് വിക്കറ്റിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയ അവർ രണ്ടാം മത്സരത്തിൽ ചെന്നൈക്കെതിരെ വിജയപ്രതീക്ഷ ഉയർത്തിയതിന് ശേഷം ആറ് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്നും 10 പോയിന്റുള്ള ആർസിബി നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ഇന്ന് മുംബൈക്കെതിരെ ഇറങ്ങുമ്പോൾ ജയം നേടി വിജയവഴിയിൽ തിരിച്ചെത്തി കിരീട പ്രതീക്ഷകൾ സജീവമായി നിലനിർത്താനാകും കോഹ്‌ലിയും സംഘവും ലക്ഷ്യമിടുന്നത്.

   Also read- IPL 2021 | പറക്കും സുചിത്! ദീപക് ഹൂഡയെ പുറത്താക്കിയ ജഗദീഷ സുചിത്തിന്റെ ക്യാച്ച് വൈറല്‍, വീഡിയോ

   ഇരുടീമുകളും ഇതുവരെ 30 മത്സരങ്ങളിലാണ് നേർക്കുനേർ എത്തിയിട്ടുള്ളത്. ഇതിൽ 19ലും ജയം മുംബൈക്കായിരുന്നു. 11 മത്സരത്തിലാണ് ആര്‍സിബിക്ക് ജയിക്കാനായത്.
   Published by:Naveen
   First published:
   )}