നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ഇന്ത്യൻ ക്യാപ്റ്റൻ കൂടിയാണ്; മുംബൈയുടെ ഇന്ത്യൻ താരത്തെ ആശ്വസിപ്പിച്ച് കോഹ്ലി; കയ്യടിച്ച് ആരാധകർ - വീഡിയോ

  IPL 2021| ഇന്ത്യൻ ക്യാപ്റ്റൻ കൂടിയാണ്; മുംബൈയുടെ ഇന്ത്യൻ താരത്തെ ആശ്വസിപ്പിച്ച് കോഹ്ലി; കയ്യടിച്ച് ആരാധകർ - വീഡിയോ

  മത്സരശേഷം ഇഷാന്‍ കിഷന്‍ വളരെയധികം നിരാശപെട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട കോഹ്ലി യുവതാരത്തിനരിലെത്തുകയും തോളില്‍ കയ്യിട്ട് സംസാരിച്ചുകൊണ്ട് താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.

  • Share this:
   ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്കെതിരെ വമ്പൻ തോൽവിയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ആർസിബി ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നിലവിലെ ചാമ്പ്യന്മാർ 18.1 ഓവറില്‍ 111 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. ഹാട്രിക് ഉൾപ്പെടെ നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മുംബൈയെ തോൽവിയിലേക്ക് തള്ളിയിട്ടത്.

   മുംബൈക്കായി രോഹിത് ശർമയും (43) ക്വിന്റൺ ഡീ കോക്കും (24) ചേർന്ന് നൽകിയ തകർപ്പൻ തുടക്കം പിന്നാലെ വന്ന മുംബൈ ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിയാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. ആദ്യ വിക്കറ്റിൽ 57 റൺസ് നേടിയ ശേഷം ശേഷിച്ച ഒമ്പത് വിക്കറ്റുകൾ 54 റൺസിന് നഷ്‌ടമായ മുംബൈക്ക് തോൽവി ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ക്യാപ്റ്റൻ രോഹിത് ശർമയടക്കമുള്ള മുംബൈ താരങ്ങളുടെ മുഖത്ത് തോൽവിയുടെ നിരാശ പ്രകടമായിരുന്നു. ടീമിന്റെ പരാജയത്തിലും ഒപ്പം തന്റെ മോശം പ്രകടനത്തിലും നിരാശനായി ഡ്രസിങ് റൂമിലേക്ക് പോകാതെ അവിടത്തെ പടിയിൽ നിരാശനായി ഇരിക്കുന്ന മുംബൈ യുവതാരം ഇഷാൻ കിഷന്റെ ദൃശ്യങ്ങൾ ടിവിയിൽ ഇടയ്ക്കിടെ കാണിക്കുന്നുണ്ടായിരുന്നു.മത്സരം തോറ്റതോടെ താരത്തിന് തന്റെ നിരാശ അടക്കാൻ കഴിയാതിരുന്ന ഇഷാൻ കിഷനെ ആർസിബിയുടെയും ഇന്ത്യയുടേയും ക്യാപ്റ്റനായ വിരാട് കോഹ്ലി ചെന്ന് ആശ്വസിപ്പിക്കുകയായിരുന്നു. മുംബൈ 54 റണ്‍സിന് പരാജയപെട്ട മത്സരത്തില്‍ ഒമ്പത് റണ്‍ നേടിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. ഈ സീസണിൽ ഇതുവരെയായിട്ടും തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടില്ല.


   കഴിഞ്ഞ സീസണില്‍ മുംബൈ ജേഴ്സിയിൽ 500 ലധികം റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ മുംബൈയുടെ കിരീടധാരണത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 107 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. ഐപിഎല്ലിന് ശേഷം യുഎഇയില്‍ തന്നെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ അംഗമാണ് ഇഷാൻ കിഷൻ. അതുകൊണ്ട് തന്നെ ഇഷാന്‍ കിഷന്‍ ആത്മവിശ്വാസം വീണ്ടെടുത്ത് ഫോമില്‍ തിരിച്ചെത്തേണ്ടത് ഇന്ത്യന്‍ ടീമിനും നിര്‍ണായകമാണ്.   Also read- IPL 2021| ഹർഷലിന് ഹാട്രിക്; മുംബൈയെ എറിഞ്ഞിട്ട് ആർസിബി; 54 റൺസ് ജയം

   ഇഷാന്‍ കിഷന്റെ അടുത്തെത്തി താരത്തെ തോളത്ത് കയ്യിട്ട് ആശ്വസിപ്പിക്കുന്ന കോഹ്‌ലിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്. കളത്തിൽ ഇറങ്ങിയാൽ എതിർ ടീമിനെതിരെ ആക്രമണോൽസുകമായി പോരാടുന്ന അതേ കോഹ്ലി തന്നെയാണ് മത്സരശേഷം എതിർ ടീമിലെ യുവതാരങ്ങളുടെ അടുത്ത് സംസാരിക്കുകയും അവർക്ക് വേണ്ടുന്ന മാർഗനിർദേശങ്ങൾ നൽകുകയും മികച്ച പ്രകടനം നടത്താൻ ആത്മവിശ്വാസം നൽകുകയും ചെയ്യുന്നത്. അടുത്തിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിന് ശേഷം കൊൽക്കത്തയുടെ പുതുമുഖ താരമായ വെങ്കടേഷ് അയ്യർക്ക് ചില ഉപദേശങ്ങൾ നൽകുന്ന കോഹ്‌ലിയുടെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.
   Published by:Naveen
   First published:
   )}