നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | RCB ക്യാപ്റ്റൻ സ്ഥാനമൊഴിയാനുള്ള കോഹ്‌ലിയുടെ തീരുമാനത്തെ വിമർശിച്ച് ഗംഭീർ

  IPL 2021 | RCB ക്യാപ്റ്റൻ സ്ഥാനമൊഴിയാനുള്ള കോഹ്‌ലിയുടെ തീരുമാനത്തെ വിമർശിച്ച് ഗംഭീർ

  കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎൽ യുഎഇയിൽ വീണ്ടും ആരംഭിച്ച ദിവസമാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് കോഹ്‌ലിയുടെ പ്രഖ്യാപനം വന്നത്. നേരത്തെ ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു.

  Virat Kohli ( Kohli Instagram Photo)

  Virat Kohli ( Kohli Instagram Photo)

  • Share this:
   ഐപിഎല്‍ ഈ സീസണിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎൽ യുഎഇയിൽ വീണ്ടും ആരംഭിച്ച ദിവസമാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് കോഹ്‌ലിയുടെ പ്രഖ്യാപനം വന്നത്. നേരത്തെ ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞാലും കരിയർ അവസാനം വരെ ആർസിബി താരം തന്നെയായി തുടരുമെന്നും കോഹ്ലി പറഞ്ഞിരുന്നു.

   കോഹ്‌ലിയുടെ പ്രഖ്യാപനം ശരിയായ സമയത്തായിരുന്നില്ല എന്ന് പറഞ്ഞാണ് ഗംഭീർ വിമർശനവുമായി രംഗത്ത് വന്നത്. കോഹ്‌ലിയുടെ തീരുമാനം സീസണിലെ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് പറഞ്ഞ ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായുള്ള തീരുമാനം കോഹ്ലി ടൂർണമെന്റിന് ശേഷമാണ് പ്രഖ്യാപിക്കേണ്ടിയിരുന്നെന്നും പറഞ്ഞു. സ്റ്റാർ സ്പോർട്സുമായുള്ള അഭിമുഖത്തിലാണ് ഗംഭീർ കോഹ്‌ലീയുടെ തീരുമാനത്തെ വിമർശിച്ചത്.

   ''കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിൽ തെറ്റില്ല. പക്ഷെ ഒഴിയുന്നതായി പ്രഖ്യാപിച്ച സമയമാണ് എന്നെ അത്ഭുതപെടുത്തുന്നത്. രണ്ടാം പാദത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം ഇക്കാര്യം സംസാരിക്കുന്നത്. തീരുമാനം താരങ്ങളുടെ പ്രകടനത്തെ ബാധിക്കും. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം സീസൺ അവസാനമായിരുന്നു എടുക്കേണ്ടത്.'' ഗംഭീർ പറഞ്ഞു.

   "ടൂർണമെന്റിൽ പോയിന്റ് ടേബിളിൽ മികച്ച പൊസിഷനിലാണ് ആർസിബി ഇപ്പോഴുള്ളത്, എന്തിനാണ് അനാവശ്യമായ സമ്മര്‍ദ്ദമെടുത്ത് തലയില്‍ വെക്കുന്നത്. കിരീടം നേടണം എന്നുണ്ടെങ്കിൽ അത് ഫ്രാഞ്ചൈസിക്ക് വേണ്ടിയാകണം. വ്യക്തി താത്പര്യങ്ങൾ അതിൽ മാനദണ്ഡമാകരുത്." ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

   Also read- Virat Kohli | വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി; ഈ ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

   "വിരമിക്കുന്നതും ഒഴിയുന്നതും വ്യക്തിപരമായ രണ്ട് തീരുമാനങ്ങളാണ്. ആരും ആരെയും അതില്‍ നിര്‍ബന്ധിക്കരുത്. കോഹ്ലി എടുത്തിരിക്കുന്നത് ധീരമായ തീരുമാനമാണ്. എന്നാൽ ഈ തീരുമാനം ടീമിന് മൊത്തത്തിൽ ഒരു വികാരപരമായ തീരുമാനമായി മാറിയേക്കാം. അങ്ങനെ വന്നാൽ അതവരുടെ പ്രകടനത്തെ ബാധിച്ചേക്കാം. ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് എത്താതെ ആദ്യ പാദത്തിലെ പ്രകടനം തന്നെ ആർസിബി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. " ഗംഭീര്‍ പറഞ്ഞുനിർത്തി.

   രണ്ടാം പാദത്തിൽ ഇന്ന് കോഹ്‌ലിയുടെ നേതൃത്വത്തിൽ ആദ്യ മത്സരത്തിനിറങ്ങുകയാണ് ആർസിബി. ഓയിൻ മോർഗൻ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അവരുടെ എതിരാളികൾ. ആദ്യ പാദത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ആര്‍സിബിക്കൊപ്പമായിരുന്നു.

   Also read- IPL 2021 | കുതിപ്പ് തുടരാന്‍ RCB; കോഹ്ലിയും സംഘവും ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

   കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് നീല ജേഴ്‌സി ധരിച്ചാകും ആർസിബി കളത്തിലിറങ്ങുക. വൈകീട്ട് 7.30ന് അബുദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
   Published by:Naveen
   First published:
   )}