നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മാക്‌സ്വെല്ലിന്റെ സിക്‌സര്‍ ശ്രമം പറന്ന് തട്ടിയകറ്റി മുസ്തഫിസുര്‍ റഹ്മാന്‍; വീഡിയോ വൈറല്‍

  മാക്‌സ്വെല്ലിന്റെ സിക്‌സര്‍ ശ്രമം പറന്ന് തട്ടിയകറ്റി മുസ്തഫിസുര്‍ റഹ്മാന്‍; വീഡിയോ വൈറല്‍

  വായുവിലൂടെ ഉയര്‍ന്നു ചാടിയ മുസ്തഫിസുര്‍ ഇടം കൈ കൊണ്ട് പന്ത് ബൗണ്ടറി കടക്കാന്‍ അനുവദിക്കാതെ തട്ടിയിടുകയായിരുന്നു.

  Credit: Twitter

  Credit: Twitter

  • Share this:
   ഐപിഎല്ലിന്റെ രണ്ടാം പാദം പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. നിര്‍ണ്ണായകമായ മത്സരത്തില്‍ ആര്‍സിബിയോട് 7 വിക്കറ്റിന് തോറ്റതാണ് സഞ്ജു സാംസണിനും സംഘത്തിനും തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി വിജയം പിടിച്ചെടുത്തു.

   മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും ടീമിലെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്റെ പറക്കും സേവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ ഒമ്പതാം ഓവറിലായിരുന്നു മുസ്തഫിസുറിന്റെ തകര്‍പ്പന്‍ പ്രകടനം. കാര്‍ത്തിക് ത്യാഗി എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തില്‍ ബാറ്റ്സ്മാന്‍ മാക്സ്വെല്‍ പന്ത് ഹുക്ക് ചെയ്യുകയായിരുന്നു.

   പന്ത് അനായാസമായി ബൗണ്ടറി കടക്കുമെന്നാണ് ബാറ്റ്സ്മാനും കാണികളും കരുതിയത്. എന്നാല്‍ വായുവിലൂടെ ഉയര്‍ന്നു ചാടിയ മുസ്തഫിസുര്‍ ഇടം കൈ കൊണ്ട് പന്ത് ബൗണ്ടറി കടക്കാന്‍ അനുവദിക്കാതെ തട്ടിയിടുകയായിരുന്നു. തേര്‍ഡ് അമ്പയര്‍ സിക്സ് ആണോയെന്ന് പരിശോധിച്ചെങ്കിലും മുസ്തഫിസുര്‍ പന്ത് കൈവശമുള്ളപ്പോള്‍ ബൗണ്ടറി ലൈന്‍ തട്ടിയില്ലെന്ന് വ്യക്തമാകുകയായിരുന്നു.


   മത്സരത്തില്‍ മാക്‌സ്വെല്ലിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ആര്‍സിബി അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. 11.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍ കളി മറന്നത്. മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തിയാണ് രാജസ്ഥാന് തിരിച്ചടിയായത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിക്കുകയും ഭാഗ്യം തുണയ്ക്കുകയും ചെയ്താല്‍ ചിലപ്പോള്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതയും രാജസ്ഥാന് മുന്നിലുണ്ട്.

   രാജസ്ഥാന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടു വിക്കറ്റ് നേടി. ഈ വിജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു. മറുവശത്ത് രാജസ്ഥാന്റെ സാധ്യതകള്‍ മങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ മാക്സ്വെല്ലാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തകര്‍ത്തത്. ഈ വിജയത്തോടെ ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

   Sanju Samosn |സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും, ദീര്‍ഘകാലം ടീമില്‍ തുടരുകയും ചെയ്യും: കുമാര്‍ സംഗക്കാര

   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനം നടത്തുന്ന സഞ്ജു റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഈ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല.

   തന്റെ പ്രാഗല്‍ഭ്യം തെളിയിക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ സഞ്ജുവിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ അധികനാള്‍ സഞ്ജുവിനെ മാറ്റനിര്‍ത്താനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഡയറക്ടറുമായ കുമാര്‍ സംഗക്കാര. സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുമെന്ന് സംഗക്കാര പറഞ്ഞു.

   സഞ്ജു ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിന് സജ്ജമാണെന്ന് പറയുന്ന സംഗക്കാര ഈ സീസണില്‍ അസാധാരണമായി കളിക്കുന്ന അദ്ദേഹത്തിന് ഇന്ത്യന്‍ ടീം ഒരു ദീര്‍ഘകാല അവസരം നല്‍കുമെന്നും സ്‌പോര്‍ട്‌സ്‌കീഡയോട് സംസാരിക്കവെ വ്യക്തമാക്കി.
   Published by:Sarath Mohanan
   First published:
   )}