• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 AUCTION FOR NEW TEAMS FOR NEXT SEASON TO BE CONDUCTED ON OCTOBER 17

IPL | ഐപിഎല്ലിൽ 10 ടീമുകൾ; രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്ത മാസം 17ന്; വമ്പന്മാർ രംഗത്ത്

ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ആളുകളിൽ നിന്നും അപേക്ഷ ഈ മാസം 21 മുതൽ അടുത്ത മാസം അഞ്ച് വരെ സ്വീകരിക്കുന്നതായിരിക്കും

IPL

IPL

  • Share this:
    ഐപിഎൽ അടുത്ത സീസണിൽ മത്സരിക്കാനെത്തുന്ന രണ്ട് ടീമുകൾക്കായുള്ള ലേലം ഒക്ടോബർ 17ന് നടക്കും. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ആളുകളിൽ നിന്നും അപേക്ഷ ഈ മാസം 21 മുതൽ അടുത്ത മാസം അഞ്ച് വരെ സ്വീകരിക്കുന്നതായിരിക്കും. അപേക്ഷകരിൽ നിന്ന് ലേലത്തിന് യോഗ്യരായവരെ അ‌ഞ്ചിന് പ്രഖ്യാപിക്കും. വാർഷിക വരുമാനം 3000 കോടി രൂപയിൽ അധികമുള്ള കമ്പനികൾക്കോ, വ്യക്തികൾക്കോ ലേലത്തിൽ പങ്കെടുക്കാം.

    ഓഗസ്റ്റ് 31നാണ് ബിസിസിഐ പുതിയ രണ്ട് ഐപിഎല്‍ ടീമുകള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്.
    അഹമ്മദാബാദ്, ലക്‌നൗ, പൂനെ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പുതിയ ടീമുകള്‍ വരാന്‍ സാധ്യത. ഇതിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം, ലക്‌നൗവിലെ എക്‌ന സ്‌റ്റേഡിയം എന്നിവ വലിയ സൗകര്യങ്ങളാണ് പ്രദാനം ചെയ്യുന്നത് എന്നത് ഫ്രാഞ്ചൈസികളെ ആകർഷിക്കുന്നതിൽ വലിയ ഘടകമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അടുത്തിടെ ഉദ്‌ഘാടനം പൂർത്തിയായ നരേന്ദ്ര മോദി സ്റ്റേഡിയം. അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം പണി കഴിപ്പിക്കിച്ചിരിക്കുന്നത്.

    അദാനി ഗ്രൂപ്പ്, ആര്‍പിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഫാര്‍മ കമ്പനിയായ ടോറന്റ്, ബാങ്കിങ് മേഖലയിലെ പ്രമുഖര്‍ എന്നിവരടക്കമുള്ള നിരവധി വ്യവസായികള്‍ ടീമുകളെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിൽ അഹമ്മദാബാദ് ആസ്ഥാനമായി ഗൗതം അദാനിയും ലക്നൗ ആസ്ഥാനമായി സഞ്ജീവ് ഗോയങ്കയും പുതിയ ടീമുകൾ സ്വന്തമാക്കുമെന്നാണ് ശക്തമായ സൂചന. സഞ്ജീവ് ഗോയങ്ക നേരത്തേ പൂനെ ടീമിന്റെ ഉടമസ്ഥാനായിരുന്നു.

    Also read- IPL 2022: പത്ത് ടീമുകൾ, രണ്ട് ഗ്രൂപ്പുകൾ; അടിമുടി മാറാനൊരുങ്ങി ഐപിഎൽ

    ലേലത്തിൽ പങ്കെടുക്കാൻ പത്ത് ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടത്. ഈ തുക തിരിച്ച് നൽകില്ല. രണ്ടായിരം കോടി രൂപയാണ് ടീമിന്‍റെ അടിസ്ഥാന വില. 2022ലെ സീസണ്‍ മുതലാവും പുതിയ ടീമുകള്‍ കളത്തിലിറങ്ങുക. പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ അടുത്ത സീസണില്‍ ഐപിഎല്ലില്‍ മെഗാ താരലേലം നടക്കം. നിശ്ചിത കളിക്കാരെ മാത്രമാകും ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുക. 2014 എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്റാണ് അടുത്ത സീസണോടെ മാറാൻ പോകുന്നത്.

    അതേസമയം, നേരത്തെ കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎൽ വീണ്ടും ആരംഭിക്കുകയാണ്. യുഎഇയിൽ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദത്തിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്. ഒക്ടോബര്‍ 15നാണ് ഫൈനല്‍.

    Also read- IPL 2021 RCB | കോവിഡ് പോരാളികൾക്ക് ആദരം; രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ആർസിബി ഇറങ്ങുക നീല ജേഴ്‌സിയിൽ

    യുഎഈയില്‍ നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
    Published by:Naveen
    First published:
    )}