• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 |'തല' ചെന്നൈയില്‍ തന്നെ; ധോണിയെ മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ ചെന്നൈ; രാഹുല്‍ ലഖ്നൗ ടീം നായകന്‍, റിപ്പോര്‍ട്ട്

IPL 2022 |'തല' ചെന്നൈയില്‍ തന്നെ; ധോണിയെ മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ ചെന്നൈ; രാഹുല്‍ ലഖ്നൗ ടീം നായകന്‍, റിപ്പോര്‍ട്ട്

ലഖ്‌നൗ ടീമിനെയായിരിക്കും കെ.എല്‍. രാഹുല്‍ നയിക്കുകയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

MS Dhoni

MS Dhoni

  • Share this:
    വന്‍ മാറ്റങ്ങളുമായി എത്തുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2022(IPL 2022) അടുത്ത സീസണിലെ മത്സരങ്ങള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്രിക് ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഉദ്ഘാടന മത്സരത്തിന് ചെന്നൈ(Chennai) ആയിരിക്കും വേദി. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

    ഇത്തവണ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ്, ലഖ്നൗ എന്നീ നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ട് ടീമുകള്‍ ഐപിഎല്ലിലേക്ക് എത്തുന്നത്. പുതുതായി രണ്ട് ടീമുകള്‍ വരുന്നതോടെ ആകെ ടീമുകളുടെ എണ്ണം പത്തായി ഉയരും. ഇതോടെ താരങ്ങളെ നിലനിര്‍ത്താനും പുറത്താക്കാനുമുള്ള ശ്രമത്തിലാണ് ടീമുകള്‍. നിലവില്‍ കളിക്കുന്ന ഐപിഎല്‍ ടീമുകള്‍ക്ക് പരമാവധി നാല് താരങ്ങളെയാണ് നിലനിര്‍ത്താനാകുക.

    പുതിയ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈ സൂപ്പര്‍ കിങ്‌സ്, നായകന്‍ മഹേന്ദ്ര സിങ് ധോണിയെ(MS Dhoni) നിലനിര്‍ത്തും. മൂന്നുവര്‍ഷത്തേക്കാണ് താരത്തെ നിലനിര്‍ത്തുക. ഒപ്പം രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയും നിലനിര്‍ത്തിയേക്കും. മോയിന്‍ അലിയോ സാം കറനോ ആയിരിക്കും വിദേശ താരമായി തുടരുക. ഡ്വെയ്ന്‍ ബ്രാവോയെ കൈവിടാന്‍ സിഎസ്‌കെ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ടീം മാനേജ്മെന്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബ്രാവോയെ ലേലത്തില്‍ സ്വന്തമാക്കുകയും ചെയ്യും.

    കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച കെ.എല്‍.രാഹുല്‍ പുതിയ സീസണില്‍ ടീം വിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അഹമ്മദാബാദ്, ലഖ്‌നൗ എന്നീ പുതിയ ടീമുകളിലൊന്നിന്റെ നായകനായി രാഹുല്‍ മാറും. ലഖ്‌നൗ ടീമിനെയായിരിക്കും രാഹുല്‍ നയിക്കുകയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സഞ്ജീവ് ഗോയങ്കയാണ് ലഖ്‌നൗ ടീമിന്റെ ഉടമ.

    India vs Pakistan |ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് വേദിയാകാന്‍ തയ്യാറാണ്: ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍

    ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ക്ക് വേദിയാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ ഫലക്‌നാസ്. 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര അന്ന് 1-0ന് പാകിസ്ഥാന്‍ നേടുകയായിരുന്നു. അതിനു ശേഷം മൂന്ന് തവണ ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ കളിച്ചുവെങ്കിലും രണ്ട് തവണ ഇന്ത്യയിലും ഒരിക്കല്‍ യു എ ഇയിലും വച്ചായിരുന്നു മത്സരങ്ങള്‍.

    ഇപ്പോഴിതാ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ തയ്യാറാണെന്ന് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്. 'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നപ്പോള്‍ അത് ഒരു യുദ്ധം പോലെയായിരുന്നു. പക്ഷേ അത് നല്ല യുദ്ധമായിരുന്നു. അതൊരു കായികയുദ്ധമായിരുന്നു. അതിമനോഹരവുമായിരുന്നു. അതിനാല്‍, ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. വര്‍ഷത്തിലൊരിക്കലോ വര്‍ഷത്തില്‍ രണ്ടോ തവണ പാകിസ്ഥാനെതിരെ ഇവിടെ വന്ന് കളിക്കാന്‍ ഇന്ത്യ തയ്യാറാവുകയാണെങ്കില്‍, അത് അതിശയകരമായിരിക്കും.'- ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഫലക്‌നാസ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

    ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളുടെയും പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പ് മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.

    സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.
    Published by:Sarath Mohanan
    First published: