നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 | ഐപിഎല്ലില്‍ പുതിയ ടീമുകള്‍ അഹമ്മദാബാദും ലക്‌നൗവും; അടുത്ത വര്‍ഷം മുതല്‍ പത്ത് ടീമുകള്‍

  IPL 2022 | ഐപിഎല്ലില്‍ പുതിയ ടീമുകള്‍ അഹമ്മദാബാദും ലക്‌നൗവും; അടുത്ത വര്‍ഷം മുതല്‍ പത്ത് ടീമുകള്‍

  ഐപിഎല്ലില്‍ കളിക്കാനുണ്ടായിരുന്ന റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമസ്ഥരാണ് ഇപ്പോള്‍ അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കിയിരിക്കുന്ന ആര്‍പിഎസ്ജി ഗ്രൂപ്പ്.

  Credit: IPL | Twitter

  Credit: IPL | Twitter

  • Share this:
   ഐപിഎല്‍(IPL) അടുത്ത സീസണില്‍ നിലവിലുളള എട്ട് ടീമുകള്‍ക്ക് പുറമെ രണ്ട് പുതിയ ടീമുകള്‍ കൂടി. ലക്‌നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികളെത്തിയിരിക്കുന്നത്. ആര്‍പി സഞ്ജീവ് ഗോയെങ്ക (RPSG) ഗ്രൂപ്പും മുന്‍ ഫോര്‍മുല വണ്‍ പ്രൊമോട്ടര്‍മാരായ സിവിസി ക്യാപ്പിറ്റല്‍സ്(CVC Capitals) ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

   ലേലത്തില്‍ 7,090 കോടിയുമായി ആര്‍പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ് ഒന്നാമതെത്തി. 5625 കോടി ഓഫര്‍ ചെയ്ത സിവിസി ക്യാപ്പിറ്റല്‍ രണ്ടാമതെത്തുകയും ചെയ്തു. ലക്‌നൗ(Lucknow) ഫ്രാഞ്ചൈസിയെയാണ് ആര്‍പിഎസ്ജി സ്വന്തമാക്കിയതെങ്കില്‍ അഹമ്മദാബാദ്(Ahmedabad) ഫ്രാഞ്ചൈസിയെ സിവിസി ക്യാപ്പിറ്റല്‍സും കൈക്കലാക്കുകയായിരുന്നു.

   ഇന്ന് താജ് ദുബായിലായിരുന്നു പുതിയ ഐപിഎല്‍ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ബിഡ്ഡിംഗ് പ്രക്രിയ നടന്നത്. മൊത്തം 10 ഗ്രൂപ്പുകളായിരുന്നു ടീമുകള്‍ക്കായുള്ള ബിഡ്ഡിംഗില്‍ പങ്കെടുത്തത്. പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥര്‍, അഡാനി ഗ്രൂപ്പ് എന്നിവരടക്കമുള്ള വമ്ബന്മാര്‍ ഈ കൂട്ടത്തിലുണ്ടായിരുന്നു അഹമ്മദാബാദ്, ലക്‌നൗ, കട്ടക്ക്, ധര്‍മ്മശാല, ഗുവാഹത്തി, ഇന്‍ഡോര്‍ എന്നീ ആറ് നഗരങ്ങളെ ആസ്ഥാനമാക്കി ടീമുകളെ തിരഞ്ഞെടുക്കാനുള്ള അവസരമായിരുന്നു ബിഡ്ഡിംഗില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ക്കുണ്ടായിരുന്നത്.

   2016, 2017 സീസണുകളില്‍ ഐപിഎല്ലില്‍ കളിക്കാനുണ്ടായിരുന്ന റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമസ്ഥരാണ് ഇപ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിനെ സ്വന്തമാക്കിയിരിക്കുന്ന ആര്‍പിഎസ്ജി ഗ്രൂപ്പ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എടികെ മോഹന്‍ ബഗാന്റെ ഉടമസ്ഥരും ഇവര്‍ തന്നെയാണ്.

   മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പ്രതിനിധീകരിച്ചിരുന്ന ഏജന്‍സിയായ റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റും രണ്ട് പുതിയ ഐപിഎല്‍ ടീമുകളില്‍ ഒന്നിനായി ലേലത്തില്‍ പങ്കെടുത്തു. രണ്ട് പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി 7000 കോടി മുതല്‍ 10000 കോടി രൂപ വരെ ചിലവഴിക്കപ്പെടുമെന്നാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തുടക്കത്തില്‍ 22 കമ്പനികള്‍ 10 ലക്ഷം രൂപയുടെ ടെന്‍ഡര്‍ രേഖ എടുത്തെങ്കിലും പത്ത് കക്ഷികള്‍ മാത്രമാണ് ലേലം വിളിച്ചത്. 2000 കോടി രൂപയാണ് പുതിയ ടീമുകളുടെ അടിസ്ഥാന വില.
   Published by:Sarath Mohanan
   First published:
   )}