• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 | മുംബൈ ഇന്ത്യൻസിനെ വാങ്കഡേയിൽ കളിക്കാൻ അനുവദിക്കരുത്; എതിർപ്പുമായി മറ്റ് ടീമുകൾ

IPL 2022 | മുംബൈ ഇന്ത്യൻസിനെ വാങ്കഡേയിൽ കളിക്കാൻ അനുവദിക്കരുത്; എതിർപ്പുമായി മറ്റ് ടീമുകൾ

വാങ്കഡെയിൽ മുംബൈയെ കളിപ്പിക്കുന്നത് അവർക്ക് അനാവശ്യ മുൻതൂക്കം നൽകുമെന്നാണ് ആരോപണം.

BCCI Photo

BCCI Photo

  • Share this:
    കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎല്ലിന്റെ 15–ാം സീസണിലെ (IPL 2022) മത്സരങ്ങൾ മഹാരാഷ്ട്രയിൽ മാത്രമായി നടത്താൻ ബിസിസിഐ (BCCI) തീരുമാനമെടുത്തതോടെ ഒരിടവേളയ്ക്ക് ശേഷം ഐപിഎൽ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ്. മഹാരാഷ്ട്രയിൽ മാത്രമായി നടക്കാനിരിക്കുന്ന വരും സീസണിലെ മത്സരങ്ങൾക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയം (Wankhede Stadium), ബ്രാബോൺ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം പൂനെയിലെ എംസിഎ അന്താരാഷ്ട്ര സ്റ്റേഡിയ൦ എന്നിവ വേദികളാകും.

    എന്നാലിപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഐപിഎൽ ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യത്തിലൂടെയാണ്. വരും സീസണിൽ മുംബൈ ഇന്ത്യൻസ് (Mumbai Indians) അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ കളിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെയിരിക്കുകയാണ് ലീഗിലെ വിവിധ ടീമുകൾ. വാങ്കഡെയിൽ മുംബൈയെ കളിപ്പിക്കുന്നത് അവർക്ക് അനാവശ്യ മുൻതൂക്കം നൽകുമെന്ന് ആരോപിച്ചാണ് അവർ എതിർപ്പ് ഉയർത്തുന്നത്. മുംബൈ ഇന്ത്യൻസിനെ വാങ്കഡേയിൽ കളിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന ടീമുകൾ അവർ ബ്രാബോൺ സ്റ്റേഡിയത്തിലോ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലോ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലോ കളിപ്പിക്കുന്നതിൽ എതിർപ്പ് ഉയർത്തുന്നില്ല.

    ‘ഇത്തവണ ഒരു ടീമിനും ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ലഭിക്കില്ല. ഈ സാഹചര്യത്തിൽ മുംബൈ ഇന്ത്യൻസിനു മാത്രം വാങ്കഡെ സ്റ്റേഡിയത്തിൽ മത്സരം അനുവദിക്കുന്നത് അവർക്ക് അനാവശ്യ മുൻതുക്കം നൽകുമെന്നാണ് മറ്റ് ടീമുകളുടെ നിലപാട്. മുംബൈ ഇന്ത്യൻസ് മുംബൈയിലെ തന്നെ മറ്റു വേദികളിൽ കളിക്കുന്നതിൽ ഇവർക്ക് എതിർപ്പില്ല. എന്നാൽ, അവർ വർഷങ്ങളായി കളിക്കുന്ന വാങ്കഡെയിൽ അവർക്ക് മത്സരങ്ങൾ അനുവദിക്കരുതെന്നാണ് ആവശ്യം’ – ഒരു ഐപിഎൽ ടീമിന്റെ പ്രതിനിധിപറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

    Also read- Sanju Samosn |'കളി ജയിപ്പിക്കാനുള്ള കഴിവ് അവനിലുണ്ട്; സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കും': രോഹിത് ശര്‍മ്മ

    കഴിഞ്ഞ സീസണിന്റെ ആദ്യ ഘട്ടം ഇന്ത്യയിൽ നടന്നപ്പോഴും ഒരു ടീമിനുപോലും ഹോം ഗ്രൗണ്ടിലെ മുൻ‌തൂക്കം ലഭിക്കുന്നില്ലെന്ന് ബിസിസിഐ ഉറപ്പാക്കിയിരുന്നു. ഇതേ നടപടി ഈ സീസണിലും തുടരണമെന്നാണ് ടീമുകളുടെ ആവശ്യം.

    അതേസമയം, മഹാരാഷ്ട്രയിൽ മാത്രമായി ചുരുങ്ങുന്ന ഐപിഎല്ലിൽ ടീമുകൾക്ക് പരിശീലന വേദികൾ ക്രമീകരിക്കുക എന്ന വലിയ വെല്ലുവിളിയും ബിസിസിഐ നേരിടുന്നുണ്ട്. നവി മുംബൈയിലെ ക്രിക്കറ്റ് സ്റ്റേഡിയവും ബാന്ദ്ര കുർള കോംപ്ലക്സ് സൗകര്യങ്ങളും പരിശീലന സെഷനുകൾക്കായി ഉപയോഗപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

    Also read- K L Rahul | അപൂർവ രോഗം ബാധിച്ച് 11 വയസുകാരൻ; ശസ്ത്രക്രിയയ്ക്കുള്ള തുക നൽകി കെ എൽ രാഹുൽ

    നിലവിലെ റിപ്പോർട്ട് അനുസരിച്ച് മാർച്ച് അവസാന വാരം ഐപിഎല്ലിന് ആരംഭമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈനൽ മെയ് 29 ന് നടക്കു൦. എന്നാൽ പ്ലേ ഓഫിനുള്ള വേദികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.

    വ്യാഴാഴ്ച ചേരുന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ഇക്കാര്യങ്ങൾക്കെല്ലാം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
    Published by:Naveen
    First published: