നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Venkatesh Iyer |കളിച്ചത് ഒരു സീസണിലെ പകുതി മത്സരങ്ങള്‍; 20 ലക്ഷത്തിന് ടീമിലെത്തിയ വെങ്കിയ്ക്ക് ഇപ്പോള്‍ പ്രതിഫലം എട്ട് കോടി

  Venkatesh Iyer |കളിച്ചത് ഒരു സീസണിലെ പകുതി മത്സരങ്ങള്‍; 20 ലക്ഷത്തിന് ടീമിലെത്തിയ വെങ്കിയ്ക്ക് ഇപ്പോള്‍ പ്രതിഫലം എട്ട് കോടി

  20 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തിയ വെങ്കടേഷ് അയ്യരെ ഇത്തവണ മെഗാലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത് എട്ട് കോടി രൂപയ്ക്കാണ്.

  Venkatesh Iyer

  Venkatesh Iyer

  • Share this:
   ഐപിഎല്‍ 2022ലെ(IPL 2022) മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. നാല് കളിക്കാരെ ടീമില്‍ നിലനിര്‍ത്താം എന്നായിരുന്നു ചട്ടം. ചെന്നൈ സൂപ്പര്‍ കിംഗ്സും, മുംബൈ ഇന്ത്യന്‍സും, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും(Kolkata Knight Riders) നാല് താരങ്ങളെ നിലനിര്‍ത്തി. എന്നാല്‍ ബാംഗ്ലൂരും രാജസ്ഥാനും ഹൈദരാബാദും മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്. രണ്ട് കളിക്കാരെ മാത്രമാണ് പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയത്.

   ചില അപ്രതീക്ഷിത നിലനിര്‍ത്തലുകളും കൊഴിഞ്ഞുപോക്കുകളുമാണ് കായികലോകം കണ്ടത്. ഇതില്‍ എല്ലാവരേയും ഞെട്ടിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെ(Venkatesh Iyer) നിലനിര്‍ത്തിയതാണ്. 2021 ഐപിഎല്‍ സീസണില്‍ രണ്ടാം പാദത്തില്‍ മാത്രമാണ് വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്തയ്ക്കായി കളിച്ചത്.

   കൊല്‍ക്കത്ത ഇത്തവണ ഫൈനലില്‍ എത്തിയതില്‍ വെങ്കടേഷ് അയ്യരുടെ ഓള്‍റൗണ്ടര്‍ മികവിന് വ്യക്തമായ പങ്കുണ്ട്. അതുകൊണ്ട് തന്നെയാണ് പല പ്രമുഖരേയും ഒഴിവാക്കി വെങ്കടേഷ് അയ്യരെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസി തീരുമാനിച്ചത്. 20 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തിയ വെങ്കടേഷ് അയ്യരെ ഇത്തവണ മെഗാലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത് എട്ട് കോടി രൂപയ്ക്കാണ്. വെങ്കടേഷ് അയ്യരെ കൂടാതെ ആന്ദ്രേ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരേയ്ന്‍ എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.

   ശുഭ്മാന്‍ ഗില്ലിനെ നിലനിര്‍ത്താനാണ് കൊല്‍ക്കത്ത ആദ്യം ആലോചിച്ചിരുന്നത്. കൊല്‍ക്കത്തയുടെ ഭാവി നായകന്‍ എന്ന് പോലും ഗില്ലിനെ പലരും വിശേഷിപിച്ചിരുന്നു. എന്നാല്‍, വെങ്കടേഷ് അയ്യരുടെ വരവ് ഗില്ലിന് തിരിച്ചടിയായി. വെങ്കടേഷ് അയ്യര്‍ ഓപ്പണര്‍ ബാറ്റര്‍ കൂടിയായതിനാല്‍ ഗില്ലിന് കാര്യങ്ങള്‍ ദുഷ്‌കരമാകുകയായിരുന്നു.

   IND vs SA |ഒമിക്രോണ്‍ ഭീഷണി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി സൗരവ് ഗാംഗുലി

   കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയിലേക്ക് ലോകം വീണതോടെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

   ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കുമോ എന്ന ആശങ്ക നിലനില്‍ക്കവേയാണ് ഗാംഗുലിയുടെ പ്രതികരണം. 'നിലവിലെ സാഹചര്യത്തില്‍ പര്യടനത്തില്‍ മാറ്റമില്ല. തീരുമാനിക്കാന്‍ ഇനിയും സമയമുണ്ട്. ഡിസംബര്‍ 17നാണ് ആദ്യ ടെസ്റ്റ്. അതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കും. കളിക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണന. അതിനായി സാധ്യമായതെല്ലാം ചെയ്യും. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാം.'- ഗാംഗുലി പറഞ്ഞു.

   ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ഡിസംബര്‍ 8, 9 തിയതികളിലായിട്ടാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുക. ഏഴ് ആഴ്ച നീളുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ഡിസംബര്‍ 17 ആരംഭിക്കുന്ന പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20കളും കളിക്കും. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലയിലാണ് ഒമിക്രോണ്‍ പടരുന്നത്. ഇന്ത്യയുടെ ടെസ്റ്റ് വേദികളായ ജൊഹാന്നസ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവ കോവിഡ് ഭീതിയിലാണ്.
   Published by:Sarath Mohanan
   First published: