• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 | കോവിഡ് വ്യാപനം ആശങ്ക; ഐപിഎൽ ഇന്ത്യക്ക് പുറത്ത് നടത്താൻ ബിസിസിഐ ഒരുങ്ങുന്നു - റിപ്പോർട്ട്

IPL 2022 | കോവിഡ് വ്യാപനം ആശങ്ക; ഐപിഎൽ ഇന്ത്യക്ക് പുറത്ത് നടത്താൻ ബിസിസിഐ ഒരുങ്ങുന്നു - റിപ്പോർട്ട്

നിലവിൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഒരുക്കിയ സന്നാഹങ്ങളിൽ പൂർണമായും തൃപ്തരായത് കൊണ്ടാണ് ഐപിഎല്ലിന്റെ 15ാ൦ സീസണ് വേദിയാക്കാൻ ബിസിസിഐ ദക്ഷിണാഫ്രിക്കയെ പരിഗണിക്കുന്നത്.

  • Share this:
രാജ്യത്ത് ദിനംപ്രതി ഉയരുന്ന കോവിഡ് (Covid) കേസുകളുടെ എണ്ണ൦ ഐപിഎൽ (IPL) നടത്തിപ്പിന് പ്രതിസന്ധിയാകുന്നു. അഹമ്മദാബാദ്, ലഖ്‌നൗ എന്നീ രണ്ട് ടീമുകളെക്കൂടി ഉള്‍ക്കൊള്ളിച്ച്‌ 10 ടീമുകളുമായി ഇത്തവണത്തെ സീസൺ ഇന്ത്യയിൽ തന്നെ നടത്താൻ ഒരുങ്ങുകയായിരുന്നു ബിസിസിഐ (BCCI). ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് തന്നെ ടൂർണമെന്റ് നടത്തുന്നതിലൂടെ വലിയ സാമ്പത്തിക ലാഭം കൂടി നേടാമെന്ന പ്രതീക്ഷയിലായിരുന്നു ബോർഡ്. എന്നാൽ രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കുതിച്ചുയരുന്നതോടെ ഐപിഎൽ (IPL 2022) ഇന്ത്യയിൽ നിന്നും മാറ്റി ദക്ഷിണാഫ്രിക്കയിലോ ശ്രീലങ്കയിലോ വെച്ച് നടത്താൻ പദ്ധതിയിടുകയാണ് ബിസിസിഐ.

ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ആഗ്രഹിക്കുന്നതെങ്കിലും മറ്റ് വഴികളില്ലാതെ വന്നാല്‍ ഇന്ത്യക്ക് പുറത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന നിലപാട് നേരത്തെ തന്നെ ബിസിസിഐ വ്യക്തമാക്കിയതാണ്. അതിനാൽ തന്നെ ബിസിസിഐ തയാറാക്കുന്ന 'പ്ലാൻ ബി'യിലെ ഒരു വഴിയാണിതെന്നാണ് സൂചന. നേരത്തെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ടൂർണമെന്റ് മഹാരാഷ്ട്രയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ കുതിച്ചുചാട്ടമാണ് ഇപ്പോൾ ടൂർണമെന്റ് ഇന്ത്യക്ക് പുറത്ത് നടത്താൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

വരും സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഒരുക്കിയ സന്നാഹങ്ങളിൽ പൂർണമായും തൃപ്തരായത് കൊണ്ടാണ് ഐപിഎല്ലിന്റെ 15ാ൦ സീസണ് വേദിയാക്കാൻ ബിസിസിഐ ദക്ഷിണാഫ്രിക്കയെ പരിഗണിക്കുന്നത്. പുതുതായി രണ്ട് ടീമുകൾ വരുന്നതോടെ ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ദീർഘമേറിയ സീസണാകും ഐപിഎൽ 2022. ഇന്ത്യയിലെ സാഹചര്യങ്ങൾ പ്രതികൂലമായി മാറാൻ സാധ്യതയുള്ളതിനാലാണ് വേദിമാറ്റം ബിസിസിഐ പരിഗണിക്കുന്നത്. ദക്ഷിണാഫ്രിക്കയോടൊപ്പം ശ്രീലങ്കയും ബിസിസിഐയുടെ പരിഗണനയിലുണ്ട്.

Also read- IPL 2022 | കോവിഡ് ഭീഷണി; അടുത്ത സീസണിലെ ഐപിഎൽ മഹാരാഷ്ട്രയിൽ മാത്രമാക്കിയേക്കും - റിപ്പോർട്ട്

കഴിഞ്ഞ സീസണിലെ രണ്ടാം പാദവും 2020 ലെ സീസൺ ഐപിഎല്ലും യുഎഇയിൽ വെച്ചാണ് നടത്തിയതെങ്കിലും, ഇക്കുറി പുതിയൊരു വേദി തിരയുകയാണ് ബിസിസിഐ. "എല്ലാ സമയത്തും യുഎഇയെ ആശ്രയിക്കാൻ കഴിയുകയില്ല. ആയതിനാൽ പുതിയ സാധ്യതകൾ തേടാനൊരുങ്ങുകയാണ് ബോർഡ്. ദക്ഷിണാഫ്രിക്കയിലെ സമയ വ്യത്യാസവും കളിക്കാർക്ക് അനുയാജ്യമാകുന്ന ഒന്നാകും." ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെ ക്രമീകരണങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ സന്തോഷിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

“രണ്ടാം ടെസ്റ്റിനായി ടീം താമസിച്ച സ്ഥലം ഏക്കറുകളോളം പരന്നുകിടക്കുന്നതായിരുന്നു. ബയോ ബബിളിൽ നിന്നും പുറത്തുപോകാതെ ടൂർണമെന്റുകൾ കളിക്കണമെന്നതിനാൽ ഇത്തരത്തിൽ ഒരു സ്ഥലത്ത് താമസസ്ഥലം ലഭിച്ചത് കോവിഡ് മൂലം റൂമുകളിൽ ഒതുങ്ങി കഴിയേണ്ടി വന്നിരുന്ന താരങ്ങൾക്ക് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത് വഴിയൊരുക്കി." ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.

Also read- IPL 2022 | 'ടാറ്റ ഐപിഎൽ'; വിവോയ്ക്ക് പകരം ഐപിഎല്ലിന്റെ പ്രധാന സ്പോണ്സറാകാൻ ഒരുങ്ങി ടാറ്റ - റിപ്പോർട്ട്

നേരത്തെ, മഹാരാഷ്ട്രയിലേക്ക് മാത്രമായി ഐപിഎൽ നടത്തുകയാണെങ്കിൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിങ്ങനെ നാല് വേദികളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ മൂലം രഞ്ജി ട്രോഫി മാറ്റിവെച്ചതും ആഭ്യന്തര അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി റദ്ദാക്കാൻ ഇടയായതും ഐപിഎൽ 2022 ഷെഡ്യൂൾ വീണ്ടും പുതുക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.

അതേസമയം, ഐപിഎല്ലിന്റെ വരും സീസൺ ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്രിക്കറ്റ് ബോർഡ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാർച്ചിൽ രാജ്യത്തെ കോവിഡ് സാഹചര്യം പരിശോധിച്ച ശേഷം ഇന്ത്യയിൽ മാത്രമാകും ഇന്ത്യയിൽ നിന്നും ടൂർണമെന്റ് മാറ്റുന്ന കാര്യം ആലോചിക്കുകയെന്നും ശുക്ല കൂട്ടിച്ചേർത്തു.

Also read- IND VS WI | ഇന്ത്യ - വിൻഡീസ് ടി20 പരമ്പര; തിരുവനന്തപുരത്തെ മത്സരം മാറ്റിയേക്കും; കോവിഡ് വ്യാപനം ആശങ്ക

ടൂർണമെന്റ് ആരംഭിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും വരുന്ന ഏപ്രിൽ പകുതിയോടെയാകും ആരംഭമെന്നാണ് കരുതുന്നത്. സീസണ് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലം ഫെബ്രുവരിയിൽ നടക്കും.
Published by:Naveen
First published: