നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sanju Samson | 'അവൻ രാജസ്ഥാന്റെ ദീർഘകാല ക്യാപ്റ്റൻ'; സഞ്ജുവിനെ നിലനിർത്തിയതിനെ കുറിച്ച് സംഗക്കാര

  Sanju Samson | 'അവൻ രാജസ്ഥാന്റെ ദീർഘകാല ക്യാപ്റ്റൻ'; സഞ്ജുവിനെ നിലനിർത്തിയതിനെ കുറിച്ച് സംഗക്കാര

  സഞ്ജുവിനെ നിലനിർത്തുന്ന കാര്യത്തിൽ രാജസ്ഥാന് അധികം ആലോചിക്കേണ്ടി വന്നില്ലെന്ന് വ്യക്തമാക്കുകയാണ് രാജസ്ഥാന്‍റെ മുഖ്യ പരിശീലകനായ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര

  Image: Twitter

  Image: Twitter

  • Share this:
   ഐപിഎല്ലിൽ (IPL) മെഗാ താരലേലത്തിന് (Mega Auction) മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസികൾ നിലനിർത്തിയ താരങ്ങളുടെ (Retained Players) അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉറ്റുനോക്കിയിരുന്നത് ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം (Chennai Super Kings) അവരുടെ ക്യാപ്റ്റൻ എം എസ് ധോണി (MS Dhoni) ഉണ്ടാകുമോ എന്നായിരുന്നു. ചെന്നൈ ധോണിയെ നിലനിർത്തിയത് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയായി. നേരത്തെ പ്രവചിച്ചിരുന്നത് പോലെയുള്ള പട്ടിക തന്നെയാണ് പുറത്തുവന്നതെങ്കിലും ആരാധകരെ അത്ഭുതപ്പെടുത്തുന്ന നീക്കങ്ങൾ ചില ടീമുകൾ നടത്തിയിരുന്നു. ഇതിൽ രാജസ്ഥാൻ റോയൽസ് (Rajasthan Royals) അവരുടെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ഒന്നാം താരമായി തിരഞ്ഞെടുത്തത് ചില ആരാധകരിൽ അത്ഭുതം ഉളവാക്കിയിരുന്നു. 14 കോടി രൂപ നൽകിയാണ് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത് എന്നത് കൂടിയാണ് അവർക്ക് അത്ഭുതമായത്.

   സഞ്ജുവിന് പുറമെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ (Jos Buttler), ഇന്ത്യയുടെ യുവതാരം യശസ്വി ജയ്സ്വാള്‍ (Yashasvi Jaiswal) എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. പരിചയ സമ്പന്നനായ ബട്ലറെക്കാൾ കൂടിയ തുകയ്ക്ക് സഞ്ജുവിനെ നിലനിര്‍ത്തിയ രാജസ്ഥാന്‍റെ നീക്കമാണ് പലരെയും അത്ഭുതപ്പെടുത്തിയത്. സ‌ഞ്ജു രാജസ്ഥാന്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കുള്ള മറുപടി കൂടിയായാണ് അവരുടെ ഒന്നാമത്തെ കളിക്കാരനായി രാജസ്ഥാന്‍ സഞ്ജുവിനെ ടീമിനൊപ്പം നിലനിര്‍ത്തിയത്.

   എന്നാല്‍ സഞ്ജുവിനെ നിലനിർത്തുന്ന കാര്യത്തിൽ രാജസ്ഥാന് അധികം ആലോചിക്കേണ്ടി വന്നില്ലെന്ന് വ്യക്തമാക്കുകയാണ് രാജസ്ഥാന്‍റെ മുഖ്യ പരിശീലകനായ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര (Kumar Sangakkara). സഞ്ജുവിനെ രാജസ്ഥാൻ ദീർഘകാല ക്യാപ്റ്റനായാണ് കാണുന്നതെന്നും അതുകൊണ്ട് തന്നെ സഞ്ജുവിനെ നിലനിർത്തുന്നതിനെ കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നില്ലെന്നും സംഗക്കാര പറഞ്ഞു.   "അസാമാന്യ മികവുള്ള കളിക്കാരനാണ് സഞ്ജു. ഓരോ സീസൺ കഴിയുംതോറും കൂടുതൽ മികച്ച പ്രകടനങ്ങൾ നടത്തി താൻ ടീമിന് വലിയ മുതൽക്കൂട്ടാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു." സംഗക്കാര പറഞ്ഞു. സഞ്ജുവിനോടൊപ്പം യുവതാരം ജയ്‌സ്വാളിനെ നിലനിർത്തിയ കാരണവും സംഗക്കാര വ്യകത്മാക്കി. "യശസ്വി ജയ്‌സ്വാൾ പ്രതിഭയുള്ള കളിക്കാരനാണ്, തീർച്ചയായും ഭാവിയിലെ സൂപ്പർ താരമായി മാറേണ്ട ഒരാളാണ്, അവന്റെ കഴിവ് മാനദണ്ഡമാക്കി കൊണ്ടാണ് ടീമിനൊപ്പം നിലനിർത്താൻ തീരുമാനിച്ചത്." സംഗക്കാര പറഞ്ഞു.

   Also read- Vishnu Sukumaran | ബംഗാള്‍ ടൈഗേഴ്സിലെ മലയാളി താരം; വയനാടിന് അഭിമാനമായി വിഷ്ണു സുകുമാരന്‍

   ജോസ് ബട്‌ലറെപ്പോലൊരു കളിക്കാരന് ടി20 ഫോർമാറ്റിൽ എന്താണ് ചെയ്യാൻ കഴിയുക എന്നത് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്. തീർത്തും ഫ്ലെക്സിബിൾ ആയ താരത്തെ ബാറ്റിങ്ങിൽ ഏത് റോളിലും ഇറക്കാൻ കഴിയും. ടോപ് ഓർഡറിലും മധ്യനിരയിലും ബാറ്റിങ്ങിന് ഇറങ്ങി താരം അത് നമുക്ക് കാണിച്ച് തന്നിട്ടുള്ളതുമാണ്. വിക്കറ്റ് കീപ്പറായും നിർത്താമെന്നത് ഒരു ബോണസ് ഘടകം കൂടിയാണ്. ബെന്‍ സ്റ്റോക്സിനെയും ജോഫ്ര ആര്‍ച്ചറെയും നിലനിര്‍ത്താന്‍ കഴിയാതിരുന്നത് നിരാശാജനകമാണെന്നും സംഗക്കാര വ്യക്തമാക്കി.
   Published by:Naveen
   First published:
   )}