ഐപിഎല്‍ 2022 സീസണിന് മുന്നോടിയായി രാജസ്ഥാന് റോയല്‍സ് അവരുടെ പുതിയ ജേഴ്സി പുറത്തുവിട്ടു. തകര്‍പ്പന്‍ വിഡിയോയിലൂടെയാണ് രാജസ്ഥാന് ജഴ്സി അവതരിപ്പിച്ചത്. ഓസ്ട്രേലിയന്‍ മോട്ടോര്‍ ബൈക്ക് സ്റ്റണ്ട് പെര്‍ഫോമറായ റോബി മാഡിസണ്‍ ഉള്‍പ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടന്ന് വൈറലായി മാറി.
പല കടമ്പകളും കടന്ന് ജഴ്സി ഡെലിവറി ചെയ്യുന്ന മാഡിസണും അത് സ്വീകരിക്കുന്ന സഞ്ജുവും ചഹലുമാണ് വീഡിയോയിലുള്ളത്. ആദ്യ സീസണിലെ ചാമ്പ്യന്മാരായത് മുതല്‍ അവര്‍ കൊണ്ടുനടക്കുന്ന നീല നിറത്തിന് ഇത്തവണ പ്രാമുഖ്യം കുറവാണ്.
ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനല്‍ നടക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങള്‍ മുംബൈയിലും 15 മത്സരങ്ങള്‍ പൂനെയിലുമാണ്.
വാങ്കഡെയിലും ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങള്‍ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങള്‍ അഹ്മദാബാദിലാവും നടക്കുക.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.