നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Ravi Shastri | ശാസ്ത്രിക്ക് മുന്നിൽ വമ്പൻ ഓഫറുകൾ; ഐപിഎൽ ടീമിന്റെ പരിശീലകനായേക്കും

    Ravi Shastri | ശാസ്ത്രിക്ക് മുന്നിൽ വമ്പൻ ഓഫറുകൾ; ഐപിഎൽ ടീമിന്റെ പരിശീലകനായേക്കും

    ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനായ ഭരത് അരുൺ, ഫീൽഡിങ് പരിശീലകനായ ആർ ശ്രീധർ എന്നിവരും അഹമ്മദാബാദിന്റെ പരിശീലക സംഘത്തിൽ ചേർന്നേക്കും എന്നാണ് റിപ്പോർട്ട്.

    രവി ശാസ്ത്രി (ഫയൽ ചിത്രം)

    രവി ശാസ്ത്രി (ഫയൽ ചിത്രം)

    • Share this:
      ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ (Indian Cricket team) പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിയെ (Ravi Shastri) കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ. ഐപിഎല്ലിന്റെ (IPL 2022) അടുത്ത പതിപ്പിൽ പുതുതായി എത്തുന്ന ടീമിന്റെ പരിശീലക സ്ഥാനം ശാസ്ത്രി ഏറ്റെടുത്തേക്കും എന്നാണ് സൂചനകൾ.

      പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ പരിശീലക സ്ഥാനമാകും ശാസ്ത്രി ഏറ്റെടുക്കുക. ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനായ ഭരത് അരുൺ, ഫീൽഡിങ് പരിശീലകനായ ആർ ശ്രീധർ എന്നിവരും അഹമ്മദാബാദിന്റെ പരിശീലക സംഘത്തിൽ ചേർന്നേക്കും എന്നാണ് റിപ്പോർട്ട്. ടി20 ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തുള്ള ഇവരുടെ കരാറുകൾ അവസാനിക്കും. അഹമ്മദാബാദ് ഫ്രാഞ്ചൈസി ഉടമകൾ ശാസ്ത്രിക്ക് മുഖ്യ പരിശീലക സ്ഥാനം വാഗ്ദാനം ചെയ്തതായും ശാസ്ത്രി അത് സ്വീകരിച്ചതായും സൂചനകളുണ്ട്, മൂവരുമായി അഹമ്മദാബാദ് ഉടമകൾ പ്രാഥമിക ചർച്ച നടത്തിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.


      ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആകുന്നതിന് മുൻപ് കമന്റേറ്ററായി കൂടി സേവനമനുഷ്ഠിച്ചിട്ടുള്ള ശാസ്ത്രിക്ക് നിരവധി ടെലിവിഷൻ ചാനലുകളുടെ ഓഫറുകളും വരുന്നുണ്ട്. കമന്റേറ്റർ എന്ന നിലയിൽ മികച്ച അനുഭവപരിചയമുള്ള ശാസ്ത്രിക്ക് ഐപിഎൽ ടീമിന്റെ പരിശീലകനായാൽ കമന്ററി ചെയ്യാൻ കഴിയുകയില്ല. കമന്റേറ്ററായി തുടരാൻ ശാസ്ത്രിക്ക് ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തിന് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ആവുകയില്ല. ഈ പശ്ചാത്തലത്തില്‍ വിവിഎസ് ലക്ഷ്മണിനെപ്പോലെ ടീം ഉപദേഷ്ടാവുകുന്നതും ശാസ്ത്രിയുടെ പരിഗണനിയിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായ ലക്ഷ്മണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കമന്റേറ്ററാണ്.

      Also read- T20 World Cup, AFG vs NZ | ടോസ് അഫ്ഗാനിസ്ഥാന്; ആദ്യം ബാറ്റ് ചെയ്യും; മുജീബ് കളിക്കും

      Ind vs Pak Cricket | പാകിസ്ഥാന്റെ വിജയം ആഘോഷിച്ച ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ കേസ് കൊടുത്ത് യുപി സ്വദേശി

      ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യക്കെതിരെ(India) പാകിസ്ഥാന്റെ(Pakistan) വിജയം ആഘോഷിച്ച ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമെതിരെ പൊലീസില്‍ കേസ് നല്‍കി ഉത്തര്‍പ്രദേശ് (Uttar Pradesh) സ്വദേശി. പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിയതായി ശ്രദ്ധയില്‍ പെട്ടതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് സുപ്രണ്ട് ഓഫ് പൊലീസ് അങ്കിത് മിത്താല്‍ പറഞ്ഞു.

      ഉത്തര്‍പ്രദേശിലെ റാംപൂര്‍ സ്വദേശിയായ ഇഷാന്‍ മിയയാണ് ഭാര്യ റാബിയ ഷംസി, ഭാര്യയുടെ ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ലോകകപ്പില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും പാക് വിജയം ആഘോഷിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടുവെന്നും ഇയാള്‍ ആരോപിക്കുന്നു.

      Also read- Chris Gayle |അത് ശരി! നിനക്ക് നിയമം ഒന്നും അറിയില്ലേ? ഗെയ്‌ലും വാര്‍ണറും തമ്മില്‍ രസകരമായ പോര്, വീഡിയോ വൈറല്‍

      റാംപൂര്‍ ജില്ലയിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 153 എ പ്രകാരവും 2008ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഭേദഗതി) ആക്ട് സെക്ഷന്‍ 67 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഭാര്യ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. മാത്രമല്ല, ഇഷാനെതിരെ സ്ത്രീധനക്കേസ് നല്‍കിയിട്ടുണ്ടെന്നുമാണ് വ്യക്തമാകുന്നത്.
      Published by:Naveen
      First published:
      )}